bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Peter 1
1 Peter 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
1
യേശുക്രിസ്തുവിന്റെ അപ്പോസ്തോലനായ പത്രോസ്, പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ഏഷ്യാദേശത്തും ബിഥുന്യയിലും പരദേശികളെപ്പോലെ ചിതറിപ്പാര്‍ക്കുന്ന ദൈവജനത്തിന് എഴുതുന്നത്:
2
നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കട്ടെ. യേശുക്രിസ്തുവിനെ അനുസരിക്കുവാനും അവിടുത്തെ രക്തം തളിച്ചു ശുദ്ധീകരിക്കപ്പെടുവാനുമായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെടുകയും ആത്മാവിനാല്‍ പവിത്രീകരിക്കപ്പെടുകയും ചെയ്തവരാണു നിങ്ങള്‍.
3
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍! മരണത്തില്‍നിന്നുള്ള യേശുക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ ദൈവം തന്റെ മഹാകാരുണ്യംമൂലം നമുക്കു നവജന്മം നല്കിയിരിക്കുന്നു. അതുമൂലം സജീവമായ പ്രത്യാശ നമുക്കുണ്ട്.
4
നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും, അനശ്വരവും, മാലിന്യമില്ലാത്തതും, അക്ഷയവുമായ അനുഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ അവകാശികള്‍ ആണ്.
5
അന്ത്യകാലത്തു വെളിപ്പെടുവാനിരിക്കുന്ന രക്ഷയ്ക്കുവേണ്ടി വിശ്വാസത്തിലൂടെ ദൈവത്തിന്റെ ശക്തിയാല്‍ കാത്തുസൂക്ഷിക്കപ്പെടുന്നവരാണു നിങ്ങള്‍.
6
അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാല്‍ നിങ്ങള്‍ ഇപ്പോള്‍ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കില്‍ത്തന്നെയും അതില്‍ നിങ്ങള്‍ ആനന്ദംകൊള്ളുക.
7
നശ്വരമായ സ്വര്‍ണം അഗ്നിയില്‍ ശോധന ചെയ്യപ്പെടുന്നു. നിങ്ങളുടെ ഈ അഗ്നിപരീക്ഷണം സ്വര്‍ണത്തെക്കാള്‍ വിലയേറിയ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി തെളിയിക്കുകയും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും നിദാനമാവുകയും ചെയ്യും.
8
കാണാതെ തന്നെ നിങ്ങള്‍ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ കാണുന്നില്ലെങ്കിലും വിശ്വസിച്ചുകൊണ്ട് അവാച്യവും അത്യുല്‍കൃഷ്ടവുമായ ആനന്ദത്താല്‍ ആമോദിക്കുന്നു.
9
എന്തെന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ രക്ഷപ്രാപിക്കുന്നു എന്നതാണ് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലം.
10
നിങ്ങള്‍ക്കു ലഭിക്കുവാനിരിക്കുന്ന വരദാനത്തെപ്പറ്റി പ്രവചിച്ച പ്രവാചകന്മാര് ഈ രക്ഷയെക്കുറിച്ച് അന്വേഷിക്കുകയും ആരായുകയും ചെയ്തിരുന്നു.
11
ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെയും തദനന്തരമുണ്ടാകുന്ന മഹത്ത്വത്തെയും സംബന്ധിച്ചു മുന്‍കൂട്ടി അറിയിച്ചപ്പോള്‍ തങ്ങളിലുള്ള ക്രിസ്തുവിന്റെ ആത്മാവു സൂചിപ്പിച്ച സമയം ഏതായിരിക്കുമെന്നും ആ ആള് ആരായിരിക്കുമെന്നും അവര്‍ അന്വേഷിച്ചു.
12
അവര്‍ തങ്ങള്‍ക്കു വേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണു ശുശ്രൂഷ ചെയ്യുന്നതെന്ന് അവര്‍ക്കു വെളിപ്പെട്ടു. സ്വര്‍ഗത്തില്‍നിന്ന് അയച്ച പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ നിങ്ങളുടെ സുവിശേഷം പ്രസംഗിച്ചവര്‍ മുഖാന്തരം ഇപ്പോള്‍ അതു പ്രസ്താവിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യങ്ങള്‍ ദര്‍ശിക്കുവാന്‍ മാലാഖമാര്‍പോലും അഭിവാഞ്ഛിക്കുന്നു.
