bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Zechariah 3
Zechariah 3
Malayalam Bible POC-ML 2013
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 4 →
1
പ്രധാനപുരോഹിതനായ ജോഷ്വ കര്‍ത്താവിന്‍െറ ദൂതന്‍െറ മുന്പില് നില്ക്കുന്നതും സാത്താന് അവനില്‍ കുറ്റമാരോപിക്കാന്‍ അവന്‍െറ വലത്തുഭാഗത്തു നില്ക്കുന്നതും അവിടുന്ന് കാണിച്ചുതന്നു.
2
കര്‍ത്താവ് സാത്താനോടു പറഞ്ഞു: സാത്താനേ, കര്‍ത്താവ് നിന്നെ ശാസിക്കുന്നു; ജറുസലെമിനെ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ത്താവ് നിന്നെ ശാസിക്കുന്നു. തീയില്‍നിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിയല്ലേ ഇവന്?
3
ജോഷ്വ മുഷിഞ്ഞവസ്ത്രം ധരിച്ച് ദൂതന്‍െറ മുന്പില് നില്‍ക്കുകയായിരുന്നു.
4
തന്‍െറ മുന്പില് നിന്നവരോടു ദൂതന് പറഞ്ഞു: അവന്‍െറ മുഷിഞ്ഞവസ്ത്രം മാറ്റുക. ജോഷ്വയോട് അവന് പറഞ്ഞു: നിന്‍െറ അകൃത്യങ്ങള്‍ നിന്നില്‍നിന്ന് അകറ്റിയിരിക്കുന്നു. ഞാന്‍ നിന്നെ വിശിഷ്ട വസ്ത്രം ധരിപ്പിക്കും.
5
അവന് തുടര്‍ന്നു: അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുക. അവര്‍ അവനെ നിര്‍മലമായ ശിരോവസ്ത്രം അണിയിക്കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. കര്‍ത്താവിന്‍െറ ദൂതന് അടുത്തു നില്‍പ്പുണ്ടായിരുന്നു.
6
ദൈവദൂതന് ജോഷ്വയോടു പറഞ്ഞു.
7
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ എന്‍െറ മാര്‍ഗത്തില്‍ ചരിക്കുകയും എന്‍െറ നിര്‍ദേശം പാലിക്കുകയും ചെയ്താല്‍ എന്‍െറ ആലയത്തെനീ ഭരിക്കുകയും എന്‍െറ അങ്കണങ്ങളുടെ ചുമ തല വഹിക്കുകയും ചെയ്യും. ഇവിടെ നില്ക്കുന്നവരുടെ ഇടയിലേക്കു കടന്നുവരുന്നതിനുള്ള അവകാശവും ഞാന്‍ നിനക്കു നല്‍കും.
8
പ്രധാനപുരോഹിതനായ ജോഷ്വയും അവന്‍െറ മുന്പിലിരിക്കുന്ന, നല്ല ഭാവിയുടെ അടയാളങ്ങളായ അവന്‍െറ സ്നേഹിതരും കേള്‍ക്കട്ടെ: എന്‍െറ ദാസനായ ശാഖയെ ഞാന്‍ കൊണ്ടുവരും.
9
ജോഷ്വയുടെ മുന്പില് വച്ചിരിക്കുന്ന കല്ലില്‍, ഏഴു മുഖമുള്ള ഒറ്റക്കല്ലില്‍, ഞാന്‍ ഈ ലിഖിതം ആലേ ഖനം ചെയ്യും. ഒറ്റ ദിവസംകൊണ്ട് ഞാന്‍ ഈ ദേശത്തിന്‍െറ പാപം തുടച്ചുമാറ്റും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
10
അന്നു നിങ്ങള്‍ ഓരോരുത്തരും തങ്ങളുടെ അയല്‍ക്കാരെ മുന്തിരിത്തോപ്പിലേക്കും അത്തിവൃക്ഷത്തണലിലേക്കും ക്ഷണിക്കും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14