bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Zechariah 10
Zechariah 10
Malayalam Bible POC-ML 2013
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
1
വസന്തവൃഷ്ടിയുടെ കാലത്ത് കര്‍ത്താവിനോടു മഴ ചോദിക്കുവിന്‍. മഴക്കാറയയ്ക്കുന്നതും മഴ പെയ്യിച്ച് എല്ലാവര്ക്കും വേണ്ടി വയലിനെ ഹരിതപൂര്‍ണമാക്കുന്നതും കര്‍ത്താവാണ്.
2
കുലവിഗ്രഹങ്ങള്‍ വിഡ്ഢിത്തം പുലമ്പുന്നു; ഭാവി പറയുന്നവര്‍ വ്യാജം ദര്‍ശിക്കുന്നു; സ്വപ്നക്കാര്‍ കപടസ്വപ്നങ്ങള്‍ വിവരിച്ച് പൊള്ളയായ ആശ്വാസം പക രുന്നു. അതുകൊണ്ട് ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡനമേറ്റ് അലയുന്നു.
3
ഇടയന്മാരുടെ നേരേ എന്‍െറ കോപം ജ്വലിച്ചിരിക്കുന്നു. നേതാക്കന്മാരെ ഞാന്‍ ശിക്ഷിക്കും. സൈന്യങ്ങളുടെ കര്‍ത്താവ് തന്‍െറ അജഗണത്തെ,യൂദാഭവനത്തെ, പരിപാലിക്കുന്നു. അവിടുന്ന് അവരെ ഉദ്ധതമായ പടക്കുതിരയാക്കും.
4
അവരില്‍നിന്ന് മൂലക്കല്ലും കൂടാരക്കുറ്റിയും പുറപ്പെടും. പടവില്ലും രാജാക്കന്മാരും അവരില്‍നിന്നുവരും.
5
ശത്രുക്കളെ തെരുവിലെ ചെളിയില്‍ ചവിട്ടി അരയ്ക്കുന്നയുദ്ധവീരന്‍മാരെപ്പോലെ ആയിരിക്കും അവര്‍. കര്‍ത്താവ് കൂടെയുള്ളതുകൊണ്ട് അവര്‍യുദ്ധം ചെയ്ത് കുതിരപ്പടയാളികളെ സംഭ്രാന്തരാക്കും.
6
ഞാന്‍ യൂദാഭവനത്തെ ബലപ്പെടുത്തുകയും ജോസഫിന്‍െറ ഭവനത്തെ രക്ഷിക്കുകയും ചെയ്യും. അവരുടെമേല്‍ അലിവുതോന്നി ഞാന്‍ അവരെ തിരിച്ചുകൊണ്ടുവരും. ഞാന്‍ ഒരിക്കലും തിര സ്കരിച്ചിട്ടില്ലാത്തവരെപ്പോലെ ആയിരിക്കും അവര്‍. ഞാന്‍ അവരുടെ ദൈവമായ കര്‍ത്താവാണ്. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.
7
എഫ്രായിം വീരയോദ്ധാവിനെപ്പോലെയാകും. വീഞ്ഞുകൊണ്ടെന്നപോലെ അവരുടെ ഹൃദയം ആനന്ദിക്കും. അവരുടെ മക്കള്‍ അതുകണ്ടു സന്തോഷിക്കും. അവരുടെ ഹൃദയം കര്‍ത്താവില്‍ ആഹ്ലാദിച്ചുല്ലസിക്കും.
8
ഞാന്‍ അവരെ അടയാളം നല്കി ഒരുമിച്ചുകൂട്ടും. ഞാന്‍ അവരെ വീണ്ടെടുത്തിരിക്കുന്നു. അവര്‍ പണ്ടത്തെപ്പോലെ അസംഖ്യമാകും.
9
ഞാന്‍ അവരെ ജനതകളുടെ ഇടയില്‍ ചിതറിച്ചെങ്കിലും വിദൂരദേശങ്ങളില്‍ അവര്‍ എന്നെ അനുസ്മരിക്കും. അവര്‍ മക്കളോടുകൂടെ ജീവിക്കുകയും തിരിച്ചു വരുകയും ചെയ്യും.
10
ഞാന്‍ അവരെ ഈജിപ്തില്‍നിന്നു തിരിച്ചുകൊണ്ടുവരും; അസ്സീറിയായില്‍നിന്നു ഞാന്‍ അവരെ ഒരുമിച്ചു കൂട്ടും; ഞാന്‍ അവരെ ഗിലയാദിലേക്കും ലബനോനിലേക്കും കൊണ്ടുവരും; അവിടെ ഇടമില്ലാതെയാകും.
11
അവര്‍ ഈജിപ്ത് കടലിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ഓളങ്ങളെ അടിക്കും. നൈലിന്‍െറ ആഴങ്ങള്‍ വറ്റിപ്പോകും; അസ്സീറിയായുടെ അഹങ്കാരം ശമിക്കും; ഈജിപ്തിന്‍െറ ചെങ്കോല്‍ നീങ്ങിപ്പോകും.
12
ഞാന്‍ അവരെ കര്‍ത്താവില്‍ ബലപ്പെടുത്തും. അവര്‍ അവിടുത്തെനാമത്തില്‍ അഭിമാനം കൊള്ളും-കര്‍ത്താവ് അരുളിച്ചെയ്യുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14