bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
John 3
John 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
1
പരീശന്മാരുടെ കൂട്ടത്തില്‍ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യന് ഉണ്ടായിരുന്നു.
2
അവന് രാത്രിയില്‍ അവന്റെ അടുക്കല്‍ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍നിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കില്നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്വാന് ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.
3
യേശുഅവനോട്: ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന് ആര്‍ക്കും കഴികയില്ല എന്ന്ഉത്തരം പറഞ്ഞു.
4
നിക്കോദേമൊസ് അവനോട്: മനുഷ്യന് വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5
അതിനു യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന് ആര്‍ക്കും കഴികയില്ല.
6
ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത് ആത്മാവ് ആകുന്നു.
7
നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന് ഞാന്‍ നിന്നോടു പറകയാല്‍ ആശ്ചര്യപ്പെടരുത്.
8
കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന് എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
9
നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10
യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ?
11
ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ കൈക്കൊള്ളുന്നില്ലതാനും.
12
ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?
13
സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന[വനായി സ്വര്‍ഗത്തില്‍ ഇരിക്കുന്നവനായ] മനുഷ്യപുത്രന് അല്ലാതെ ആരും സ്വര്‍ഗത്തില്‍ കയറീട്ടില്ല.
14
മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു.
15
അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന് പ്രാപിക്കേണ്ടതിനു തന്നെ.
16
തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന് തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
17
ദൈവം തന്റെ പുത്രനെ ലോകത്തില്‍ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.
18
അവനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.
19
ന്യായവിധി എന്നതോ, വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചതുതന്നെ.
20
തിന്മ പ്രവര്ത്തിക്കുന്നവന് എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
21
സത്യം പ്രവര്‍ത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തില്‍ ചെയ്തിരിക്കയാല്‍ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.
22
അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്ന് അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
23
യോഹന്നാനും ശലേമിന് അരികത്ത് ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനം ഏറ്റു.
24
അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല.
25
യോഹന്നാന്റെ ശിഷ്യന്മാരില് ചിലര്‍ക്ക് ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് ഒരു വാദം ഉണ്ടായി;
26
അവര്‍ യോഹന്നാന്റെ അടുക്കല്‍ വന്ന് അവനോട്: റബ്ബീ, യോര്‍ദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവന്, നീ സാക്ഷീകരിച്ചിട്ടുള്ളവന്‍ തന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കല്‍ ചെല്ലുന്നു എന്നു പറഞ്ഞു.
27
അതിന് യോഹന്നാന്: സ്വര്‍ഗത്തില്‍നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാന്‍ കഴികയില്ല.
28
ഞാന്‍ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന് നിങ്ങള്‍തന്നെ എനിക്കു സാക്ഷികള്‍ ആകുന്നു.
29
മണവാട്ടി ഉള്ളവന് മണവാളന് ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു: ഈ എന്റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു.
30
അവന് വളരേണം, ഞാനോ കുറയേണം എന്ന് ഉത്തരം പറഞ്ഞു.
31
മേലില്‍നിന്നു വരുന്നവന് എല്ലാവര്ക്കും മീതെയുള്ളവന്‍; ഭൂമിയില്‍നിന്നുള്ളവന്‍ ഭൗമികന്‍ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വര്‍ഗത്തില്‍നിന്നു വരുന്നവന് എല്ലാവര്ക്കും മീതെയുള്ളവനായി താന്‍ കാണ്കയും കേള്‍ക്കയും ചെയ്തത് സാക്ഷീകരിക്കുന്നു;
32
അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
33
അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവന് ദൈവം സത്യവാന് എന്നുള്ളതിനു മുദ്രയിടുന്നു.
34
ദൈവം അയച്ചവന് ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവന് ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്.
35
പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കൈയില്‍ കൊടുത്തുമിരിക്കുന്നു.
36
പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന് ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേല്‍ വസിക്കുന്നതേയുള്ളൂ.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21