bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Peter 3
1 Peter 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
1
[1,2] ഭാര്യാമാരേ, ഭര്ത്താക്കന്മാര്ക്ക് നിങ്ങള്‍ വിധേയരായിരിക്കുക. അവരില്‍ ദൈവവചനം അനുസരിക്കാത്തവര്‍ ഉണ്ടെങ്കില്‍, പതിഭക്തിയോടും സ്വഭാവനൈര്‍മ്മല്യത്തോടുംകൂടി അവരോടു പെരുമാറുക. ഒന്നും പറയാതെതന്നെ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടിയെടുക്കുവാന്‍ കഴിയും.
3
പിന്നിയ മുടി, സ്വര്‍ണാഭരണം, മോടിയുള്ള വസ്ത്രം തുടങ്ങി ബാഹ്യമായ ഒന്നുമല്ല നിങ്ങളുടെ യഥാര്‍ഥഭൂഷണം.
4
സൗമ്യവും പ്രശാന്തവുമായ മനസ്സ് എന്ന അനശ്വരരത്നം ധരിക്കുന്ന അന്തരാത്മാവ് ആയിരിക്കട്ടെ നിങ്ങളുടെ അലങ്കാരം. ദൈവത്തിന്റെ ദൃഷ്ടിയില് വിലയുള്ളതായി കരുതപ്പെടുന്നത് അതാണ്.
5
ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകള് മുന്‍കാലത്ത് ഇപ്രകാരമാണല്ലോ തങ്ങളെത്തന്നെ അലങ്കരിച്ച് ഭര്ത്താക്കന്മാര്ക്കു വിധേയരായിരുന്നത്.
6
സാറാ അബ്രഹാമിനെ നാഥാ എന്നു വിളിച്ച് അദ്ദേഹത്തിനു കീഴ്പെട്ടിരുന്നല്ലോ. ഭീഷണി ഒന്നും ഭയപ്പെടാതെ നന്മ പ്രവര്‍ത്തിക്കുന്നതുകൊണ്ട് നിങ്ങള്‍ സാറായുടെ സന്തതികളായിത്തീരുന്നു.
7
അതുപോലെതന്നെ ഭര്ത്താക്കന്മാരേ, സ്ത്രീകള്‍ ബലഹീനപാത്രമാണെന്നുള്ളതു മനസ്സിലാക്കി അവരോടൊത്തു വിവേകപൂര്‍വം ജീവിക്കുക. ദൈവത്തിന്റെ ദാനമായ ജീവന് നിങ്ങളെപ്പോലെതന്നെ അവര്‍ക്കും അവകാശം ഉള്ളതുകൊണ്ട് അവരെ ബഹുമാനിക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ പ്രാര്‍ഥനയ്ക്കു പ്രതിബന്ധം ഉണ്ടാവുകയില്ല.
8
ചുരുക്കത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഐകമത്യവും, സഹതാപവും, സഹോദരസ്നേഹവും, മനസ്സലിവും, വിനയവും ഉണ്ടായിരിക്കണം.
9
തിന്മയ്ക്കു തിന്മയും, അധിക്ഷേപത്തിന് അധിക്ഷേപവും പകരം ചെയ്യാതെ അനുഗ്രഹിക്കുകയാണു വേണ്ടത്. നിങ്ങള്‍ ഇതുമൂലം അനുഗ്രഹം പ്രാപിക്കേണ്ടതിനു വിളിക്കപ്പെട്ടവരാണല്ലോ.
10
സൗഭാഗ്യജീവിതം വാഞ്ഛിക്കുകയും സന്തോഷം നല്കുന്ന ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന് തിന്മയില്നിന്നു തന്റെ നാവിനെയും വഞ്ചന സംസാരിക്കുന്നതില്‍നിന്നു തന്റെ അധരങ്ങളെയും കാത്തു സൂക്ഷിക്കട്ടെ.
11
അവന് തിന്മ വിട്ടകന്ന് നന്മ പ്രവര്‍ത്തിക്കട്ടെ; സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.
