bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezekiel 39
Ezekiel 39
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 38
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 40 →
1
നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചുപറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.
2
ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കേ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽപര്‍വതങ്ങളിൽ വരുത്തും.
3
നിന്റെ ഇടംകൈയിൽനിന്നു ഞാന്‍ നിന്റെ വില്ല് തെറിപ്പിച്ച് വലംകൈയിൽനിന്നു നിന്റെ അമ്പ് വീഴിക്കും.
4
നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപര്‍വതങ്ങളിൽ വീഴും; ഞാന്‍ നിന്നെ കഴുക് മുതലായ പറവയ്ക്കൊക്കെയും കാട്ടുമൃഗത്തിനും ഇരയായി കൊടുക്കും.
5
നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നത് എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
6
മാഗോഗിലും തീരപ്രദേശങ്ങളിൽ നിര്‍ഭയം വസിക്കുന്നവരുടെ ഇടയിലും ഞാന്‍ തീ അയയ്ക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.
7
ഇങ്ങനെ ഞാന്‍ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും.
8
ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്; ഇതത്രേ ഞാന്‍ അരുളിച്ചെയ്ത ദിവസം.
9
യിസ്രായേലിന്റെ പട്ടണങ്ങളിൽ വസിക്കുന്നവര്‍ പുറപ്പെട്ട് പരിച, പലക, വില്ല്, അമ്പ്, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവര്‍ അവയെക്കൊണ്ട് ഏഴു സംവത്സരം തീ കത്തിക്കും.
10
പറമ്പിൽ നിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്ന് ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നെ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
11
അന്നു ഞാന്‍ ഗോഗിന് യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിനു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നെ; വഴിപോക്കര്‍ക്ക് അതു വഴി മുടക്കമായിത്തീരും; അവിടെ അവര്‍ ഗോഗിനെയും അവന്റെ സകല പുരുഷാരത്തെയും അടക്കംചെയ്യും; അവര്‍ അതിനു ഹാമോന്‍-ഗോഗ് (ഗോഗ് പുരുഷാരത്തിന്റെ) താഴ്വര എന്നു പേര് വിളിക്കും.
12
യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീര്‍ത്തു ദേശത്തെ വെടിപ്പാക്കുവാന്‍ ഏഴു മാസം വേണ്ടിവരും.
13
ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാന്‍ എന്നെത്തന്നെ മഹത്ത്വീകരിക്കുന്ന നാളിൽ അത് അവര്‍ക്കു കീര്‍ത്തിയായിരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
14
ദേശമെല്ലാം വെടിപ്പാക്കേണ്ടതിന് അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാന്‍ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവര്‍ പരിശോധന കഴിക്കും.
15
ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര്‍ സഞ്ചരിക്കുമ്പോള്‍ അവരിൽ ഒരുവന് ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികെ ഒരു അടയാളംവയ്ക്കും; അടക്കം ചെയ്യുന്നവര്‍ അതു ഹാമോന്‍-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും.
16
ഒരു നഗരത്തിനു ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവര്‍ ദേശത്തെ വെടിപ്പാക്കും.
17
മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നത്: നിങ്ങള്‍ കൂടിവരുവിന്‍; നിങ്ങള്‍ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിനു ഞാന്‍ യിസ്രായേൽപര്‍വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങള്‍ക്കുവേണ്ടി അറുക്കുവാന്‍ പോകുന്ന എന്റെ യാഗത്തിന് നാലുപുറത്തുനിന്നും വന്നുകൂടുവിന്‍.
18
നിങ്ങള്‍ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.
19
ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അറുത്തിരിക്കുന്ന എന്റെ യാഗത്തിൽനിന്ന് നിങ്ങള്‍ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കയും ചെയ്യും.
20
ഇങ്ങനെ നിങ്ങള്‍ എന്റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകല യോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
21
ഞാന്‍ എന്റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാന്‍ നടത്തിയിരിക്കുന്ന എന്റെ ന്യായവിധിയും ഞാന്‍ അവരുടെമേൽ വച്ച എന്റെ കൈയും സകല ജാതികളും കാണും.
22
അങ്ങനെ അന്നുമുതൽ മേലാൽ, ഞാന്‍ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.
23
യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര്‍ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന്‍ എന്റെ മുഖം അവര്‍ക്കു മറച്ചു, അവരൊക്കെയും വാള്‍കൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കൈയിൽ ഏല്പിച്ചു എന്നും ജാതികള്‍ അറിയും.
24
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ച് എന്റെ മുഖം അവര്‍ക്കു മറച്ചു.
25
അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാന്‍ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്ത് എന്റെ വിശുദ്ധനാമം നിമിത്തം തീക്ഷ്ണത കാണിക്കും.
26
ഞാന്‍ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽനിന്ന് അവരെ ശേഖരിച്ചു പല ജാതികളും കാണ്‍കെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം
27
ആരും അവരെ ഭയപ്പെടുത്താതെ അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കുമ്പോള്‍, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സര്വദ്രോഹങ്ങളും മറക്കും.
28
ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്ന് അവര്‍ അറിയും.
29
ഞാന്‍ യിസ്രായേൽഗൃഹത്തിന്മേൽ എന്റെ ആത്മാവിനെ പകര്‍ന്നിരിക്കയാൽ ഇനി എന്റെ മുഖം അവര്‍ക്കു മറയ്ക്കയുമില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്.
← Chapter 38
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 40 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48