bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Nehemiah 9
Nehemiah 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
1
എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽമക്കള്‍ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.
2
യിസ്രായേൽസന്തതിയായവര്‍ സകല അന്യജാതിക്കാരിൽനിന്നും വേര്‍തിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റുപറഞ്ഞു.
3
പിന്നെ അവര്‍ തങ്ങളുടെ നിലയിൽ തന്നെ എഴുന്നേറ്റുനിന്നു, അന്ന് ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
4
ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി, എന്നിവര്‍ ലേവ്യര്‍ക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു.
5
പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെദഹ്യാവ് എന്നീ ലേവ്യര്‍ പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിന്‍. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയര്‍ന്നിരിക്കുന്ന നിന്റെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
6
നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും അവയിലെ സകല സൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെയൊക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.
7
അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയ പട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അവന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നെ.
8
നീ അവന്റെ ഹൃദയം നിന്റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്ഗരുസ്യര് എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്കു തന്നെ കൊടുക്കും എന്ന് നീ അവനോട് ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്റെ വചനങ്ങളെ നിവര്‍ത്തിച്ചുമിരിക്കുന്നു.
9
മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാണ്കയും ചെങ്കടലിന്റെ അരികെവച്ച് അവരുടെ നിലവിളിയെ കേള്‍ക്കയും
10
ഫറവോനിലും അവന്റെ സകല ദാസന്മാരിലും അവന്റെ ദേശത്തിലെ സകല ജനത്തിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കയും ചെയ്തു; അവര്‍ അവരോട് ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്ക് ഒരു നാമം സമ്പാദിച്ചിരിക്കുന്നു.
11
നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവര്‍ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടര്‍ന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു.
12
നീ പകൽസമയത്തു മേഘസ്തംഭംകൊണ്ടും രാത്രിസമയത്ത് അവര്‍ പോകുന്ന വഴിക്കു വെളിച്ചം കൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴി നടത്തി.
13
നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്ന് അവരോടു സംസാരിച്ച് അവര്‍ക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.
14
നിന്റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെ മുഖാന്തരം അവര്‍ക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.
15
അവരുടെ വിശപ്പിനു നീ അവര്‍ക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിനു നീ അവര്‍ക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു; നീ അവര്‍ക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന് അവരോടു കല്പിച്ചു.
16
എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്റെ കല്പനകളെ കേള്‍ക്കാതിരുന്നു.
17
അനുസരിപ്പാന്‍ അവര്‍ക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അദ്ഭുതങ്ങളെ അവര്‍ ഓര്‍ക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈവിട്ടുകളഞ്ഞില്ല.
18
അവര്‍ തങ്ങള്‍ക്ക് ഒരു കാളക്കിടാവിനെ വാര്‍ത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കള്‍ ഉണ്ടാക്കിയാറെയും
19
നീ നിന്റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവര്‍ക്കു വെളിച്ചം കൊടുത്ത് അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
20
അവരെ ഉപദേശിക്കേണ്ടതിനു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിനു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിനു വെള്ളത്തെയും കൊടുത്തു.
21
ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലര്‍ത്തി: അവര്‍ക്ക് ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.
22
നീ അവര്‍ക്ക് രാജ്യങ്ങളെയും ജാതികളെയും അതിര് തിരിച്ചു വിഭാഗിച്ചുകൊടുത്തു; അവര്‍ ഹെശ്ബോന്‍രാജാവായ സീഹോന്റെ ദേശവും ബാശാന്‍രാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
23
അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന്‍ നീ അവരുടെ പിതാക്കന്മാരോട് അരുളിച്ചെയ്തിരുന്ന ദേശത്തേക്ക് അവരെ എത്തിച്ചു.
24
അങ്ങനെ മക്കള്‍ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവര്‍ക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങള്‍ക്ക് ബോധിച്ചതുപോലെ ചെയ്വാന് അവരുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.
25
അവര്‍ ഉറപ്പുള്ള പട്ടണങ്ങളും പുഷ്ടിയുള്ള ദേശവും പിടിച്ച് എല്ലാ നല്ല വസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവര്‍ തിന്നു തൃപ്തിപ്പെട്ടു പുഷ്ടിയുള്ളവരായി നിന്റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു.
26
എന്നിട്ടും അവര്‍ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന്‍ അവരോടു സാക്ഷ്യം പറഞ്ഞ നിന്റെ പ്രവാചകന്മാരെ അവര്‍ കൊന്നു മഹാകോപഹേതുക്കള്‍ ഉണ്ടാക്കി.
27
ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗത്തിൽനിന്നു കേട്ടു നിന്റെ മഹാകരുണനിമിത്തം അവര്‍ക്കു രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.
28
അവര്‍ക്കു സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും നിനക്ക് അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കയും അവര്‍ അവരുടെമേൽ കര്‍ത്തവ്യം നടത്തുകയും ചെയ്തു; അവര്‍ തിരിഞ്ഞ് നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗത്തിൽനിന്നു കേട്ട് അവരെ നിന്റെ കരുണപ്രകാരം പല പ്രാവശ്യവും വിടുവിച്ചു.
29
അവരെ നിന്റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിനു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവര്‍ അഹങ്കരിക്കയും ഒരുത്തന് അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്റെ കല്പനകള് കേള്‍ക്കാതെ നിന്റെ വിധികള്‍ക്കു വിരോധമായി പാപം ചെയ്കയും എതിര്‍ത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്ത് അനുസരണം ഇല്ലാതിരുന്നു.
30
നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ച് നിന്റെ ആത്മാവിനാൽ നിന്റെ പ്രവാചകന്മാര് മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവര്‍ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.
31
എങ്കിലും നിന്റെ മഹാകരുണ നിമിത്തം നീ അവരെ നിര്‍മ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.
32
ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂര്‍രാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്മാര്ക്കും പ്രഭുക്കന്മാര്ക്കും പുരോഹിതന്മാര്ക്കും പ്രവാചകന്മാര്ക്കും ഞങ്ങളുടെ പിതാക്കന്മാര്ക്കും നിന്റെ സര്‍വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.
33
എന്നാൽ ഞങ്ങള്‍ക്കു ഭവിച്ചതിലൊക്കെയും നീ നീതിമാന് തന്നെ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.
34
ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.
35
അവര്‍ തങ്ങളുടെ രാജത്വത്തിലും നീ അവര്‍ക്ക് കൊടുത്ത നിന്റെ വലിയ നന്മകളിലും നീ അവര്‍ക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.
36
ഇതാ, ഞങ്ങള്‍ ഇന്നു ദാസന്മാര്; നീ ഞങ്ങളുടെ പിതാക്കന്മാര്ക്കു ഫലവും ഗുണവും അനുഭവിപ്പാന്‍ കൊടുത്ത ഈ ദേശത്തുതന്നെ ഇതാ, ഞങ്ങള്‍ ദാസന്മാരായിരിക്കുന്നു.
37
ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാര്ക്ക് അതു വളരെ അനുഭവം കൊടുക്കുന്നു; അവര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങള്‍ വലിയ കഷ്ടത്തിലുമായിരിക്കുന്നു.
38
ഇതൊക്കെയും ഓര്‍ത്തു ഞങ്ങള്‍ സ്ഥിരമായൊരു നിയമം ചെയ്ത് എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിനു മുദ്രയിടുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13