bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
John 21
John 21
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
1
അതിന്റെശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയില്വച്ചു ശിഷ്യന്മാര്ക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈവിധം ആയിരുന്നു:
2
ശിമോന് പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനായിലെ നഥനയേലും സെബെദിമക്കളും അവന്റെ ശിഷ്യന്മാരില് വേറേ രണ്ടു പേരും ഒരുമിച്ചു കൂടിയിരുന്നു.
3
ശിമോന് പത്രൊസ് അവരോട്: ഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.
4
പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്ന് ശിഷ്യന്മാര് അറിഞ്ഞില്ല.
5
യേശു അവരോട്: കുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു.
6
പടകിന്റെ വലത്തുഭാഗത്തു വല വീശുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്ന് അവന് അവരോട് പറഞ്ഞു; അവര്‍ വീശി, മീനിന്റെ പെരുപ്പം ഹേതുവായി അത് വലിപ്പാന്‍ കഴിഞ്ഞില്ല.
7
യേശു സ്നേഹിച്ച ശിഷ്യന് പത്രൊസിനോട്: അത് കര്‍ത്താവ് ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവ് ആകുന്നു എന്ന് ശിമോന് പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.
8
ശേഷം ശിഷ്യന്മാര് കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തില്‍ അധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് ചെറിയ പടകില്‍ വന്നു.
9
കരയ്ക്ക് ഇറങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല് മീന്‍ വച്ചിരിക്കുന്നതും അപ്പവും കണ്ടു.
10
യേശു അവരോട്: ഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.
11
ശിമോന് പത്രൊസ് കയറി നൂറ്റമ്പത്തിമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരയ്ക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
12
യേശു അവരോട്: വന്നു പ്രാതല്‍ കഴിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്ന് അറിഞ്ഞിട്ടു ശിഷ്യന്മാരില് ഒരുത്തനും: നീ ആര് എന്ന് അവനോട് ചോദിപ്പാന്‍ തുനിഞ്ഞില്ല.
13
യേശു വന്ന് അപ്പം എടുത്ത് അവര്‍ക്കു കൊടുത്തു; മീനും അങ്ങനെതന്നെ.
14
യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാര്ക്കു പ്രത്യക്ഷനായി.
15
അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന് പത്രൊസിനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവന്: ഉവ്വ്, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് അവന് അവനോട് പറഞ്ഞു.
16
രണ്ടാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവന്: ഉവ്വ്, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്റെ ആടുകളെ പാലിക്ക എന്ന് അവന് അവനോട് പറഞ്ഞു.
17
മൂന്നാമതും അവനോട്: യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചു: കര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ട് എന്നും നീ അറിയുന്നു എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: എന്റെ ആടുകളെ മേയ്ക്ക.
18
ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: നീ യൗവനക്കാരന് ആയിരുന്നപ്പോള്‍ നീതന്നെ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായ ശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന് നിന്റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
19
അതിനാല്‍ അവന് ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തും എന്ന് അവന് സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ട്: എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു.
20
പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന് പിന്‍ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്റെ നെഞ്ചോടു ചാഞ്ഞുകൊണ്ട്: കര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര് എന്നു ചോദിച്ചത് ഇവന്‍തന്നെ.
21
അവനെ പത്രൊസ് കണ്ടിട്ട്: കര്‍ത്താവേ, ഇവന് എന്തു ഭവിക്കും എന്നു യേശുവിനോട് ചോദിച്ചു.
22
യേശു അവനോട്: ഞാന്‍ വരുവോളം ഇവന് ഇരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്ക് എന്ത്? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
23
ആകയാല്‍ ആ ശിഷ്യന് മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. യേശുവോ: അവന് മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം ഇവന് ഇരിക്കേണം എന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.
24
ഈ ശിഷ്യന് ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു.
25
യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍തന്നെയും ഒതുങ്ങുകയില്ല എന്ന് ഞാന്‍ നിരൂപിക്കുന്നു.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21