bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Thessalonians 1
1 Thessalonians 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
1
പൗലൊസും ശീലാസും തിമൊഥെയോസും പിതാവായ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ജനമായ തെസ്സലോനിക്യയിലെ സഭയ്ക്ക് എഴുതുന്നത്: നിങ്ങള്‍ക്കു കൃപയും സമാധാനവും ലഭിക്കട്ടെ.
2
[2,3] നിങ്ങള്‍ ജീവിതത്തില്‍ വിശ്വാസം എങ്ങനെ പ്രായോഗികമാക്കുന്നു എന്നും, കഠിനമായി അധ്വാനിക്കുന്നതിന് സ്നേഹം എങ്ങനെ നിങ്ങളെ പ്രാപ്തരാക്കുന്നു എന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശ എത്രമാത്രം ഉറപ്പുള്ളതാണെന്നും അനുസ്മരിച്ചുകൊണ്ട് നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി നമ്മുടെ പിതാവായ ദൈവത്തിനു ഞങ്ങള്‍ എപ്പോഴും സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോഴെല്ലാം നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
4
സഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നു എന്നും, തന്റെ ജനമായി അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു എന്നും ഞങ്ങള്‍ അറിയുന്നു.
5
എന്തുകൊണ്ടെന്നാല്‍ വചനത്താല്‍ മാത്രമല്ല, ശക്തിയാലും പരിശുദ്ധാത്മാവിനാലും, സത്യത്തെക്കുറിച്ചുള്ള പരിപൂര്‍ണമായ ബോധ്യത്താലും ഞങ്ങള്‍ നിങ്ങളെ സുവിശേഷം അറിയിച്ചു. ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍ എങ്ങനെ ജീവിച്ചു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ. അതു നിങ്ങളുടെ നന്മയ്ക്കുവേണ്ടിത്തന്നെ ആയിരുന്നു.
6
നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനെയും അനുകരിച്ചു; നിങ്ങള്‍ വളരെയധികം ക്ലേശങ്ങള്‍ സഹിച്ചു; എങ്കിലും പരിശുദ്ധാത്മാവില്‍നിന്നു ലഭിക്കുന്ന ആനന്ദത്തോടുകൂടി യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം കൈക്കൊണ്ടു.
7
അങ്ങനെ നിങ്ങള്‍ മാസിഡോണിയയിലും അഖായയിലുമുള്ള എല്ലാ വിശ്വാസികള്‍ക്കും മാതൃകയായിത്തീര്‍ന്നു.
8
കര്‍ത്താവിനെക്കുറിച്ചുള്ള സന്ദേശത്തിന്റെ മാറ്റൊലി നിങ്ങളില്‍നിന്ന് മാസിഡോണിയയിലും അഖായയിലും പരക്കുക മാത്രമല്ല, നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസത്തെ സംബന്ധിച്ച വാര്‍ത്ത എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, അതിനെക്കുറിച്ച് ഞങ്ങള്‍ ഒന്നുംതന്നെ കൂടുതലായി പറയേണ്ടതില്ല.
9
[9,10] നിങ്ങളെ സന്ദര്‍ശിച്ചപ്പോള്‍ നിങ്ങള്‍ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, ജീവനുള്ള സത്യദൈവത്തെ സേവിക്കുന്നതിനുവേണ്ടി വിഗ്രഹങ്ങളെ ഉപേക്ഷിച്ചു നിങ്ങള്‍ എപ്രകാരം ദൈവത്തിലേക്കു തിരിഞ്ഞു എന്നും, ആ ദേശങ്ങളിലെ ജനങ്ങള്‍ പറയുന്നു. കൂടാതെ, ദൈവത്താല്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവനും വരുവാനുള്ള ന്യായവിധിയില്‍നിന്നു നമ്മെ വിടുവിക്കുന്നവനുമായ അവിടുത്തെ പുത്രനായ യേശു സ്വര്‍ഗത്തില്‍നിന്നു വരുന്നതു പ്രതീക്ഷിച്ചുകൊണ്ടാണ് നിങ്ങള്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞതെന്നും അവര്‍ പറയുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 2 →
All chapters:
1
2
3
4
5