12
എന്തെന്നാല്‍ സര്വേശ്വരന് നീതിമാന്മാരെ കടാക്ഷിക്കുന്നു; അവരുടെ പ്രാര്‍ഥന ശ്രദ്ധിക്കുകയും ചെയ്യുന്നു. എന്നാല്‍ തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവിടുന്ന് എതിരായിരിക്കും.
13
നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ ഉത്സുകരാണെങ്കില്‍ ആരു നിങ്ങളെ ദ്രോഹിക്കും?
14
എന്നാല്‍ നീതി നിമിത്തം കഷ്ടത സഹിക്കേണ്ടി വന്നാല്‍ത്തന്നെയും നിങ്ങള്‍ ഭാഗ്യവാന്മാര്! നിങ്ങള്‍ ആരെയും ഭയപ്പെടേണ്ടാ; അസ്വസ്ഥചിത്തരാകുകയും വേണ്ടാ.
15
നിങ്ങളുടെ ഹൃദയങ്ങളില്‍ ക്രിസ്തുവിനെ പരമനാഥനായി ആരാധിക്കുക. നിങ്ങള്‍ക്കുള്ള പ്രത്യാശയെക്കുറിച്ച് ചോദ്യം ചെയ്യുന്നവരോട് സൗമ്യതയോടും ആദരത്തോടും കൂടി പ്രതിവാദം നടത്തുവാന്‍ സന്നദ്ധരായിരിക്കുക.
16
ക്രിസ്തുവിന്റെ അനുയായികളായ നിങ്ങളുടെ സല്പ്രവൃത്തിയെ ദുഷിക്കുകയും നിങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ ലജ്ജിച്ചുപോകത്തക്കവിധം നിങ്ങള്‍ നിര്‍മ്മല മനസ്സാക്ഷിയുള്ളവരായിരിക്കണം.
17
നിങ്ങള്‍ നന്മ ചെയ്യുന്നതുമൂലം കഷ്ടത സഹിക്കുന്നതു ദൈവഹിതമാണെങ്കില്‍, തിന്മ ചെയ്തിട്ടു കഷ്ടത സഹിക്കുന്നതിനെക്കാള്‍ നല്ലതാണ് അത്.
18
ക്രിസ്തുവും എല്ലാവരുടെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍മാത്രം മരിച്ചു; നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിന് നീതികെട്ടവര്‍ക്കുവേണ്ടി നീതിമാന് ശരീരത്തില്‍ മരണശിക്ഷ ഏല്ക്കുകയും ആത്മാവില്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു;
19
ആ അവസ്ഥയില്‍ അവിടുന്ന് തടവില്‍ കിടന്നിരുന്ന ആത്മാക്കളോടു പ്രസംഗിച്ചു.
20
പ്രളയത്തിനുമുമ്പ്, ദൈവം ക്ഷമയോടെ കാത്തിരുന്ന കാലത്ത് അനുസരിക്കാതിരുന്നവരാണ് അവര്‍. നോഹ കപ്പല്‍ നിര്‍മിക്കുകയും വളരെ കുറച്ചുപേര്‍, അതായത് എട്ടു പേര് മാത്രം, പ്രളയത്തില്‍നിന്നു രക്ഷപെടുകയും ചെയ്തു.
21
അവര്‍ വെള്ളത്തിലൂടെ രക്ഷപ്രാപിച്ചതിനു സമാനമാകുന്നു സ്നാപനം; അത് പുറമേയുള്ള അഴുക്കു കഴുകിക്കളയുന്നതിന് ഉള്ളതല്ല, പിന്നെയോ, യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിലൂടെ ഒരു നല്ല മനസ്സാക്ഷിക്കുവേണ്ടി ദൈവത്തോടുള്ള അപേക്ഷ എന്ന നിലയില്‍ ഇപ്പോള്‍ നിങ്ങളെ രക്ഷിക്കുന്നു.
22
യേശുക്രിസ്തു സ്വര്‍ഗാരോഹണം ചെയ്ത്, ദൂതന്മാര്ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും അധീശനായി ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
All chapters:
1
2
3
4
5