bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezekiel 23
Ezekiel 23
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 24 →
1
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു;
3
അവര്‍ മിസ്രയീമിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ച് അവരുടെ കന്യാകുചാഗ്രം ഞെക്കി.
4
അവരിൽ മൂത്തവള്‍ക്ക് ഒഹൊലാ എന്നും ഇളയവള്‍ക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവര്‍ എനിക്കുള്ളവരായിരുന്ന് പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.
5
എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;
6
അവള് ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.
7
അശ്ശൂര്യശ്രേഷ്ഠന്മാരായവരോട് ഒക്കെയും തന്റെ വേശ്യാവിദ്യകളെ ചെലവഴിച്ച്, താന്‍ മോഹിച്ചുപോന്ന ഏവരുടെയും സകല വിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താന്‍ മലിനയാക്കി.
8
മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്റെ വേശ്യാവൃത്തിയും അവള് വിട്ടില്ല; അവര്‍ അവളുടെ യൗവനത്തിൽ അവളോടുകൂടെ ശയിച്ചു; അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.
9
അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കൈയിൽ, അവള് മോഹിച്ചിരുന്ന അശ്ശൂര്യരുടെ കൈയിൽതന്നെ, ഏല്പിച്ചു.
10
അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു; അവര്‍ അവളുടെമേൽ വിധി നടത്തിയതുകൊണ്ട് അവള് സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു.
11
എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്റെ കാമവികാരത്തിൽ അവളെക്കാളും തന്റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യാവൃത്തിയെക്കാളും അധികം വഷളത്തം പ്രവര്‍ത്തിച്ചു.
12
മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,
13
അവളും തന്നെത്താന്‍ മലിനയാക്കി എന്നു ഞാന്‍ കണ്ടു; ഇരുവരും ഒരു വഴിയിൽതന്നെ നടന്നു.
14
അവള് പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ട് എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,
15
കല്ദയദേശം ജന്മഭൂമിയായുള്ള ബാബേൽക്കാരുടെ രൂപത്തിൽ അരയ്ക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചയ്ക്ക് ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെത്തന്നെ, ചുവരിന്മേൽ വരച്ചിരിക്കുന്നത് അവള് കണ്ടു.
16
കണ്ട ഉടനെ അവള് അവരെ മോഹിച്ചു, കല്ദയദേശത്തിലേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.
17
അങ്ങനെ ബാബേൽക്കാര് പ്രേമശയനത്തിനായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ട് അവളെ മലിനയാക്കി; അവള് അവരാൽ മലിനയായിത്തീര്‍ന്നു; പിന്നെ അവള്‍ക്ക് അവരോടു വെറുപ്പു തോന്നി.
18
ഇങ്ങനെ അവള് തന്റെ പരസംഗം വെളിപ്പെടുത്തി തന്റെ നഗ്നത അനാവൃതമാക്കിയപ്പോള്‍, എനിക്ക് അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.
19
എന്നിട്ടും അവള് മിസ്രയീംദേശത്തുവച്ചു പരസംഗം ചെയ്ത തന്റെ യൗവനകാലം ഓര്‍ത്ത് പരസംഗം വര്‍ധിപ്പിച്ചു.
20
കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവള് മോഹിച്ചു.
21
ഇങ്ങനെ നിന്റെ യൗവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്റെ കുചാഗ്രങ്ങളെ ഞെക്കിയതായ നിന്റെ യൗവനത്തിലെ ദുഷ്കര്‍മം നീ തിരിഞ്ഞുനോക്കി.
22
അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
23
ബാബേൽക്കാര്, കല്ദയര് ഒക്കെയും, പെക്കോദ്യര്‍, ശോവ്യര്‍, കോവ്യര്‍, അശ്ശൂര്യര്‍ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്റെ ജാരന്മാരെ ഞാന്‍ നിനക്കു വിരോധമായി ഉണര്‍ത്തി ചുറ്റും നിന്റെ നേരേ വരുത്തും.
