bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Zechariah 7
Zechariah 7
Malayalam Bible POC-ML 2013
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
1
ദാരിയൂസ് രാജാവിന്‍െറ നാലാം ഭരണ വര്‍ഷം ഒന്‍പതാം മാസമായ കിസ്ളേവ് നാലാംദിവസം സഖറിയായ്ക്ക് കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
2
കര്‍ത്താവിന്‍െറ പ്രീതിക്കായി പ്രാര്‍ഥിക്കാന്‍, ബഥേല്‍ നിവാസികള്‍ ഷരേസറിനെയും രഗെംമെലെക്കിനെയും അവരുടെ ആളുകളെയും അയച്ചു.
3
അനേക വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തുപോന്നതുപോലെ അഞ്ചാം മാസത്തില്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്ന് പ്രവാചകന്മാരോടും സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ആലയത്തിലെ പുരോഹിതന്മാ രോടും ആരായാന്‍ അവരെ ഏല്പിച്ചു.
4
അപ്പോള്‍ സൈന്യങ്ങളുടെ കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:
5
നീ ദേശത്തെ ജനത്തോടും പുരോഹിതന്മാരോടും പറയുക. നിങ്ങള്‍ കഴിഞ്ഞഎഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ?
6
നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്കുവേണ്ടിത്തന്നെയല്ലേ?
7
ജറുസലെമും പ്രാന്തനഗരങ്ങളും ജനനിബിഡവും ഐശ്വര്യപൂര്‍ണവും ആയി കഴിഞ്ഞിരുന്നപ്പോള്‍, നെഗെബിലും സമതലപ്രദേശങ്ങളിലും ജനങ്ങള്‍ വസിച്ചിരുന്നപ്പോള്‍, പണ്ടത്തെ പ്രവാചകന്മാരിലൂടെ കര്‍ത്താവ് ഇതല്ലേ കല്പിച്ചിരുന്നത്?
8
കര്‍ത്താവ് സഖറിയായോട് അരുളിച്ചെയ്തു:
9
സെന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു, സത്യസന്ധമായി വിധിക്കുക; സഹോദരര്‍ പരസ്പരം കരുണയും അലിവും കാണിക്കുക.
10
വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്‍െറ സഹോദരനെതിരേ തിന്മ നിരൂപിക്കരുത്.
11
എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല; കേള്‍ക്കാതിരിക്കാന്‍ ദുശ്ശാഠ്യത്തോടെ ചെവി അടച്ചുകളഞ്ഞു.
12
സൈന്യങ്ങളുടെ കര്‍ത്താവ് തന്‍െറ ആത്മാവിനാല്‍ മുന്കാലപ്രവാചകന്മാരിലൂടെ അരുളിച്ചെയ്ത നിയമവും വചനങ്ങളും കേള്‍ക്കാതിരിക്കാന്‍ അവര്‍ ഹൃദയം കഠിന മാക്കി. അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ ക്രോധം അവരുടെമേല്‍ പതിച്ചു.
13
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ അവര്‍ വിളിക്കുമ്പോള്‍ ഞാനും കേള്‍ക്കുകയില്ല.
14
ഞാന്‍ ചുഴലിക്കാറ്റയച്ച് അവരെ അപരിചിതരായ ജനതകളുടെ ഇടയില്‍ ചിതറിച്ചു. അവര്‍ വിട്ടുപോയ ദേശം ശൂന്യമായി. ആരും അതിലേ കടന്നു പോയില്ല. മനോഹരമായ ദേശം വിജനമായി.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14