bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Zechariah 12
Zechariah 12
Malayalam Bible POC-ML 2013
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
1
അരുളപ്പാട് - ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്‍െറ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്‍െറ പ്രാണനെ അവന്‍െറ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു,
2
ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച് വേച്ചുവീഴും.
3
അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിന മായ മുറിവേല്ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും.
4
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്കു പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കുഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന്യൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും.
5
യൂദായുടെ കുലങ്ങള്‍ പറയും; ജറുസലെം നിവാസികള്‍ക്കു തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു ശക്തി ലഭിക്കുന്നു.
6
അന്നു ഞാന്‍ യൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല് നിറ ച്ചചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. ജറുസലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും.
7
ദാവീദ് ഭവനത്തിന്‍െറയും ജറുസലെം നിവാസികളുടെയും മഹത്വം യൂദായുടെമേല്‍ ഉയരാതിരിക്കേണ്ടതിന് കര്‍ത്താവ് ആദ്യം യൂദായുടെ നഗരങ്ങള്‍ക്കു വിജയം നല്‍കും.
8
അന്ന് ജറുസലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെ ഇടയിലെ ഏറ്റവും ദുര്‍ബലനായ വന്‍ അന്ന് ദാവീദിനെപ്പോലെയാകും. ദാവീദ് ഭവനം ദൈവത്തെപ്പോലെ, കര്‍ത്താവിന്‍െറ ദൂതനെപ്പോലെ അവരെ നയിക്കും.
9
അന്നു ഞാന്‍ ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും.
10
ഞാന്‍ ദാവീദ് ഭവനത്തിന്‍െറയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും.
11
അന്ന് ഹദ്റിമ്മോനെപ്രതി മെഗിദോ സമതലത്തിലുണ്ടായ വിലാപംപോലെ ജറുസലെം വിലപിക്കും.
12
ദേശത്തെ ഓരോ ഭവനവും പ്രത്യേകം പ്രത്യേകം വിലപിക്കും. ദാവീദ് ഭവനവും അവരുടെ സ്ത്രീകളും നാഥാന് ഭവനവും അവരുടെ സ്ത്രീകളും
13
ലേവി ഭവനവും അവരുടെ സ്ത്രീകളും ഷിമെയിഭവനവും അവരുടെ സ്ത്രീകളും
14
മറ്റുഭവനങ്ങളും അവരുടെ സ്ത്രീകളും പ്രത്യേകം പ്രത്യേകം വിലപിക്കും.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14