bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Thessalonians 5
1 Thessalonians 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
1
സഹോദരരേ, ഇതൊക്കെ സംഭവിക്കുന്ന കാലവും സമയവും സംബന്ധിച്ച് ഒന്നും നിങ്ങള്‍ക്ക് എഴുതേണ്ട ആവശ്യമില്ല.
2
രാത്രിയില്‍ കള്ളന് എന്നതുപോലെ കര്‍ത്താവിന്റെ ദിവസം വന്നു ചേരുമെന്നു നിങ്ങള്‍ക്കു നന്നായി അറിയാം.
3
“എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകള്‍ പറയുമ്പോള്‍ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗര്‍ഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതില്‍നിന്നു തെറ്റി ഒഴിയുക അസാധ്യമാണ്.
4
എന്നാല്‍ സഹോദരരേ, നിങ്ങള്‍ അന്ധകാരത്തില്‍ ജീവിക്കുന്നവരല്ല, അതുകൊണ്ട് കള്ളന് വരുമ്പോള്‍ എന്നവണ്ണം ആ ദിവസം നിങ്ങളെ സംഭ്രമിപ്പിക്കുകയില്ല.
5
നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും മക്കളാകുന്നു. നാം രാത്രിയുടെയോ അന്ധകാരത്തിന്റെയോ വകയല്ല.
6
അതുകൊണ്ട് മറ്റുള്ളവരെപ്പോലെ നാം ഉറങ്ങരുത്; നാം ഉണര്‍ന്ന് സുബോധമുള്ളവരായിരിക്കേണ്ടതാണ്.
7
ഉറങ്ങുന്നവര്‍ രാത്രിയിലാണ് ഉറങ്ങുന്നത്; മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിച്ചു മത്തരാകുന്നു.
8
എന്നാല്‍ നാം പകലിനുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും കവചമായും, രക്ഷയുടെ പ്രത്യാശ പടത്തൊപ്പിയായും ധരിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി ഇരിക്കണം.
9
നമ്മെ കോപത്തിനു വിധേയരാക്കണമെന്നല്ല, പ്രത്യുത, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖേന നാം രക്ഷ അവകാശമാക്കണമെന്നത്രേ ദൈവം ഉദ്ദേശിച്ചത്.
10
നാം ജീവിച്ചിരുന്നാലും മരിച്ചാലും തന്നോടുകൂടി ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ചവനാണ് നമ്മുടെ കര്‍ത്താവ്.
11
അതുകൊണ്ട് നിങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും, ബലപ്പെടുത്തുകയും ചെയ്യുക.
12
സഹോദരരേ, നിങ്ങളുടെ ഇടയില്‍ അധ്വാനിക്കുകയും ക്രിസ്തീയജീവിതത്തില്‍ നിങ്ങളെ വഴികാട്ടി നയിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ യഥോചിതം സമാദരിക്കണമെന്ന് ഞങ്ങള്‍ നിങ്ങളോടപേക്ഷിക്കുന്നു.
13
അവര്‍ ചെയ്ത അധ്വാനത്തെ പ്രതി നിങ്ങള്‍ അങ്ങേയറ്റം ആദരത്തോടും സ്നേഹത്തോടുംകൂടി അവരോടു പെരുമാറുക. നിങ്ങള്‍ സമാധാനമുള്ളവരായി ജീവിക്കുക.
14
സഹോദരരേ, ഞങ്ങള്‍ നിങ്ങളെ ശക്തമായി പ്രബോധിപ്പിക്കുന്നത് ഇതാണ്: അലസന്മാര്‍ക്കു താക്കീതു നല്‍കുക; ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുക; ബലഹീനരെ സഹായിക്കുക; എല്ലാവരോടും സഹിഷ്ണുത കാണിക്കുക.
15
ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കുക. തമ്മില്‍ത്തമ്മില്‍ എന്നല്ല, എല്ലാവര്ക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
16
[16,17] എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാര്‍ഥിക്കുക;
18
എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക; ഇതാണ് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നിങ്ങളുടെ ജീവിതത്തില്‍നിന്നു ദൈവം ആഗ്രഹിക്കുന്നത്.
19
[19,20] ആത്മാവിന്റെ പ്രകാശം നിങ്ങള്‍ കെടുത്തിക്കളയരുത്. പ്രവചനം അവഗണിക്കുകയുമരുത്.
21
സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക.
22
എല്ലാവിധ ദോഷവും പരിത്യജിക്കുക.
23
നമുക്കു സമാധാനം നല്കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനവേളയില്‍ തികച്ചും കുറ്റമറ്റതായിരിക്കുവാന്‍ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ.
24
നിങ്ങളെ വിളിക്കുന്നവന് വിശ്വസ്തനാണ്. അവിടുന്ന് അതു നിറവേറ്റും.
25
സഹോദരരേ, ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കുക.
26
വിശുദ്ധചുംബനത്താല്‍ സകല വിശ്വാസികളെയും അഭിവാദനം ചെയ്യുക.
27
ഈ കത്ത് എല്ലാ വിശ്വാസികളെയും വായിച്ചു കേള്‍പ്പിക്കണമെന്ന് കര്‍ത്താവിന്റെ അധികാരത്താല്‍ ഞാന്‍ ആവശ്യപ്പെടുന്നു.
28
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
All chapters:
1
2
3
4
5