bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Thessalonians 2
1 Thessalonians 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
1
സഹോദരരേ, ഞങ്ങള്‍ നിങ്ങളെ സന്ദര്‍ശിച്ചത് വ്യര്‍ഥമായില്ല എന്നു നിങ്ങള്‍ക്കു തന്നെ അറിയാമല്ലോ.
2
ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനുമുമ്പ് ഫിലിപ്പിയില്‍വച്ചു സഹിച്ച പീഡനത്തെക്കുറിച്ചും അപമാനത്തെക്കുറിച്ചും നിങ്ങള്‍ക്ക് അറിവുള്ളതാണ്. ഉഗ്രമായ പോരാട്ടത്തെ നേരിടേണ്ടിവന്നിട്ടും, അവിടുത്തെ സുവിശേഷം നിങ്ങളെ അറിയിക്കുവാനുള്ള ധൈര്യം ദൈവം ഞങ്ങള്‍ക്കു നല്കി.
3
ഞങ്ങളുടെ പ്രബോധനം അബദ്ധമോ, അശുദ്ധമോ ആയ ഉദ്ദേശ്യത്തെ മുന്‍നിറുത്തി ഉള്ളതല്ല. ഞങ്ങള്‍ ആരെയും കബളിപ്പിക്കുന്നുമില്ല.
4
പിന്നെയോ, സുവിശേഷം ഭരമേല്പിക്കുന്നതിനു ഞങ്ങള്‍ യോഗ്യരാണെന്നു ദൈവം പരിശോധിച്ച് അംഗീകരിച്ചിരിക്കുന്നതിനാല്‍ ഞങ്ങളെ സംബന്ധിച്ച് അവിടുന്ന് ആഗ്രഹിക്കുന്നപ്രകാരം ഞങ്ങള്‍ സംസാരിക്കുന്നു. ഞങ്ങള്‍ മനുഷ്യരെയല്ല, ഞങ്ങളുടെ ഹൃദയം ശോധനചെയ്യുന്ന ദൈവത്തെയാണു പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നത്.
5
ഞങ്ങള്‍ നിങ്ങളെ സമീപിച്ചത് മുഖസ്തുതിയോടുകൂടിയോ സ്വാര്‍ഥനിഷ്ഠമായ ആഗ്രഹം ഉള്ളില്‍ വച്ചുകൊണ്ടോ അല്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ. അതിനു ദൈവം സാക്ഷി.
6
ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്കു ന്യായമായി അവകാശപ്പെടാമായിരുന്നതുപോലും ഞങ്ങള്‍ ആഗ്രഹിച്ചില്ല. നിങ്ങളുടെയോ, മറ്റാരുടെയെങ്കിലുമോ പ്രശംസ ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ ശ്രമിച്ചിട്ടുമില്ല.
7
ഞങ്ങള്‍ നിങ്ങളോടുകൂടി ആയിരുന്നപ്പോള്‍ തന്റെ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്ന ഒരു അമ്മയെപ്പോലെ ഞങ്ങള്‍ നിങ്ങളോട് ആര്‍ദ്രതയോടെ വര്‍ത്തിച്ചു.
8
നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹം നിമിത്തം ദൈവത്തിന്റെ സുവിശേഷം മാത്രമല്ല, ഞങ്ങളുടെ ജീവന്‍പോലും നിങ്ങള്‍ക്കു പങ്കുവയ്ക്കുവാന്‍ ഞങ്ങള്‍ സന്നദ്ധരായിരുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് അത്ര പ്രിയങ്കരരാണ്.
9
സഹോദരരേ, ഞങ്ങള്‍ എങ്ങനെ വേലചെയ്തു എന്നും, എത്ര കഠിനമായി അധ്വാനിച്ചു എന്നും നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. ഞങ്ങളുടെ ചെലവിന്റെ കാര്യത്തില്‍ നിങ്ങളിലാര്‍ക്കും ബുദ്ധിമുട്ടാണ്ടാകാതിരിക്കുന്നതിന് ഞങ്ങള്‍ രാവും പകലും അധ്വാനിച്ചുകൊണ്ടാണ് ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിച്ചത്.
10
വിശ്വാസികളായ നിങ്ങളോടുള്ള ഞങ്ങളുടെ പെരുമാറ്റം നിഷ്കളങ്കവും നീതിയുക്തവും കുറ്റമറ്റതുമായിരുന്നു എന്നതിന് നിങ്ങള്‍ സാക്ഷികള്‍; ദൈവവും സാക്ഷി.
