bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Nehemiah 12
Nehemiah 12
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
1
ശെയൽതീയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിത്:
2
സെരായാവ്, യിരെമ്യാവ്, എസ്രാ, അമര്യാവ്, മല്ലൂക്, ഹത്തൂശ്,
3
ശെഖന്യാവ്, രെഹൂം, മെരേമോത്ത്,
4
ഇദ്ദോ, ഗിന്നെഥോയി, അബ്ബീയാവ്,
5
മീയാമീന്‍, മയദ്യാവ്, ബില്ഗാ,
6
ശെമയ്യാവ്, യോയാരീബ്, യെദായാവ്,
7
സല്ലൂ, ആമോക്, ഹില്ക്കീയാവ്, യെദായാവ്. ഇവര്‍ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാര് ആയിരുന്നു.
8
ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.
9
അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവര്‍ക്കു സഹകാരികളായി ശുശ്രൂഷിച്ചു നിന്നു.
10
യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;
11
യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാന് യദ്ദൂവയെ ജനിപ്പിച്ചു.
12
യോയാക്കീമിന്റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര് സെറായാകുലത്തിനു മെരായ്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്;
13
എസ്രാകുലത്തിനു മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാന്‍;
14
മല്ലൂക്കുലത്തിനു യോനാഥാന്; ശെബന്യാകുലത്തിനു യോസേഫ്;
15
ഹാരീംകുലത്തിന് അദ്നാ; മെരായോത്ത്കുലത്തിനു ഹെല്ക്കായി
16
ഇദ്ദോകുലത്തിനു സെഖര്യാവ്; ഗിന്നെഥോന്കുലത്തിനു മെശുല്ലാം;
17
അബീയാകുലത്തിനു സിക്രി; മിന്യാമീന്‍കുലത്തിനും മോവദ്യാകുലത്തിനും പിൽതായി;
18
ബിൽഗാകുലത്തിനു ശമ്മൂവ; ശെമയ്യാകുലത്തിനു യെഹോനാഥാന്‍;
19
യോയാരീബ്കുലത്തിനു മഥെനായി; യെദായാകുലത്തിന് ഉസ്സി;
20
സല്ലായികുലത്തിനു കല്ലായി; ആമോക്കുലത്തിന് ഏബെര്‍;
21
ഹില്ക്കീയാകുലത്തിനു ഹശബ്യാവ്; യെദായാകുലത്തിനു നെഥനയേൽ.
22
എല്യാശീബ്, യോയാദാ, യോഹാനാന്‍, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാര്‍സിരാജാവായ ദാര്യാവേശിന്റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവച്ചു.
23
ലേവ്യരായ പിതൃഭവനത്തലവന്മാര്‍ ഇന്നവരെന്ന് എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.
24
ലേവ്യരുടെ തലവന്മാര്: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകന് യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.
25
മത്ഥന്യാവും ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോന്, അക്കൂബ് എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതിൽക്കാവല്ക്കാര് ആയിരുന്നു.
26
ഇവര്‍ യോസാദാക്കിന്റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്റെയും കാലത്തും ഉണ്ടായിരുന്നു.
27
യെരൂശലേമിന്റെ മതിൽ പ്രതിഷ്ഠിച്ച സമയം അവര്‍ സ്തോത്രങ്ങളോടും സംഗീതത്തോടുംകൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളുംകൊണ്ടു സന്തോഷപൂര്‍വം പ്രതിഷ്ഠ ആചരിപ്പാന്‍ ലേവ്യരെ അവരുടെ സര്വവാസസ്ഥലങ്ങളിൽനിന്നും യെരൂശലേമിലേക്ക് അന്വേഷിച്ചുവരുത്തി.
28
അങ്ങനെ സംഗീതക്കാരുടെ വര്‍ഗം യെരൂശലേമിന്റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
29
ബേത്ത്-ഗില്ഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്റെയും നാട്ടുപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാര്‍ യെരൂശലേമിന്റെ ചുറ്റും തങ്ങള്‍ക്കു ഗ്രാമങ്ങള്‍ പണിതിരുന്നു.
30
പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.
31
പിന്നെ ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിനു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തു ഭാഗത്തുകൂടി കുപ്പവാതിൽക്കലേക്കു പുറപ്പെട്ടു.
32
അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പാതിപേരും നടന്നു.
33
അസര്യാവും എസ്രായും മെശുല്ലാമും
34
യെഹൂദായും ബെന്യാമീനും ശെമയ്യാവും യിരെമ്യാവും
35
കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകന് സെഖര്യാവും
36
ദൈവപുരുഷനായ ദാവീദിന്റെ വാദ്യങ്ങളോടുകൂടെ അവന്റെ സഹോദരന്മാരായ ശെമയ്യാവും അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദായും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പിൽ നടന്നു.
37
അവര്‍ ഉറവുവാതിൽ കടന്നു നേരേ ദാവീദിന്റെ നഗരത്തിന്റെ പടിക്കെട്ടിൽകൂടി ദാവീദിന്റെ അരമനയ്ക്കപ്പുറം മതിലിന്റെ കയറ്റത്തിൽ കിഴക്കു നീര്‍വാതിൽവരെ ചെന്നു.
38
സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവര്‍ക്ക് എതിരേ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന് അപ്പുറം വിശാലമതിൽവരെയും
39
എഫ്രയീംവാതിലിനപ്പുറം പഴയവാതിലും മീന്‍വാതിലും ഹനനേലിന്റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവര്‍ കാരാഗൃഹവാതിൽക്കൽ നിന്നു.
40
അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു.
41
കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവ്, മിന്യാമീന്‍, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്ന പുരോഹിതന്മാരും
42
മയസേയാവ്, ശെമയ്യാവ്, എലെയാസാര്‍, ഉസ്സി, യെഹോഹാനാന്‍, മല്ക്കീയാവ്, ഏലാം, ഏസെര്‍ എന്നിവരും ദൈവാലയത്തിനരികെ വന്നുനിന്നു; സംഗീതക്കാര്‍ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവ് അവരുടെ പ്രമാണിയായിരുന്നു.
43
അവര്‍ അന്നു മഹായാഗങ്ങള്‍ അര്‍പ്പിച്ചു സന്തോഷിച്ചു; ദൈവം അവര്‍ക്കു മഹാസന്തോഷം നല്‍കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.
44
അന്നു ശുശ്രൂഷിച്ചുനില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ട് അവര്‍ പുരോഹിതന്മാര്ക്കും ലേവ്യര്‍ക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോടു ചേര്‍ന്ന നിലങ്ങളിൽനിന്നു ശേഖരിച്ചു ഭണ്ഡാരത്തിനും ഉദര്‍ച്ചാര്‍പ്പണങ്ങള്‍ക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിനു ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു.
45
അവര്‍ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽക്കാവല്ക്കാരും ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും കല്പനപ്രകാരം ചെയ്തു.
46
പണ്ടു ദാവീദിന്റെയും ആസാഫിന്റെയും കാലത്തു സംഗീതക്കാര്‍ക്ക് ഒരു തലവനും ദൈവത്തിനു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.
47
എല്ലാ യിസ്രായേലും സെരുബ്ബാബേലിന്റെ കാലത്തും നെഹെമ്യാവിന്റെ കാലത്തും സംഗീതക്കാര്‍ക്കും വാതിൽക്കാവല്ക്കാര്ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കു നിവേദിതങ്ങളെ കൊടുത്തു; ലേവ്യര്‍ അഹരോന്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13