bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Zechariah 4
Zechariah 4
Malayalam Bible POC-ML 2013
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
1
എന്നോടു സംസാരി ച്ചദൂതന്‍ വീണ്ടും വന്ന് എന്നെ ഉറക്കത്തില്‍നിന്നെന്നപോലെ ഉണര്‍ത്തി, ചോദിച്ചു:
2
നീ എന്തു കാണുന്നു? ഞാന്‍ പറഞ്ഞു: പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടിന്‍െറ മുകളില്‍ ഒരു കോപ്പയും അതില്‍ ഏഴു ദീപങ്ങളും. ഓരോന്നിനും മുകളില്‍ ഏഴു ദലങ്ങള്‍.
3
കോപ്പയുടെ വലത്തും ഇടത്തും ഓരോ ഒലിവുവൃക്ഷം.
4
എന്നോടു സംസാരി ച്ചദൂതനോടു ഞാന്‍ ചോദിച്ചു: പ്രഭോ, എന്താണിത്?
5
ദൂതന് പറഞ്ഞു: ഇത് എന്താണെന്ന് നിനക്കറിഞ്ഞുകൂടേ? ഇല്ല, പ്രഭോ - ഞാന്‍ പറഞ്ഞു.
6
അവന് എന്നോടു പറഞ്ഞു: കര്‍ത്താവ് സെറുബാബേലിനോട് അരുളിച്ചെയ്യുന്നു: സൈന്യബലത്താലല്ല, കരബലത്താലുമല്ല, എന്‍െറ ആത്മാവിനാലാണ് - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
7
മഹാപര്‍വതമേ, നീ എന്താണ്? സെറുബാബേലിന്‍െറ മുന്പില് നീ സമതലമാകും. അവസാനത്തെ കല്ലു വച്ചുകഴിയുമ്പോള്‍ ജനം, എത്ര മനോഹരം എന്ന് ആര്‍പ്പുവിളിക്കും.
8
കര്‍ത്താവു വീണ്ടും എന്നോട് അരുളിച്ചെയ്തു:
9
സെറുബാബേലിന്‍െറ കരം ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു; അവന് ഇതു പൂര്‍ത്തിയാക്കുകയുംചെയ്യും. സൈന്യങ്ങളുടെ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോള്‍ നീ അറിയും.
10
ചെറിയ കാര്യങ്ങളുടെ ദിവസത്തെനിസ്സാരമാക്കിയവര്‍ ആഹ്ലാദിക്കും. സെറുബാബേലിന്‍െറ കൈയിലെ തൂക്കുകട്ട അവര്‍ കാണും. ഈ ഏഴെണ്ണം ഭൂമി മുഴുവന്‍ പരിശോധിക്കുന്ന കര്‍ത്താ വിന്‍െറ ഏഴു കണ്ണുകളാണ്.
11
ഞാന്‍ അവനോടു ചോദിച്ചു: വിളക്കു തണ്ടിന് ഇടത്തും വലത്തും ഉള്ള രണ്ട് ഒലിവുമരങ്ങള്‍ എന്താണ്?
12
ഞാന്‍ വീണ്ടും ചോദിച്ചു: എണ്ണ പക രുന്ന പൊന്കുഴലിന്െറ സമീപമുള്ള ഒലിവു ശാഖകള്‍ എന്താണ്?
13
അവന് പറഞ്ഞു: ഇത് എന്താണെന്ന് നിനക്കറിഞ്ഞുകൂടെ? ഇല്ല, പ്രഭോ, ഞാന്‍ പറഞ്ഞു.
14
അവന് പറഞ്ഞു: ഭൂമി മുഴുവന്‍െറയും കര്‍ത്താവിനു ശുശ്രൂഷ ചെയ്യുന്ന രണ്ട് അഭിഷിക്തരാണ് അത്.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14