bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Nehemiah 4
Nehemiah 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
1
ഞങ്ങള്‍ മതിൽ പണിയുന്നു എന്നു സന് ബല്ലത്ത് കേട്ടപ്പോള്‍ അവന് കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.
2
ഈ ദുര്ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്വാന് പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്ന് അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്റെ സഹോദരന്മാരും ശമര്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.
3
അപ്പോള്‍ അവന്റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: അവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന് കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു.
4
ഞങ്ങളുടെ ദൈവമേ, കേള്‍ക്കേണമേ; ഞങ്ങള്‍ നിന്ദിതന്മാര്‍ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവര്‍ച്ചയ്ക്ക് ഏല്പിക്കേണമേ.
5
പണിയുന്നവര്‍ കേള്‍ക്കെ അവര്‍ നിന്നെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറയ്ക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മാഞ്ഞുപോകയും അരുതേ.
6
അങ്ങനെ ഞങ്ങള്‍ മതിൽ പണിതു; വേല ചെയ്വാന് ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പാതിപൊക്കംവരെ തീര്‍ത്തു.
7
യെരൂശലേമിന്റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നു എന്നും ഇടിവുകള്‍ അടഞ്ഞുതുടങ്ങി എന്നും സന്‍ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്കു മഹാകോപം ജനിച്ചു.
8
യെരൂശലേമിന്റെ നേരേ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവരൊക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.
9
ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്ക്കാരെ ആക്കേണ്ടിവന്നു.
10
എന്നാൽ യെഹൂദ്യര്‍: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാന് നമുക്കു കഴികയില്ല എന്നു പറഞ്ഞു.
11
ഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയിൽ ചെന്ന് അവരെ കൊന്നു പണിമുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുത് എന്നു പറഞ്ഞു.
12
അവരുടെ സമീപം പാര്‍ത്ത യെഹൂദന്മാര്‍ പല സ്ഥലങ്ങളിൽനിന്നും വന്നു; നിങ്ങള്‍ ഞങ്ങളുടെ അടുക്കൽ വരുവിന്‍ എന്നു പത്തു പ്രാവശ്യം ഞങ്ങളോട് അപേക്ഷിച്ചു.
13
അതുകൊണ്ടു ഞാന്‍ മതിലിന്റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടുംകൂടെ നിര്‍ത്തി.
14
ഞാന്‍ നോക്കി എഴുന്നേറ്റു നിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങള്‍ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കര്‍ത്താവിനെ ഓര്‍ത്തു നിങ്ങളുടെ സഹോദരന്മാര്ക്കും പുത്രന്മാര്ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കുംവേണ്ടി പൊരുതുവിന്‍ എന്നു പറഞ്ഞു.
15
ഞങ്ങള്‍ക്ക് അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ കേട്ടശേഷം ഞങ്ങള്‍ എല്ലാവരും മതിലിങ്കൽ താന്താന്റെ വേലയ്ക്കു മടങ്ങിച്ചെല്ലുവാനിടയായി.
16
അന്നു മുതൽക്ക് എന്റെ ഭൃത്യന്മാരിൽ പാതിപ്പേര്‍ വേലയ്ക്ക് നിന്നു പാതിപ്പേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാര് നിന്നു;
17
ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേലചെയ്കയും മറ്റേ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു.
18
പണിയുന്നവര്‍ അരയ്ക്കു വാള് കെട്ടിയും കൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവന്‍ എന്റെ അടുക്കൽതന്നെ ആയിരുന്നു.
19
ഞാന്‍ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽ തമ്മിൽ അകന്നിരിക്കുന്നു.
20
നിങ്ങള്‍ കാഹളനാദം കേള്‍ക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊള്‍വിന്‍; നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.
21
അങ്ങനെ ഞങ്ങള്‍ പണിനടത്തി; പാതിപ്പേര്‍ നേരം വെളുക്കുമ്പോള്‍ തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
22
ആ കാലത്തു ഞാന്‍ ജനത്തോട്: രാത്രിയിൽ നമുക്കു കാവലിനും പകൽ വേല ചെയ്യുന്നതിനും ഉതകത്തക്കവണ്ണം ഓരോരുത്തന് താന്താന്റെ വേലക്കാരനുമായി യെരൂശലേമിനകത്തു പാര്‍ക്കേണം എന്നു പറഞ്ഞു.
23
ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Nehemiah Commentaries
→
Devotional
Nehemiah Devotional Guide
→
Get This Bible
OV-BSI Study Bible
→