bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ecclesiastes 6
Ecclesiastes 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 7 →
1
സൂര്യനു കീഴെ ഞാന്‍ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അതു മനുഷ്യര്‍ക്കു ഭാരമുള്ളതാകുന്നു.
2
ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവന് ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല; എങ്കിലും അത് അനുഭവിപ്പാന്‍ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അതു മായയും വല്ലാത്ത വ്യാധിയും തന്നെ.
3
ഒരു മനുഷ്യന് നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീര്‍ഘായുസ്സായിരിക്കയും ചെയ്തിട്ടും അവന് നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍ നന്ന് എന്നു ഞാന്‍ പറയുന്നു.
4
അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്റെ പേര് അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.
5
സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാള്‍ അധികം വിശ്രാമം അതിനുണ്ട്.
6
അവന് ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?
7
മനുഷ്യന്റെ പ്രയത്നമൊക്കെയും അവന്റെ വായ്ക്കുവേണ്ടിയാകുന്നു; എങ്കിലും അവന്റെ കൊതിക്കു മതിവരുന്നില്ല.
8
മൂഢനെക്കാള്‍ ജ്ഞാനിക്ക് എന്തു വിശേഷതയുള്ളൂ? പരിജ്ഞാനമുള്ള സാധുവിന് ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്ത് വിശേഷതയുള്ളൂ?
9
അഭിലാഷത്തിന്റെ സഞ്ചാരത്തെക്കാള്‍ കണ്ണിന്റെ നോട്ടം നല്ലത്; അതും മായയും വൃഥാപ്രയത്നവും അത്രേ.
10
ഒരുത്തന് എന്തുതന്നെ ആയിരുന്നാലും അവനു പണ്ടേതന്നെ പേര് വിളിച്ചിരിക്കുന്നു; മനുഷ്യന് എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാന് അവനു കഴിവില്ല.
11
മായയെ വര്‍ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന് എന്തു ലാഭം?
12
മനുഷ്യന്റെ ജീവിതകാലത്ത്, അവന് നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യര്‍ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലത് എന്ന് ആര്‍ക്കറിയാം? അവന്റെശേഷം സൂര്യനു കീഴെ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആര് അറിയിക്കും?
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12