bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hebrews 11
Hebrews 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
1
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
2
അതിനാലല്ലോ പൂര്‍വന്മാര്‍ക്ക് സാക്ഷ്യം ലഭിച്ചത്.
3
ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താല്‍ അറിയുന്നു.
4
വിശ്വാസത്താല്‍ ഹാബെല്‍ ദൈവത്തിനു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവനു നീതിമാന് എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിനു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന് വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
5
വിശ്വാസത്താല്‍ ഹാനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി. അവന് ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവന് എടുക്കപ്പെട്ടതിനു മുമ്പേ സാക്ഷ്യം പ്രാപിച്ചു.
6
എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന് ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
7
വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീര്‍ത്തു; അതിനാല്‍ അവന് ലോകത്തെ കുറ്റം വിധിച്ച് വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീര്‍ന്നു.
8
വിശ്വാസത്താല്‍ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
9
വിശ്വാസത്താല്‍ അവന് വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട്
10
ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു.
11
വിശ്വാസത്താല്‍ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന് എന്ന് എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു.
12
അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു.
13
ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു.
14
ഇങ്ങനെ പറയുന്നവര്‍ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്ന് കാണിക്കുന്നു.
15
അവര്‍ വിട്ടുപോന്നതിനെ ഓര്‍ത്തു എങ്കില്‍ മടങ്ങിപ്പോകുവാന്‍ ഇട ഉണ്ടായിരുന്നുവല്ലോ.
16
അവരോ അധികം നല്ലതിനെ, സ്വര്‍ഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു; ആകയാല്‍ ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല; അവന് അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
17
വിശ്വാസത്താല്‍ അബ്രാഹാം താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ചു.
18
യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും എന്ന് അരുളപ്പാട് ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവന് തന്റെ ഏകജാതനെ അര്‍പ്പിച്ചു;
19
മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്പ്പിപ്പാന് ദൈവം ശക്തന് എന്ന് എണ്ണുകയും അവരുടെ ഇടയില്‍നിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
20
വിശ്വാസത്താല്‍ യിസ്ഹാക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു.
21
വിശ്വാസത്താല്‍ യാക്കോബ് മരണകാലത്തിങ്കല്‍ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്ത് ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
22
വിശ്വാസത്താല്‍ യോസേഫ് താന്‍ മരിപ്പാറായപ്പോള്‍ യിസ്രായേല്‍മക്കളുടെ പുറപ്പാടിന്റെ കാര്യം ഓര്‍പ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പന കൊടുത്തു.
23
വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല് ശിശു സുന്ദരന്‍ എന്ന് അമ്മയപ്പന്മാര്‍ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവച്ചു.
24
വിശ്വാസത്താല്‍ മോശെ താന്‍ വളര്‍ന്നപ്പോള്‍ പാപത്തിന്റെ തല്ക്കാല ഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു.
25
പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന് എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും
26
മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു.
27
വിശ്വാസത്താല്‍ അവന് അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കയാല്‍ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
28
വിശ്വാസത്താല്‍ അവന് കടിഞ്ഞൂലുകളുടെ സംഹാരകന്‍ അവരെ തൊടാതിരിപ്പാന്‍ പെസഹയും ചോരത്തളിയും ആചരിച്ചു.
29
വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍കൂടി കടന്നു; അത് മിസ്രയീമ്യര്‍ ചെയ്വാന് നോക്കിയിട്ടു മുങ്ങിപ്പോയി.
30
വിശ്വാസത്താല്‍ അവര്‍ ഏഴു ദിവസം ചുറ്റിനടന്നപ്പോള്‍ യെരീഹോമതില് ഇടിഞ്ഞുവീണു.
31
വിശ്വാസത്താല്‍ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
32
ഇനി എന്തു പറയേണ്ടൂ? ഗിദ്യോന്‍, ബാരാക്, ശിംശോന്, യിഫ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.
33
വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു,
34
തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിത്തീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
35
സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്ത്തെഴുന്നേല്പിനാല് തിരികെ കിട്ടി; മറ്റു ചിലര്‍ ഏറ്റവും നല്ലൊരു ഉയിര്ത്തെഴുന്നേല്പു ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
36
വേറേ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
37
കല്ലേറ് ഏറ്റു, ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോല് ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,
38
കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല.
39
അവര്‍ എല്ലാവരും വിശ്വാസത്താല്‍ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
40
അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍കരുതിയിരുന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Hebrews Commentaries
→
Devotional
Hebrews Devotional Guide
→
Get This Bible
OV-BSI Study Bible
→