bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Peter 2
1 Peter 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
1
എല്ലാ ദുഷ്ടതയും, വഞ്ചനയും, കാപട്യവും അസൂയയും എല്ലാ പരദൂഷണങ്ങളും ഉപേക്ഷിക്കുക.
2
പിഞ്ചുശിശുക്കള്‍ പാല് കുടിച്ചു വളരുന്നതുപോലെ രക്ഷയിലേക്കു വളരുന്നതിന് ദൈവവചനമാകുന്ന കലര്‍പ്പറ്റ പാല് കുടിക്കുവാന്‍ പുതുതായി ജനിച്ച നിങ്ങള്‍ അഭിവാഞ്ഛിക്കണം.
3
കര്‍ത്താവിന്റെ ദയാലുത്വം നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടല്ലോ.
4
അവിടുത്തെ അടുക്കലേക്കു വരിക; മനുഷ്യന് പരിത്യജിച്ചതെങ്കിലും ദൈവം തിരഞ്ഞെടുത്തതും വിലയേറിയതുമായ ജീവിക്കുന്ന ശിലയാണ് അവിടുന്ന്.
5
ജീവിക്കുന്ന ശിലകള്‍ എന്നപോലെ നിങ്ങളും ആധ്യാത്മിക മന്ദിരമായും വിശുദ്ധ പുരോഹിതവര്‍ഗമായും ഉയര്‍ത്തപെടട്ടെ. അങ്ങനെ ദൈവത്തിനു പ്രസാദകരമായ ആത്മീയയാഗം യേശുക്രിസ്തു മുഖാന്തരം നിങ്ങള്‍ അര്‍പ്പിക്കും.
6
വിശുദ്ധ ലിഖിതത്തില്‍ ഇങ്ങനെ കാണുന്നു: ഇതാ, ഞാന്‍ തിരഞ്ഞെടുത്തതും വിലയേറിയതുമായ ഒരു മൂലക്കല്ല് സീയോനില്‍ ഇടുന്നു. ആ കല്ലാണ് അവിടുന്ന്; അവിടുന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ലജ്ജിക്കുവാന്‍ ഇടയാകുകയില്ല.
7
അതുകൊണ്ട് വിശ്വസിക്കുന്ന നിങ്ങള്‍ക്ക് അവിടുന്നു വിലയേറിയവന്‍ ആകുന്നു. വിശ്വസിക്കാത്തവര്‍ക്കാകട്ടെ, പണിക്കാര് തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു.
8
അത് അവര്‍ക്ക് തട്ടിവീഴ്ത്തുന്ന തടസ്സക്കല്ലും ഇടറി വീഴ്ത്തുന്ന തെന്നല്‍പാറയും ആയിരിക്കും. വചനം അനുസരിക്കാത്തതിനാല്‍ അവര്‍ തട്ടിവീഴുന്നു; അതിനുവേണ്ടി അവര്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
9
നിങ്ങളാകട്ടെ, അന്ധകാരത്തില്‍നിന്ന് തന്റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ച ദൈവത്തിന്റെ അദ്ഭുതകരമായ പ്രവൃത്തികളെ പ്രഘോഷിക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ട വംശവും, രാജകീയ പുരോഹിതവര്‍ഗവും, വിശുദ്ധജനതയും, ദൈവത്തിന്റെ സ്വന്തജനവും ആകുന്നു.
10
മുമ്പ് നിങ്ങള്‍ ദൈവത്തിന്റെ ജനം ആയിരുന്നില്ല; എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അവിടുത്തെ ജനം ആയിരിക്കുന്നു; മുമ്പ് നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരുന്നില്ല; എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാരുണ്യം ലഭിച്ചിരിക്കുന്നു.
11
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന കാമക്രോധാദിവികാരങ്ങളെ വിട്ടകലുവാന്‍ നിങ്ങളോടു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ ലോകത്തില്‍ നിങ്ങള്‍ അന്യരും പരദേശികളും ആണല്ലോ.
12
വിജാതീയരുടെ ഇടയിലുള്ള നിങ്ങളുടെ പെരുമാറ്റം യോഗ്യമായിരിക്കണം. നിങ്ങള്‍ ദുര്‍വൃത്തരാണെന്നു പറയുന്നവര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടിട്ട് കര്‍ത്താവിന്റെ സന്ദര്‍ശന ദിവസത്തില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുവാന്‍ ഇടയാകട്ടെ.
