bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Hebrews 8
Hebrews 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
1
നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാല്‍: സ്വര്‍ഗത്തില്‍ മഹിമാസനത്തിന്റെ വലത്തുഭാഗത്ത് ഇരുന്നവനായി,
2
വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കര്‍ത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതന് നമുക്കുണ്ട്.
3
ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അര്പ്പിപ്പാന് നിയമിക്കപ്പെടുന്നു; ആകയാല്‍ അര്പ്പിപ്പാന് ഇവനും വല്ലതും വേണം.
4
അവന് ഭൂമിയില്‍ ആയിരുന്നെങ്കില്‍ പുരോഹിതന് ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാട് അര്‍പ്പിക്കുന്നവര്‍ ഉണ്ടല്ലോ.
5
കൂടാരം തീര്‍പ്പാന്‍ മോശെ ആരംഭിച്ചപ്പോള്‍ “പര്‍വതത്തില്‍ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്വാന് നോക്കുക” എന്ന് അവനോട് അരുളിച്ചെയ്തതുപോലെ അവര്‍ സ്വര്‍ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു.
6
അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മധ്യസ്ഥനാകയാല്‍ അതിന്റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
7
ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു.
8
എന്നാല്‍ അവന് അവരെ ആക്ഷേപിച്ചുകൊണ്ട് അരുളിച്ചെയ്യുന്നത്: “ഞാന്‍ യിസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന് കര്‍ത്താവിന്റെ അരുളപ്പാട്.
9
ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെ അല്ല; അവര്‍ എന്റെ നിയമത്തില്‍ നിലനിന്നില്ല; ഞാന്‍ അവരെ ആദരിച്ചതുമില്ല എന്നു കര്‍ത്താവിന്റെ അരുളപ്പാട്.
10
ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
11
ഇനി അവരില്‍ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്ന് ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
12
ഞാന്‍ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവന്‍ ആകും; അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കയുമില്ല എന്ന് കര്‍ത്താവിന്റെ അരുളപ്പാട്.”
13
പുതിയത് എന്നു പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13