bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hebrews 1
Hebrews 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
1
ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര് മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട്
2
ഈ അന്ത്യകാലത്തു പുത്രന് മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിനും അവകാശിയാക്കി വച്ചു; അവന് മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.
3
അവന് അവന്റെ തേജസ്സിന്റെ പ്രഭയും തത്ത്വത്തിന്റെ മുദ്രയും സകലത്തെയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും
4
അവന് ദൈവദൂതന്മാരെക്കാള് വിശിഷ്ടമായ നാമത്തിന് അവകാശിയായതിന് ഒത്തവണ്ണം അവരെക്കാള്‍ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.
5
“നീ എന്റെ പുത്രന്; ഞാന്‍ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന്‍ അവനു പിതാവും അവന് എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
6
ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍: “ദൈവത്തിന്റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം” എന്ന് താന്‍ അരുളിച്ചെയ്യുന്നു.
7
“അവന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്ന് ദൂതന്മാരെക്കുറിച്ചു പറയുന്നു.
8
പുത്രനോടോ: “ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നേരുള്ള ചെങ്കോല്‍.
9
നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും
10
“കര്‍ത്താവേ, നീ പൂര്‍വകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
11
അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;
12
ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു.
13
“ഞാന്‍ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക” എന്ന് ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?
14
അവരൊക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13