bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hebrews 4
Hebrews 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
1
അവന്റെ സ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അത് ലഭിക്കാതെപോയി എന്ന് വരാതിരിപ്പാന്‍ നാം ഭയപ്പെടുക.
2
അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്ക് ഉപകാരമായി വന്നില്ല.
3
വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയ ശേഷവും: “അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്റെ കോപത്തില്‍ സത്യം ചെയ്തു” എന്ന് അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
4
“ഏഴാം നാളില്‍ ദൈവം തന്റെ സകല പ്രവൃത്തികളില്‍നിന്നും നിവൃത്തനായി” എന്ന് ഏഴാം നാളിനെക്കുറിച്ച് ഒരേടത്തു പറഞ്ഞിരിക്കുന്നു.
5
“എന്റെ സ്വസ്ഥതയില്‍ അവര്‍ പ്രവേശിക്കയില്ല” എന്ന് ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.
6
അതുകൊണ്ട് ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പേ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടു നിമിത്തം പ്രവേശിക്കാതെ പോകയാലും
7
ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്ന് അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് മുമ്പേ പറഞ്ഞതുപോലെ “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
8
യോശുവ അവര്‍ക്കു സ്വസ്ഥത വരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതില്‍ കല്പിക്കയില്ലായിരുന്നു;
9
ആകയാല്‍ ദൈവത്തിന്റെ ജനത്തിന് ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
10
ദൈവം തന്റെ പ്രവൃത്തികളില്‍നിന്ന് എന്നപോലെ അവന്റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന് താനും തന്റെ പ്രവൃത്തികളില്‍നിന്ന് നിവൃത്തനായിത്തീര്‍ന്നു.
11
അതുകൊണ്ട് ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിനൊത്തവണ്ണം വീഴാതിരിക്കേണ്ടതിനു നാം ആ സ്വസ്ഥതയില്‍ പ്രവേശിപ്പാന്‍ ഉത്സാഹിക്ക.
12
ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേര്‍വിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
13
അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.
14
ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയൊരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്ക് ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊള്‍ക.
15
നമുക്കുള്ള മഹാപുരോഹിതന് നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; പാപം ഒഴികെ സര്‍വത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.
16
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13