bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezekiel 20
Ezekiel 20
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 21 →
1
ഏഴാം ആണ്ട് അഞ്ചാം മാസംപത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലര്‍ യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ വന്ന് എന്റെ മുമ്പിൽ ഇരുന്നു.
2
അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
3
മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നോട് അരുളപ്പാട് ചോദിപ്പാന്‍ വന്നിരിക്കുന്നുവോ? നിങ്ങള്‍ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട് എന്ന് അവരോടു പറയേണം.
4
മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോട് അറിയിച്ചു പറയേണ്ടത്:
5
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്റെ സന്തതിയോടു കൈ ഉയര്‍ത്തി സത്യം ചെയ്തു മിസ്രയീംദേശത്തുവച്ച് എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തിയ നാളിൽ: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്ന് കൈ ഉയര്‍ത്തിയുംകൊണ്ട് അവരോട് അരുളിച്ചെയ്തു.
6
ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാന്‍ അവര്‍ക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക്, അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയര്‍ത്തി സത്യംചെയ്തു.
7
അവരോട്: നിങ്ങള്‍ ഓരോരുത്തനും താന്താന്റെ കണ്മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിന്‍; മിസ്രയീമ്യബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുത്; ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.
8
അവരോ എന്നോടു മത്സരിച്ചു, എന്റെ വാക്കു കേള്പ്പാന് മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്റെ കണ്മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാന്‍: മിസ്രയീംദേശത്തിന്റെ നടുവിൽ വച്ച് എന്റെ ക്രോധം അവരുടെമേൽ പകര്‍ന്ന് എന്റെ കോപം അവരിൽ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.
9
എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്, ഞാന്‍ എന്റെ നാമം നിമിത്തം പ്രവര്‍ത്തിച്ചു.
10
അങ്ങനെ ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു.
11
ഞാന്‍ എന്റെ ചട്ടങ്ങളെ അവര്‍ക്കു കൊടുത്തു, എന്റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യന് അവയാൽ ജീവിക്കും.
12
ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന് അവര്‍ അറിയേണ്ടതിന് എനിക്കും അവര്‍ക്കും ഇടയിൽ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്റെ ശബ്ബത്തുകളെയും ഞാന്‍ അവര്‍ക്കു കൊടുത്തു.
13
യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യന് അവയാൽ ജീവിക്കും; എന്റെ ശബ്ബത്തുകളെയും അവര്‍ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാന്‍ മരുഭൂമിയിൽവച്ച്, എന്റെ ക്രോധം അവരുടെമേൽ പകര്‍ന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു.
14
എങ്കിലും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിനു ഞാന്‍ അതിന്നിമിത്തം പ്രവര്‍ത്തിച്ചു.
15
അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേര്‍ന്നിരുന്നതുകൊണ്ട് അവര്‍ എന്റെ വിധികളെ ധിക്കരിച്ച് എന്റെ ചട്ടങ്ങളിൽ നടക്കാതെ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ
16
ഞാന്‍ അവര്‍ക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരികയില്ല എന്ന് ഞാന്‍ മരുഭൂമിയിൽ വച്ചു കൈ ഉയര്‍ത്തി സത്യം ചെയ്തു.
17
എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽ വച്ച് അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്ക് അവരോട് അയ്യോഭാവം തോന്നി.
18
ഞാന്‍ മരുഭൂമിയിൽവച്ച് അവരുടെ മക്കളോട്: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്;
19
ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങള്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചു നടന്ന് എന്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിപ്പിന്‍;
20
എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിന്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയേണ്ടതിന് അവ എനിക്കും നിങ്ങള്‍ക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.
21
എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന് അവയാൽ ജീവിക്കും; അവര്‍ എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാന്‍: മരുഭൂമിയിൽവച്ച് എന്റെ ക്രോധം അവരുടെമേൽ പകര്‍ന്ന് എന്റെ കോപം അവരിൽ നിവര്‍ത്തിക്കും എന്ന് അരുളിച്ചെയ്തു.
22
എങ്കിലും ഞാന്‍ എന്റെ കൈ പിന്‍വലിക്കയും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവര്‍ത്തിക്കയും ചെയ്തു.