11
പിതാവ് മക്കളോടെന്നവണ്ണം ഞങ്ങള്‍ നിങ്ങളോട് ഓരോ വ്യക്തിയോടും പെരുമാറി എന്നു നിങ്ങള്‍ക്കറിയാമല്ലോ.
12
തന്റെ രാജ്യത്തിന്റെയും മഹത്ത്വത്തിന്റെയും ഓഹരിക്കാരായിത്തീരുവാന്‍ നിങ്ങളെ വിളിച്ച ദൈവത്തിനു പ്രസാദകരമായ ജീവിതം നയിക്കുവാന്‍ ഞങ്ങള്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചു; ഉത്തേജിപ്പിച്ചു; ശക്തമായി പ്രേരിപ്പിക്കുകയും ചെയ്തു.
13
ദൈവത്തിന്റെ സന്ദേശം ഞങ്ങള്‍ നിങ്ങളെ അറിയിച്ചപ്പോള്‍ മനുഷ്യന്റെ സന്ദേശമായിട്ടല്ല, വാസ്തവത്തില്‍ അത് ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ സന്ദേശമായിത്തന്നെ നിങ്ങള്‍ അതു കേട്ടു സ്വീകരിച്ചു. ദൈവത്തിനു ഞങ്ങള്‍ നിരന്തരമായി സ്തോത്രം ചെയ്യുന്നതിന് അതും കാരണമാണ്. വിശ്വാസികളായ നിങ്ങളില്‍ ദൈവം പ്രവര്‍ത്തിക്കുന്നു.
14
സഹോദരരേ, ക്രിസ്തുഭക്തരായ യെഹൂദ്യയിലെ ദൈവസഭകള്‍ക്കുണ്ടായ അനുഭവം നിങ്ങള്‍ക്കും ഉണ്ടായി. യെഹൂദന്മാരില്‍നിന്ന് അവര്‍ സഹിച്ചതുപോലെയുള്ള പീഡനങ്ങള്‍ നിങ്ങളും സ്വന്തം നാട്ടുകാരില്‍നിന്നു സഹിച്ചു.
15
യെഹൂദജനം കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിക്കുകയും ഞങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തു. ദൈവത്തിന് എത്രമാത്രം അപ്രീതി ഉളവാക്കുന്നവരാണവര്‍! സകല മനുഷ്യര്‍ക്കും അവര്‍ വിരോധികളാണ്.
16
രക്ഷ കൈവരുത്തുന്ന സുവിശേഷം വിജാതീയരോടു പ്രസംഗിക്കുന്നതില്‍നിന്നു ഞങ്ങളെ പിന്തിരിപ്പിക്കുവാന് അവര്‍ പരിശ്രമിക്കുകപോലും ചെയ്തു. അങ്ങനെ അവരുടെ പാപങ്ങളുടെ ആകെത്തുക പൂര്‍ത്തിയാക്കുന്നു. ഇപ്പോള്‍ ദൈവത്തിന്റെ ന്യായവിധി അവരുടെമേല്‍ വന്നിരിക്കുന്നു.
17
സഹോദരരേ, ഞങ്ങള്‍ അല്പകാലത്തേക്കു ശരീരംകൊണ്ട് നിങ്ങളില്‍നിന്നു വേര്‍പിരിഞ്ഞിരുന്നു; എങ്കിലും ഹൃദയംകൊണ്ടു സമീപസ്ഥരായിരുന്നു. വീണ്ടും നിങ്ങളെ കാണാന്‍ എത്രവളരെ വാഞ്ഛിച്ചു!
18
നിങ്ങളുടെ അടുക്കലേക്കു വീണ്ടും വരുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയും, പൗലൊസ് എന്ന ഞാന്‍ തന്നെ പലവട്ടം അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്തു. പക്ഷേ, സാത്താന് അതിനു പ്രതിബന്ധമുണ്ടാക്കി.
19
ഏതായാലും നമ്മുടെ കര്‍ത്താവായ യേശുവിന്റെ പ്രത്യാഗമനത്തില്‍ അവിടുത്തെ മുമ്പാകെ, ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനത്തിന്റെ കിരീടവും നിങ്ങള്‍ തന്നെയാണ്.
20
അതെ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനഭാജനങ്ങളും ആനന്ദവും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
All chapters:
1
2
3
4
5