13
അതുകൊണ്ട് നിങ്ങളുടെ മനസ്സ് സുസജ്ജമാക്കി, യേശുക്രിസ്തു പ്രത്യക്ഷപ്പെടുമ്പോള്‍ നിങ്ങള്‍ക്കു ലഭിക്കുവാനിരിക്കുന്ന കൃപയില്‍ നിങ്ങളുടെ പ്രത്യാശ പൂര്‍ണമായി ഉറപ്പിച്ചുകൊള്ളുക.
14
മുമ്പ് നിങ്ങള്‍ അജ്ഞരായിരുന്ന കാലത്ത് നിങ്ങളില്‍ വര്‍ത്തിച്ചിരുന്ന രാഗമോഹാദികള്‍ അനുസരിച്ചു നടക്കരുത്.
15
പ്രത്യുത നിങ്ങളെ വിളിച്ച ദൈവം വിശുദ്ധനായിരിക്കുന്നതുകൊണ്ട്, അനുസരണയുള്ള മക്കള്‍ എന്നവണ്ണം നിങ്ങളുടെ എല്ലാ പെരുമാറ്റങ്ങളിലും വിശുദ്ധര്‍ ആയിരിക്കുക.
16
‘ഞാന്‍ വിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിക്കുക’ എന്ന് എഴുതിയിട്ടുണ്ടല്ലോ.
17
പക്ഷപാതം കൂടാതെ അവനവന് ചെയ്യുന്ന പ്രവൃത്തിക്ക് ഒത്തവണ്ണം ഓരോരുത്തനെയും വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവ് എന്നു വിളിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഈ പ്രവാസകാലം മുഴുവന്‍ ഭക്തിയോടെ ജീവിക്കുക.
18
പിതൃപാരമ്പര്യ വഴിക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങളെ വിമോചിപ്പിക്കുന്നതിനുള്ള വിലയായി കൊടുത്തത് വെള്ളി, സ്വര്‍ണം തുടങ്ങിയ നശ്വരവസ്തുക്കളല്ല,
19
പ്രത്യുത ക്രിസ്തുവിന്റെ വിലയേറിയ രക്തമാണ് എന്നുള്ളതു നിങ്ങള്‍ക്ക് അറിയാമല്ലോ. ഊനവും കളങ്കവും ഇല്ലാത്ത ബലിമൃഗമായ കുഞ്ഞാടാണ് അവിടുന്ന്.
20
പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവിടുന്നു നിയോഗിക്കപ്പെട്ടു. ഈ അന്ത്യനാളുകളില്‍ നിങ്ങള്‍ക്കുവേണ്ടി വെളിപ്പെടുകയും ചെയ്തു.
21
അവിടുന്നു മുഖാന്തരം നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കുകയും, അവിടുത്തേക്കു മഹത്ത്വം നല്‍കുകയും ചെയ്ത ആ ദൈവത്തിലാകുന്നു നിങ്ങളുടെ വിശ്വാസവും പ്രത്യാശയും.
22
സത്യത്തെ അനുസരിക്കുന്നതിനാല്‍ ആത്മാവിനു നൈര്‍മ്മല്യവും ഹൃദയംഗമമായ സഹോദരസ്നേഹവും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അന്യോന്യം ഉറ്റുസ്നേഹിക്കുക.
23
നശ്വരമായ ബീജത്താലല്ല, സജീവവും അനശ്വരവുമായ ദൈവവചനത്താല്‍ തന്നെ നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
24
എന്തെന്നാല്‍ സകല മനുഷ്യരും കാട്ടുപുല്ലുപോലെയും അവരുടെ മഹിമ പുല്ലിന്റെ പൂപോലെയും ആകുന്നു. പുല്ലു വാടിക്കരിയുന്നു; പൂക്കള്‍ കൊഴിഞ്ഞുവീഴുന്നു;
25
സര്‍വേശ്വരന്റെ വചനം ആകട്ടെ, എന്നേക്കും നിലനില്ക്കുന്നു. നിങ്ങളെ അറിയിച്ച സുവാര്‍ത്തയാണ് ആ വചനം.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
All chapters:
1
2
3
4
5
Recommended Reading
Commentary
1 Peter Commentaries
→
Devotional
1 Peter Devotional Guide
→
Get This Bible
BSI Study Bible
→