13
കര്‍ത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരസ്ഥാനങ്ങളോടും വിധേയരായിരിക്കുക.
14
പരമാധികാരി ആയതുകൊണ്ട് ചക്രവര്‍ത്തിക്കും, ദുഷ്പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും സല്‍പ്രവൃത്തിചെയ്യുന്നവരെ പ്രശംസിക്കുന്നതിനുംവേണ്ടി അദ്ദേഹം അയയ്ക്കുന്ന ഗവര്‍ണര്‍മാര്‍ക്കും കീഴടങ്ങുക.
15
അജ്ഞതയില്‍നിന്ന് ആരോപണം ഉന്നയിക്കുന്ന ഭോഷന്മാരെ, നിങ്ങളുടെ സല്‍പ്രവൃത്തികള്‍കൊണ്ടു മിണ്ടാതാക്കണം. അതാണ് ദൈവത്തിന്റെ തിരുഹിതം.
16
സ്വതന്ത്രരായി ജീവിക്കുക; എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്ക്കു മറയാക്കാതെ ദൈവത്തിന്റെ അടിമകളായി ജീവിക്കണം.
17
എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവര്‍ത്തിയെ സമാദരിക്കുകയും ചെയ്യുക.
18
ദാസന്മാരേ, നിങ്ങളുടെ യജമാനന്മാര്ക്ക് സാദരം വിധേയരായിരിക്കുക. ദയാലുക്കളും സൗമ്യശീലരുമായ യജമാനന്മാര്ക്കു മാത്രമല്ല, കഠിനഹൃദയരായവര്‍ക്കുകൂടിയും കീഴടങ്ങിയിരിക്കുക.
19
അന്യായമായി കഷ്ടത അനുഭവിക്കുന്നവന് ദൈവത്തെ മുന്‍നിറുത്തി ആ വേദന ക്ഷമയോടെ സഹിക്കുന്നെങ്കില്‍ അവന് അനുഗ്രഹിക്കപ്പെടുന്നു.
20
നിങ്ങള്‍ തെറ്റു ചെയ്തിട്ടു ശിക്ഷിക്കപ്പെടുകയും ആ ശിക്ഷ ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ അതില്‍ പ്രശംസിക്കുവാന്‍ എന്തിരിക്കുന്നു. നിങ്ങള്‍ നന്മ ചെയ്തിട്ടും പീഡിപ്പിക്കപ്പെടുകയും അതു ക്ഷമയോടെ സഹിക്കുകയും ചെയ്താല്‍ ദൈവത്തിനു പ്രസാദകരമായിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്.
21
എന്തുകൊണ്ടെന്നാല്‍ ക്രിസ്തുവും നിങ്ങള്‍ക്കുവേണ്ടി കഷ്ടം സഹിച്ചു. അവിടുത്തെ കാല്‍ച്ചുവടുകള്‍ നിങ്ങള്‍ പിന്തുടരുന്നതിനുവേണ്ടി അവിടുന്ന് ഒരു മാതൃക കാണിച്ചിരിക്കുന്നു.
22
അവിടുന്ന് ഒരു പാപവും ചെയ്തില്ല; അവിടുത്തെ അധരങ്ങളില്‍ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.
23
അധിക്ഷേപിക്കപ്പെട്ടിട്ടും, അവിടുന്ന് അധിക്ഷേപിച്ചില്ല. പീഡനം സഹിച്ചിട്ടും അവിടുന്നു ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവന്റെ കൈയില്‍ തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്.
24
നാം പാപത്തിനു മരിച്ച് നീതിക്കുവേണ്ടി ജീവിക്കുന്നതിനായി നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവിടുന്ന് കുരിശിലേറി. അവിടുത്തെ അടിയേറ്റ മുറിവുകളാല്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിച്ചിരിക്കുന്നു.
25
വഴിതെറ്റി അലയുന്ന ആടുകളെപ്പോലെ ആയിരുന്നു നിങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും സംരക്ഷകനുമായവന്റെ അടുക്കലേക്കു മടങ്ങിവന്നിരിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
All chapters:
1
2
3
4
5