bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ecclesiastes 5
Ecclesiastes 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
1
ദൈവാലയത്തിലേക്കു പോകുമ്പോള്‍ കാൽ സൂക്ഷിക്ക; മൂഢന്മാര് യാഗം അര്‍പ്പിക്കുന്നതിനെക്കാള്‍ അടുത്തുചെന്നു കേള്‍ക്കുന്നതു നല്ലത്; പരിജ്ഞാനമില്ലായ്കയാലല്ലോ അവര്‍ ദോഷം ചെയ്യുന്നത്.
2
അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാന് നിന്റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വര്‍ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്റെ വാക്ക് ചുരുക്കമായിരിക്കട്ടെ.
3
കഷ്ടപ്പാടിന്റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷന്റെ ജല്പനവും ജനിക്കുന്നു.
4
ദൈവത്തിന് നേര്‍ച്ച നേര്‍ന്നാൽ കഴിപ്പാന്‍ താമസിക്കരുത്; മൂഢന്മാരിൽ അവനു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.
5
നേര്‍ന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാള് നേരാതെയിരിക്കുന്നതു നല്ലത്.
6
നിന്റെ വായ് നിന്റെ ദേഹത്തിനു പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുത്; ദൈവം നിന്റെ വാക്കു നിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?
7
സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.
8
ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവര്‍ക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.
9
കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരമായിരിക്കും.
10
ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ.
11
വസ്തുവക പെരുകുമ്പോള്‍ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്റെ ഉടമസ്ഥന് കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?
12
വേല ചെയ്യുന്ന മനുഷ്യന് അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല.
13
സൂര്യനു കീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥന് തനിക്ക് അനര്‍ഥത്തിനായിട്ടു സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ.
14
ആ സമ്പത്ത് നിര്‍ഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകന് ജനിച്ചാൽ അവന്റെ കൈയിൽ ഒന്നും ഉണ്ടാകയില്ല.
15
അവന് അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്റെ പ്രയത്നത്തിന്റെ ഫലമായിട്ട് അവന് കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.
16
അതും ഒരു വല്ലാത്ത തിന്മ തന്നെ; അവന് വന്നതുപോലെ തന്നെ പോകുന്നു; അവന്റെ വൃഥാപ്രയത്നത്താൽ അവന് എന്തു പ്രയോജനം?
17
അവന്റെ ജീവകാലമൊക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.
18
ഞാന്‍ ശുഭവും ഭംഗിയുമായി കണ്ടത്: ദൈവം ഒരുത്തനു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവന് തിന്നു കുടിച്ച് സൂര്യനു കീഴെ താന്‍ പ്രയത്നിക്കുന്ന തന്റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതല്ലോ അവന്റെ ഓഹരി.
19
ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്റെ ഓഹരി ലഭിച്ച് തന്റെ പ്രയത്നത്തിൽ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്റെ ദാനം തന്നെ.
20
ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവന് തന്റെ ആയുഷ്കാലം ഏറെ ഓര്‍ക്കുകയില്ല.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12