24
അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരേവരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കു ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്ക് അനുസാരമായി നിന്നെ ന്യായം വിധിക്കും.
25
ഞാന്‍ എന്റെ തീക്ഷ്ണത നിന്റെ നേരേ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും;
26
അവര്‍ നിന്റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങളെ എടുത്തുകളയും.
27
ഇങ്ങനെ ഞാന്‍ നിന്റെ ദുര്മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിര്‍ത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓര്‍ക്കുകയുമില്ല.
28
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നീ പകയ്ക്കുന്നവരുടെ കൈയിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കൈയിൽതന്നെ, ഏല്പിക്കും.
29
അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്റെ സമ്പാദ്യമൊക്കെയും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്റെ ദുര്മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.
30
നീ ജാതികളോടു ചേര്‍ന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.
31
നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാന്‍ അവളുടെ പാനപാത്രം നിന്റെ കൈയിൽ തരും.
32
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ച് നിന്ദയ്ക്കും പരിഹാസത്തിനും വിഷയമായിത്തീരും; അതിൽ വളരെ കൊള്ളുമല്ലോ.
33
സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.
34
നീ അതു കുടിച്ചു വറ്റിച്ച് ഉടച്ചു കഷണങ്ങളെ നക്കി നിന്റെ മുലകളെ കീറിക്കളയും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
35
ആകയാൽ യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്റെ ദുര്മര്യാദയും പരസംഗവും വഹിക്ക.
36
പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, നീ ഒഹൊലായെയും ഒഹൊലീബായെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോട് അറിയിക്ക.
37
അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കൈയിൽ രക്തം ഉണ്ട്; തങ്ങളുടെ വിഗ്രഹങ്ങളോട് അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.
38
ഒന്നുകൂടെ അവര്‍ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നെ അവര്‍ എന്റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ച് എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കി.
39
അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കുവേണ്ടി കൊന്നശേഷം അന്നുതന്നെ അവര്‍ എന്റെ വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തത്.
40
ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്ക്ക് അവര്‍ ആളയച്ചു; ഒരു ദൂതന് അവരുടെ അടുക്കൽ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കുവേണ്ടി നീ കുളിച്ചു,
41
കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു, ഭംഗിയുള്ളൊരു കട്ടിലിന്മേൽ ഇരുന്നു, അതിന്റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്റെ കുന്തുരുക്കവും എണ്ണയും വച്ചു;
42
നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവര്‍ ആളയച്ച്, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങള്‍ വയ്ക്കയും ചെയ്തു.
43
അപ്പോള്‍ ഞാന്‍: കിഴവിയായവള്‍ വ്യഭിചാരം ചെയ്യും; ഇപ്പോള്‍ അവര്‍ അവളോടും അവള് അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.
44
അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവര്‍ അവളുടെ അടുക്കൽചെന്നു; അതേ അവര്‍ കാമുകികളായ ഒഹൊലായുടെ അടുക്കലും ഒഹൊലീബായുടെ അടുക്കലും ചെന്നു.
45
എന്നാൽ നീതിമാന്മാരായ പുരുഷന്മാര് വ്യഭിചാരിണികള്‍ക്കു തക്ക ന്യായപ്രകാരവും രക്തപാതകികള്‍ക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവര്‍ വ്യഭിചാരിണികളല്ലോ; അവരുടെ കൈയിൽ രക്തവും ഉണ്ട്.
46
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെ നേരേ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിനും കവര്‍ച്ചയ്ക്കും ഏല്പിക്കും.
47
ആ സഭ അവരെ കല്ലറിഞ്ഞ് വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്ന് അവരുടെ വീടുകളെ തീവച്ചു ചുട്ടുകളയും.
48
ഇങ്ങനെ നിങ്ങളുടെ ദുര്മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകല സ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിനു ഞാന്‍ ദുര്‍മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.
49
അങ്ങനെ അവര്‍ നിങ്ങളുടെ ദുര്മര്യാദയ്ക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48