23
അവര്‍ എന്റെ വിധികളെ അനുഷ്ഠിക്കാതെ എന്റെ ചട്ടങ്ങളെ ധിക്കരിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണ് അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ട്,
24
ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ചു കൈ ഉയര്‍ത്തി അവരോടു സത്യംചെയ്തു.
25
ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു.
26
ഞാന്‍ യഹോവ എന്ന് അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന് അവര്‍ എല്ലാ കടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.
27
അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര് എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.
28
അവര്‍ക്കു കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍: ഉയര്‍ന്ന എല്ലാ കുന്നും തഴച്ച സകല വൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൗരഭ്യവാസന നിവേദിക്കയും പാനീയബലികളെ പകരുകയും ചെയ്തു.
29
നിങ്ങള്‍ പോകുന്ന പൂജാഗിരി എന്ത് എന്നു ഞാന്‍ അവരോടു ചോദിച്ചു; ഇന്നുവരെയും അതിനു പൂജാഗിരി എന്നു പേര് പറഞ്ഞുവരുന്നു.
30
അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്വാനും പോകുന്നുവോ?
31
നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങള്‍ ചോദിച്ചാൽ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാൽ, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
32
നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങള്‍ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.
33
എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
34
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജം കൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും
35
ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും. ഞാന്‍ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്ന് അവിടെവച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.
36
മിസ്രയീംദേശത്തിന്റെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
37
ഞാന്‍ നിങ്ങളെ കോലിന്‍കീഴെ കടത്തി നിയമത്തിന്റെ ബന്ധനത്തിൽ ഉള്‍പ്പെടുത്തും.
38
എന്നോടു മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാന്‍ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവര്‍ ചെന്നു പാര്‍ക്കുന്ന രാജ്യത്തുനിന്ന് ഞാന്‍ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്ത് അവര്‍ കടക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
39
യിസ്രായേൽഗൃഹമേ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചെന്ന് ഓരോരുത്തന് താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്‍വിന്‍; എന്നാൽ പിന്നെത്തേതിൽ നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കും;
40
എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. എന്റെ വിശുദ്ധപര്‍വതത്തിൽ യിസ്രായേലിന്റെ ഉന്നതപര്വതത്തിൽ തന്നെ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്; അവിടെ ഞാന്‍ അവരെ സ്വീകരിക്കും; അവിടെ ഞാന്‍ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകല നിവേദ്യങ്ങളെയും ആഗ്രഹിക്കും.
41
ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാന്‍ ജാതികള്‍ കാണ്‍കെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.
42
നിങ്ങളുടെ പിതാക്കന്മാര്ക്കു കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
43
അവിടെവച്ച് നിങ്ങള്‍ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നെ മലിനമാക്കിയ സകല ക്രിയകളെയും ഓര്‍ക്കും; നിങ്ങള്‍ ചെയ്ത സകല ദോഷവും നിമിത്തം നിങ്ങള്‍ക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നും.
44
യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികള്‍ക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികള്‍ക്കു തക്കവണ്ണവുമല്ല, എന്റെ നാമംനിമിത്തംതന്നെ ഞാന്‍ നിങ്ങളോടു പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
45
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
46
മനുഷ്യപുത്രാ, നിന്റെ മുഖം തെക്കോട്ടു തിരിച്ച് ദക്ഷിണദേശത്തോടു പ്രസംഗിച്ച് തെക്കേദിക്കിലെ കാട്ടിനോടു പ്രവചിച്ചു
47
തെക്കുള്ള കാട്ടിനോടു പറയേണ്ടത്: യഹോവയുടെ വചനം കേള്‍ക്ക; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കു തീ വയ്ക്കും; അതു നിന്നിൽ പച്ചയായുള്ള സകല വൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകല വൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.
48
യഹോവയായ ഞാന്‍ അതു കത്തിച്ചു എന്നു സകല ജഡവും കാണും; അതു കെട്ടുപോകയുമില്ല.
49
അപ്പോള്‍ ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, ഇവന് മറപൊരുള്‍ അല്ലോ പറയുന്നത് എന്ന് അവര്‍ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48