bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
John 1
John 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
1
ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
2
അവന് ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു.
3
സകലവും അവന് മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
4
അവനില്‍ ജീവന് ഉണ്ടായിരുന്നു; ജീവന് മനുഷ്യരുടെ വെളിച്ചമായിരുന്നു.
5
വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6
ദൈവം അയച്ചിട്ട് ഒരു മനുഷ്യന് വന്നു; അവനു യോഹന്നാന് എന്നു പേര്.
7
അവന് സാക്ഷ്യത്തിനായി, താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന്‍തന്നെ വന്നു.
8
അവന് വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
9
ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10
അവന് ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന് മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
11
അവന് സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
12
അവനെ കൈക്കൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള് ആകുവാന്‍ അവന് അധികാരം കൊടുത്തു.
13
അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചത്.
14
വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍നിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു.
15
യോഹന്നാന് അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവന് എനിക്കു മുമ്പനായി തീര്‍ന്നു; അവന് എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന് ഇവന് തന്നെ എന്നു വിളിച്ചുപറഞ്ഞു.
16
അവന്റെ നിറവില്‍നിന്നു നമുക്ക് എല്ലാവര്ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു.
17
ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
18
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന് അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
19
നീ ആര് എന്നു യോഹന്നാനോടു ചോദിക്കേണ്ടതിനു യെഹൂദന്മാര്‍ യെരൂശലേമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍: അവന് മറുക്കാതെ ഏറ്റുപറഞ്ഞു;
20
ഞാന്‍ ക്രിസ്തുവല്ല എന്ന് ഏറ്റുപറഞ്ഞു.
21
പിന്നെ എന്ത്? നീ ഏലീയാവോ എന്ന് അവനോടു ചോദിച്ചതിന്: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്ന് അവന് ഉത്തരം പറഞ്ഞു.
22
അവര്‍ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിനു നീ നിന്നെക്കുറിച്ചുതന്നെ എന്തു പറയുന്നു എന്നു ചോദിച്ചു.
23
അതിന് അവന്: യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെ: കര്‍ത്താവിന്റെ വഴി നേരേ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു.
24
അയയ്ക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു.
25
എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീസ്നാനം കഴിപ്പിക്കുന്നത് എന്ത് എന്ന് അവര്‍ ചോദിച്ചു.
26
അതിനു യോഹന്നാന്: ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന് നിങ്ങളുടെ ഇടയില്‍ നില്‍ക്കുന്നുണ്ട്;
27
എന്റെ പിന്നാലെ വരുന്നവന് തന്നെ; അവന്റെ ചെരിപ്പിന്റെ വാറ് അഴിപ്പാന് ഞാന്‍ യോഗ്യന്‍ അല്ല എന്ന് ഉത്തരം പറഞ്ഞു.
28
ഇതു യോര്‍ദ്ദാനക്കരെ യോഹന്നാന് സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു.
29
പിറ്റന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നത് അവന് കണ്ടിട്ട്: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.
30
എന്റെ പിന്നാലെ ഒരു പുരുഷന് വരുന്നു; അവന് എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന് ഇവന്‍തന്നെ.
31
ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന് യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
32
യോഹന്നാന് പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അത് അവന്റെമേല്‍ വസിച്ചു.
33
ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന് എന്നോട്: ആരുടെമേല്‍ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന് പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു.
34
അങ്ങനെ ഞാന്‍ കാണുകയും ഇവന് ദൈവപുത്രന്‍തന്നെ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
35
പിറ്റന്നാള്‍ യോഹന്നാന് പിന്നെയും തന്റെ ശിഷ്യന്മാരില് രണ്ടു പേരുമായി അവിടെ നില്ക്കുമ്പോള് കടന്നുപോകുന്ന
36
യേശുവിനെ നോക്കിയിട്ട്: ഇതാ, ദൈവത്തിന്റെ കുഞ്ഞാട് എന്നു പറഞ്ഞു.
37
അവന് പറഞ്ഞത് ആ രണ്ടു ശിഷ്യന്മാര് കേട്ട് യേശുവിനെ അനുഗമിച്ചു.
38
യേശു തിരിഞ്ഞ് അവര്‍ പിന്നാലെ വരുന്നതു കണ്ട് അവരോട്: നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവര്‍: റബ്ബീ, എന്നു വച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുന്നു എന്നു ചോദിച്ചു.
39
അവന് അവരോട്: വന്നു കാണ്മിന് എന്നു പറഞ്ഞു. അങ്ങനെ അവന് വസിക്കുന്ന ഇടം അവര്‍ കണ്ട് അന്ന് അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.
40
യോഹന്നാന് പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച രണ്ടു പേരില്‍ ഒരുത്തന് ശിമോന്പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
41
അവന് തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ട് അവനോട്: ഞങ്ങള്‍ മശീഹായെ എന്നുവച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
42
അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്റെ പുത്രനായ ശിമോന് ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
43
പിറ്റന്നാള്‍ യേശു ഗലീലയ്ക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പൊസിനെ കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു.
44
ഫിലിപ്പൊസോ, അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത്സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു.
45
ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന് യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നെ എന്നു പറഞ്ഞു.
46
നഥനയേല്‍ അവനോട്: നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട് വന്നു കാണ്ക എന്നു പറഞ്ഞു.
47
നഥനയേല്‍ തന്റെ അടുക്കല്‍ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാല്‍ യിസ്രായേല്യന്; ഇവനില്‍ കപടം ഇല്ല എന്ന് അവനെക്കുറിച്ചു പറഞ്ഞു.
48
നഥനയേല്‍ അവനോട്: എന്നെ എവിടെവച്ച് അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പേ, നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്ന് യേശു ഉത്തരം പറഞ്ഞു.
49
നഥനയേല്‍ അവനോട്: റബ്ബീ, നീ ദൈവപുത്രന്, നീ യിസ്രായേലിന്റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു.
50
യേശു അവനോട്: ഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്ന് ഉത്തരം പറഞ്ഞു.
51
ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കല്‍ ദൈവദൂതന്മാര് കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21