bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Nehemiah 2
Nehemiah 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
1
അര്‍ത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാന്‍മാസത്തിൽ ഞാന്‍ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞ് എടുത്ത് അവനു കൊടുത്തു; ഞാന്‍ ഇതിനുമുമ്പ് ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.
2
രാജാവ് എന്നോട്: നിന്റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.
3
അപ്പോള്‍ ഞാന്‍ ഏറ്റവും ഭയപ്പെട്ടു രാജാവിനോട്: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു.
4
രാജാവ് എന്നോട്: നിന്റെ അപേക്ഷ എന്ത് എന്നു ചോദിച്ചു; ഉടനെ ഞാന്‍ സ്വര്‍ഗത്തിലെ ദൈവത്തോടു പ്രാര്‍ഥിച്ചിട്ട്,
5
രാജാവിനോട്: രാജാവിന് തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദായിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അതു പണിയേണ്ടതിന് ഒന്ന് അയയ്ക്കേണമേ എന്നുണര്‍ത്തിച്ചു.
6
അതിന് രാജാവ്-രാജ്ഞിയും അരികെ ഇരുന്നിരുന്നു-: നിന്റെ യാത്രയ്ക്ക് എത്രനാള്‍ വേണം? നീ എപ്പോള്‍ മടങ്ങിവരും എന്ന് എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയയ്പാന്‍ രാജാവിനു സമ്മതമായി; ഞാന്‍ ഒരു അവധിയും പറഞ്ഞു.
7
രാജാവിനു തിരുവുള്ളമുണ്ടായി ഞാന്‍ യെഹൂദായിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാര്‍ എന്നെ കടത്തിവിടേണ്ടതിന്
8
അവര്‍ക്ക് എഴുത്തുകളും ആലയത്തോടു ചേര്‍ന്ന കോട്ടവാതിലുകള്‍ക്കും പട്ടണത്തിന്റെ മതിലിനും ഞാന്‍ ചെന്നു പാര്‍പ്പാനിരിക്കുന്ന വീട്ടിനും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാന്‍ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന് അവന് ഒരു എഴുത്തും നല്കേണമേ എന്നും ഞാന്‍ രാജാവിനോട് അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമായിരുന്നതുകൊണ്ട് രാജാവ് അത് എനിക്കു തന്നു.
9
അങ്ങനെ ഞാന്‍ നദിക്ക് അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്ത് അവര്‍ക്കു കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.
10
ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യനായ ദാസന് തോബീയാവും ഇതു കേട്ടപ്പോള്‍ യിസ്രായേൽ മക്കള്‍ക്കു ഗുണം ചെയ്വാന് ഒരു ആള് വന്നത് അവര്‍ക്ക് ഏറ്റവും അനിഷ്ടമായി.
11
ഞാന്‍ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം
12
ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്വാന് എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
13
ഞാന്‍ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകള്‍ തീവച്ചു ചുട്ടിരിക്കുന്നതും കണ്ടു.
14
പിന്നെ ഞാന്‍ ഉറവു വാതിൽക്കലേക്കും രാജാവിന്റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാന്‍ കയറിയിരുന്ന മൃഗത്തിനു കടന്നുപോകുവാന്‍ സ്ഥലം പോരാതിരുന്നു.
15
രാത്രിയിൽതന്നെ ഞാന്‍ തോട്ടിന്റെ അരികത്തുകൂടി ചെന്നു മതിൽ നോക്കികണ്ടു താഴ്വരവാതിലിന്‍ വഴിയായി മടങ്ങിപ്പോന്നു.
16
ഞാന്‍ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാന്‍ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.
17
അനന്തരം ഞാന്‍ അവരോട്: യെരൂശലേം ശൂന്യമായും അതിന്റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ഥം നിങ്ങള്‍ കാണുന്നുവല്ലോ; വരുവിന്‍; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു.
18
എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാന്‍ അറിയിച്ചപ്പോള്‍ അവര്‍: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.
19
എന്നാൽ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യനായ ദാസന് തോബീ യാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങള്‍ രാജാവിനോടു മത്സരിപ്പാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.
20
അതിനു ഞാന്‍ അവരോട്: സ്വര്‍ഗത്തിലെ ദൈവം ഞങ്ങള്‍ക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങള്‍ എഴുന്നേറ്റു പണിയും; നിങ്ങള്‍ക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Nehemiah Commentaries
→
Devotional
Nehemiah Devotional Guide
→
Get This Bible
OV-BSI Study Bible
→