bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
John 7
John 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 8 →
1
അതിന്റെശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതുകൊണ്ടു, യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവനു മനസ്സില്ലായിരുന്നു.
2
എന്നാല്‍ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാള്‍ അടുത്തിരുന്നു.
3
അവന്റെ സഹോദരന്മാര് അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
4
പ്രസിദ്ധന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന് ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
5
അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല.
6
യേശു അവരോട്: എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലായ്പോഴും സമയം തന്നെ.
7
നിങ്ങളെ പകപ്പാന്‍ ലോകത്തിനു കഴിയുന്നതല്ല; എന്നാല്‍ അതിന്റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട്, അത് എന്നെ പകയ്ക്കുന്നു.
8
നിങ്ങള്‍ പെരുന്നാളിനു പോകുവിന്‍; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുന്നാളിന് ഇപ്പോള്‍ പോകുന്നില്ല;
9
ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നെ പാര്‍ത്തു.
10
അവന്റെ സഹോദരന്മാര് പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി.
11
എന്നാല്‍ യെഹൂദന്മാര്‍ പെരുന്നാളില്‍: അവന് എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചു.
12
പുരുഷാരത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പ് ഉണ്ടായി: അവന് നല്ലവന്‍ എന്നു ചിലരും അല്ല, അവന് പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
13
എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
14
പെരുന്നാള്‍ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില്‍ ചെന്ന് ഉപദേശിച്ചു.
15
വിദ്യാ ഭ്യാസം ചെയ്യാത്ത ഇവന് ശാസ്ത്രം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാര്‍ പറഞ്ഞ് ആശ്ചര്യപ്പെട്ടു.
16
യേശു അവരോട് ഉത്തരം പറഞ്ഞത്: എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
17
അവന്റെ ഇഷ്ടം ചെയ്വാന് ഇച്ഛിക്കുന്നവന്, ഈ ഉപദേശം ദൈവത്തില്‍നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും.
18
സ്വയമായി പ്രസ്താവിക്കുന്നവന് സ്വന്തമഹത്ത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം അന്വേഷിക്കുന്നവന് സത്യവാന് ആകുന്നു; നീതികേട് അവനില്‍ ഇല്ല.
19
മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നത് എന്ത്?
20
അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആര് നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞു.
21
യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു.
22
മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23
മോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന് പരിച്ഛേദന ഏല്ക്കുന്നു എങ്കില്‍, ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാല്‍ എന്നോട് ഈര്‍ഷ്യപ്പെടുന്നുവോ?
24
കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിന്‍.
25
യെരൂശലേമ്യരില് ചിലര്‍: അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നവന് ഇവന് അല്ലയോ?
26
അവന് ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോട് ഒന്നും പറയുന്നില്ല; ഇവന് ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ഥമായി ഗ്രഹിച്ചുവോ?
27
എങ്കിലും ഇവന് എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന് എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു.
28
ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍: നിങ്ങള്‍ എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന് സത്യവാന് ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല.
29
ഞാന്‍ അവന്റെ അടുക്കല്‍നിന്നു വന്നതുകൊണ്ടും അവന് എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.
30
ആകയാല്‍ അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല് ആരും അവന്റെമേല്‍ കൈ വച്ചില്ല.
31
പുരുഷാരത്തില്‍ പലരും: ക്രിസ്തു വരുമ്പോള്‍ ഇവന് ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനില്‍ വിശ്വസിച്ചു.
32
പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര് കേട്ടാറെ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
33
യേശുവോ: ഞാന്‍ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല്‍ പോകുന്നു.
34
നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു പറഞ്ഞു.
35
അതു കേട്ടിട്ടു യെഹൂദന്മാര്‍: നാം കണ്ടെത്താതവണ്ണം ഇവന് എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ?
36
നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു.
37
ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ.
38
എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള്‍ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.
39
അവന് ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവ് വന്നിട്ടില്ലായിരുന്നു.
40
പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ട്: ഇവന് സാക്ഷാല്‍ ആ പ്രവാചകന് ആകുന്നു എന്നു പറഞ്ഞു.
41
വേറേ ചിലര്‍: ഇവന് ക്രിസ്തുതന്നെ എന്നും മറ്റു ചിലര്‍: ഗലീലയില്‍നിന്നോ ക്രിസ്തു വരുന്നത്?
42
ദാവീദിന്റെ സന്തതിയില്‍നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്ലഹേമില്നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
43
അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
44
അവരില്‍ ചിലര്‍ അവനെ പിടിപ്പാന്‍ ഭാവിച്ചു എങ്കിലും ആരും അവന്റെമേല്‍ കൈവച്ചില്ല.
45
ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോട്: നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്ന് ചോദിച്ചതിന്:
46
ഈ മനുഷ്യന് സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്ന് ചേവകര്‍ ഉത്തരം പറഞ്ഞു.
47
പരീശന്മാര് അവരോട്: നിങ്ങളും തെറ്റിപ്പോയോ?
48
പ്രമാണികളില്‍ ആകട്ടെ പരീശന്മാരില് ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?
49
ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്ന് ഉത്തരം പറഞ്ഞു.
50
അവരില്‍ ഒരുത്തനായി, മുമ്പേ അവന്റെ അടുക്കല്‍ വന്നിരുന്ന നിക്കോദേമൊസ് അവരോട്:
51
ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ട്, അവന് ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
52
അവര്‍ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍നിന്നു പ്രവാചകന് എഴുന്നേല്ക്കുന്നില്ലല്ലോ എന്ന് ഉത്തരം പറഞ്ഞു.
53
[അങ്ങനെ ഓരോരുത്തന് താന്താന്റെ വീട്ടില്‍ പോയി.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21