bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Peter 5
1 Peter 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
1
നിങ്ങളുടെ ഇടയിലെ മുഖ്യന്മാരെപ്പോലെയുള്ള ഒരുവനും, ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ക്കു ദൃക്സാക്ഷിയും, വെളിപ്പെടുവാനിരിക്കുന്ന തേജസ്സിന്റെ പങ്കാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നു:
2
നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിര്‍ബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാല്‍ നിങ്ങളുടെ ചുമതല നിര്‍വഹിക്കണം.
3
അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം.
4
നിങ്ങളുടെ ചുമതലയിലുള്ളവരുടെമേല്‍ അധികാരപ്രമത്തത കാട്ടുകയല്ല, അവര്‍ക്കു നിങ്ങള്‍ മാതൃകയായിത്തീരുകയാണു വേണ്ടത്. അങ്ങനെ ചെയ്താല്‍ പ്രധാനഇടയന്‍ പ്രത്യക്ഷനാകുമ്പോള്‍ മഹത്ത്വത്തിന്റെ വാടാത്ത വിജയകിരീടം നിങ്ങള്‍ക്കു ലഭിക്കും.
5
അതുപോലെതന്നെ, യുവജനങ്ങളേ, മുതിര്‍ന്നവര്‍ക്ക് നിങ്ങള്‍ കീഴ്പെട്ടിരിക്കുക. വിനയമാകുന്ന വസ്ത്രം ധരിച്ച് പരസ്പരം സേവനം ചെയ്യുക. എന്തെന്നാല്‍ ‘അഹങ്കാരികളെ ദൈവം എതിര്‍ക്കുന്നു; വിനീതര്‍ക്ക് അവിടുന്നു കൃപയരുളുകയും ചെയ്യുന്നു.’
6
അതുകൊണ്ട് ദൈവത്തിന്റെ ബലവത്തായ കരങ്ങള്‍ക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാല്‍ അവിടുന്ന് യഥാവസരം നിങ്ങളെ ഉയര്‍ത്തും.
7
സകല ചിന്താഭാരവും അവിടുത്തെമേല്‍ വച്ചുകൊള്ളുക. അവിടുന്നു നിങ്ങള്‍ക്കുവേണ്ടി കരുതുന്നവനാണല്ലോ.
8
നിങ്ങള്‍ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു.
9
ലോകത്തെങ്ങുമുള്ള സഹോദരവര്‍ഗം ഇതേ പീഡാനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ട് വിശ്വാസത്തില്‍ ഉറച്ചുനിന്ന് നിങ്ങളുടെ പ്രതിയോഗിയെ ചെറുക്കുക.
10
ക്രിസ്തുമുഖാന്തരം തന്റെ നിത്യതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന പരമകൃപാലുവായ ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടാനുഭവങ്ങള്‍ക്കുശേഷം നിങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു ശക്തീകരിക്കും.
11
പരമാധികാരം എന്നേക്കും അവിടുത്തേക്കുള്ളതാകുന്നു. ആമേന്‍.
12
നിങ്ങളെ പ്രബോധിപ്പിക്കുവാനും നിങ്ങള്‍ നിലകൊള്ളുന്നത് സാക്ഷാല്‍ ദൈവകൃപയിലാണന്നു സാക്ഷ്യം വഹിക്കുവാനുമായി നിങ്ങളുടെ വിശ്വസ്ത സഹോദരനായ ശീലാസിന്റെ സഹായത്തോടുകൂടി, ചുരുങ്ങിയ വാക്കുകളില്‍ ഞാന്‍ ഇതെഴുതുന്നു. ഇതില്‍ നിങ്ങള്‍ ഉറച്ചുനില്ക്കുക.
13
നിങ്ങളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലെ സഭയും എന്റെ പുത്രനായ മര്‍ക്കോസും നിങ്ങള്‍ക്കു വന്ദനം പറയുന്നു.
14
സ്നേഹത്തിന്റെ ചുംബനത്താല്‍ നിങ്ങള്‍ അന്യോന്യം അഭിവാദനം ചെയ്യുക. ക്രിസ്തുവിനുള്ളവരായ നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാധാനം ലഭിക്കട്ടെ.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
All chapters:
1
2
3
4
5