bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Ezekiel 46
Ezekiel 46
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 45
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 47 →
1
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസിദിവസത്തിലും അതു തുറന്നിരിക്കേണം.
2
എന്നാൽ പ്രഭു പുറത്തുനിന്ന് ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്ന്, ഗോപുരത്തിന്റെ മുറിച്ചുവരിനരികെ നില്ക്കേണം; പുരോഹിതന് അവന്റെ ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കുമ്പോള്‍ അവന് ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവന് പുറത്തേക്കു പോകേണം; എന്നാൽ ഗോപുരം സന്ധ്യവരെ അടയ്ക്കാതെയിരിക്കേണം.
3
ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
4
പ്രഭു ശബ്ബത്തുനാളിൽ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അര്‍പ്പിക്കേണം.
5
ഭോജനയാഗമായി അവന് മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകള്‍ക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫാ ഒന്നിന് ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.
6
അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനെയും അര്‍പ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.
7
ഭോജനയാഗമായി അവന് കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകള്‍ക്ക് തന്റെ പ്രാപ്തിപോലെയുള്ളതും ഏഫാ ഒന്നിന് ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.
8
പ്രഭു വരുമ്പോള്‍ അവന് ഗോപുരത്തിന്റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നെ പുറത്തേക്കു പോകയും വേണം.
9
എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോള്‍ വടക്കേ ഗോപുരം വഴിയായി നമസ്കരിപ്പാന്‍ വരുന്നവന് തെക്കേഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കേ ഗോപുരം വഴിയായി വരുന്നവന് വടക്കേ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍ വന്ന ഗോപുരം വഴിയായി മടങ്ങിപ്പോകാതെ അതിനെതിരേയുള്ളതിൽക്കൂടി പുറത്തേക്കു പോകേണം.
10
അവര്‍ വരുമ്പോള്‍ പ്രഭുവും അവരുടെ മധ്യേ വരികയും അവര്‍ പോകുമ്പോള്‍ അവനുംകൂടെ പോകയും വേണം.
11
വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകള്‍ക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫായ്ക്ക് ഒരു ഹീന്‍ എണ്ണയും വീതം ആയിരിക്കേണം.
12
എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവയ്ക്ക് അര്‍പ്പിക്കുമ്പോള്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം അവനു തുറന്നു കൊടുക്കേണം; അവന് ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്റെ ഹോമയാഗവും സമാധാനയാഗങ്ങളും അര്‍പ്പിക്കേണം; പിന്നെ അവന് പുറത്തേക്കു പോകേണം; അവന് പുറത്തേക്കു പോയശേഷം ഗോപുരം അടയ്ക്കേണം.
13
ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവയ്ക്കു ഹോമയാഗമായി അര്‍പ്പിക്കേണം; രാവിലെതോറും അതിനെ അര്‍പ്പിക്കേണം.
14
അതിന്റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫായിൽ ആറിലൊന്നും നേരിയ മാവു കുഴയ്ക്കേണ്ടതിനു ഹീനിൽ മൂന്നിലൊന്ന് എണ്ണയും അര്‍പ്പിക്കേണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം.
15
ഇങ്ങനെ അവര്‍ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അര്‍പ്പിക്കേണം.
16
യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ പുത്രന്മാരിൽ ഒരുത്തന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്റെ അവകാശമായി അവന്റെ പുത്രന്മാര്‍ക്കുള്ളതായിരിക്കേണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കേണം.
17
എന്നാൽ അവന് തന്റെ ദാസന്മാരിൽ ഒരുത്തനു തന്റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവനുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിനു തിരികെ ചേരേണം; അതിന്റെ അവകാശം അവന്റെ പുത്രന്മാര്ക്കു തന്നെ ഇരിക്കേണം.
18
പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്റെ ജനത്തിൽ ഓരോരുത്തനും താന്താന്റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന് സ്വന്ത അവകാശത്തിൽനിന്നു തന്നെ തന്റെ പുത്രന്മാര്ക്ക് അവകാശം കൊടുക്കേണം.
19
പിന്നെ അവന് ഗോപുരത്തിന്റെ പാര്‍ശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി എന്നെ വടക്കോട്ടു ദര്‍ശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാന്‍ പടിഞ്ഞാറേ അറ്റത്ത് ഒരു സ്ഥലം കണ്ടു.
20
അവന് എന്നോട്: പുരോഹിതന്മാര് അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇത് ആകുന്നു; അവര്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് അവയെ പുറത്ത്, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോകാതെയിരിപ്പാന് തന്നെ എന്ന് അരുളിച്ചെയ്തു.
21
പിന്നെ അവന് എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലയ്ക്കലും ചെല്ലുമാറാക്കി, പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.
22
പ്രാകാരത്തിന്റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടയ്ക്കപ്പെട്ട മുറ്റങ്ങള്‍ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിനും ഒരേ അളവായിരുന്നു.
23
അവയ്ക്ക് നാലിനും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പ് ഉണ്ടാക്കിയിരുന്നു.
24
അവന് എന്നോട്: ഇവ ആലയത്തിന്റെ ശുശ്രൂഷകന്മാര് ജനത്തിന്റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്ന് അരുളിച്ചെയ്തു.
← Chapter 45
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 47 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48