bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Peter 4
1 Peter 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
1
ക്രിസ്തു കായികമായ പീഡനം സഹിച്ചതുകൊണ്ട് നിങ്ങളും അവിടുത്തെ മനോഭാവം തന്നെ ആയുധമായി ധരിച്ചുകൊള്ളുക.
2
ശരീരത്തില്‍ പീഡനം സഹിച്ച ഏതൊരുവനും പാപത്തോടുള്ള ബന്ധം വിട്ടിരിക്കും. ഇനി അവശേഷിച്ച ജീവിതകാലം മാനുഷികമായ വികാരങ്ങള്‍ക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനുതന്നെ വിധേയരായി ജീവിക്കേണ്ടതാണ്.
3
വിജാതീയര്‍ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധര്‍മവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി.
4
തങ്ങളുടെ അനിയന്ത്രിതമായ ദുര്‍വൃത്തികളില്‍ നിങ്ങള്‍ പങ്കുചേരാത്തതില്‍ അവര്‍ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു.
5
എന്നാല്‍ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്നവന്റെ മുമ്പില്‍ അവര്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.
6
ഇതിനായിട്ടാണല്ലോ മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചത്. അവര്‍ ശാരീരികമായി മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും, ദൈവത്തെപ്പോലെ ആത്മാവില്‍ ജീവിക്കേണ്ടതിനുതന്നെ.
7
എല്ലാറ്റിന്റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ സമചിത്തരും ജാഗരൂകരുമായി പ്രാര്‍ഥനയില്‍ മുഴുകുക.
8
എല്ലാറ്റിനും ഉപരി, നിങ്ങള്‍ പരസ്പരം ഉറ്റ സ്നേഹം ഉള്ളവരായിരിക്കണം. എന്തുകൊണ്ടെന്നാല്‍ സ്നേഹം പാപങ്ങളുടെ ബഹുലതയെ മറയ്ക്കുന്നു.
9
പിറുപിറുപ്പുകൂടാതെ നിങ്ങള്‍ അന്യോന്യം സല്‍ക്കരിക്കുക.
10
ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന വരദാനമനുസരിച്ച് വൈവിധ്യമാര്‍ന്ന ദൈവകൃപയുടെ ഉത്തമകാര്യസ്ഥന്മാര്‍ എന്ന നിലയില്‍ അന്യോന്യം ശുശ്രൂഷ ചെയ്യണം.
11
പ്രസംഗിക്കുന്നത് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നതുപോലെ ആയിരിക്കട്ടെ; ശുശ്രൂഷിക്കുന്നത് ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആയിരിക്കണം. അങ്ങനെ എല്ലാറ്റിലും യേശുക്രിസ്തുവിലൂടെ ദൈവം വാഴ്ത്തപ്പെടുവാന്‍ ഇടയാകട്ടെ. മഹത്ത്വവും അധികാരവും എന്നും എന്നേക്കും അവിടുത്തേക്കുള്ളത്, ആമേന്‍.
12
പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂര്‍വ കാര്യം എന്നു കരുതി വിസ്മയിക്കരുത്.
13
ക്രിസ്തുവിന്റെ പീഡനങ്ങളില്‍ പങ്കാളികളാകുന്തോറും നിങ്ങള്‍ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്റെ പ്രത്യക്ഷതയില്‍ നിങ്ങള്‍ ആനന്ദിച്ച് ഉല്ലസിക്കുവാന്‍ ഇടവരും.
14
ക്രിസ്തുവിന്റെ നാമം നിമിത്തം നിങ്ങള്‍ നിന്ദിക്കപ്പെടുന്നുവെങ്കില്‍, നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടേമേല്‍ ആവസിക്കുന്നു.
15
കൊലപാതകിയോ, മോഷ്ടാവോ, ദുര്‍വൃത്തനോ, കലഹക്കാരനോ ആയി നിങ്ങളില്‍ ആരും പീഡനം സഹിക്കുവാന്‍ ഇടയാകരുത്.
16
പ്രത്യുത ക്രിസ്ത്യാനി എന്ന നിലയില്‍ പീഡനം സഹിക്കുന്നുവെങ്കില്‍ അവനു ലജ്ജിക്കേണ്ടതില്ല. ക്രിസ്തുവിന്റെ നാമം ധരിച്ചുകൊണ്ട് അവന് ദൈവത്തെ പ്രകീര്‍ത്തിക്കട്ടെ.
17
ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു. അതു നമ്മില്‍ ആരംഭിക്കുന്നെങ്കില്‍, ദൈവത്തിന്റെ സുവാര്‍ത്ത നിഷേധിക്കുന്നവരുടെ ഗതി എന്തായിരിക്കും?
18
നീതിമാന്‍പോലും രക്ഷപ്രാപിക്കുന്നത് വിഷമിച്ചാണെങ്കില്‍, അഭക്തന്റെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും?
19
അതുകൊണ്ട് ദൈവഹിതപ്രകാരം കഷ്ടത സഹിക്കുന്നവര്‍ നന്മചെയ്തുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സ്രഷ്ടാവിനെ ഭരമേല്പിക്കട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
All chapters:
1
2
3
4
5