bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Thessalonians 3
1 Thessalonians 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
1
[1,2] നിങ്ങളില്‍നിന്ന് അകന്നിരിക്കുക എന്നത്, ഞങ്ങള്‍ക്ക് അശേഷം സഹിച്ചുകൂടാഞ്ഞതുകൊണ്ട്, ഞങ്ങള്‍ തനിച്ച് ആഥന്‍സിന് കഴിച്ചുകൂട്ടേണ്ടിവന്നാലും, തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കാമെന്നു തീരുമാനിച്ചു. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതില്‍ ഞങ്ങളോടു കൂടി ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മുടെ ഈ സഹോദരനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത് നിങ്ങളെ ബലപ്പെടുത്തുന്നതിനും, വിശ്വാസത്തില്‍ ഉറച്ചുനില്ക്കുന്നതിന് നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ്.
3
നിങ്ങളില്‍ ആരുംതന്നെ പീഡനങ്ങള്‍ നിമിത്തം പിന്തിരിഞ്ഞുപോകാന് ഇടയാകരുതല്ലോ. ഇങ്ങനെയുള്ള പീഡനങ്ങള്‍ നമ്മെ സംബന്ധിച്ചുള്ള ദൈവോദ്ദേശ്യത്തില്‍ ഉള്‍പ്പെട്ടതാണെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
4
നാം പീഡിപ്പിക്കപ്പെടും എന്നു ഞങ്ങള്‍ നിങ്ങളോടുകൂടിയായിരുന്നപ്പോള്‍, നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അത് അങ്ങനെതന്നെ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
5
നിങ്ങളുടെ വിശ്വാസത്തെപ്പറ്റി അറിയുന്നതിനുവേണ്ടി ഇനിയും കാത്തിരിക്കുവാന് എനിക്കു സാധ്യമല്ല. അതുകൊണ്ടാണ് തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചത്. പരീക്ഷകന് നിങ്ങളെ പരീക്ഷിച്ചുവോ എന്നും, ഞങ്ങളുടെ പ്രയത്നമെല്ലാം വ്യര്‍ഥമായിത്തീര്‍ന്നുവോ എന്നുമുള്ള ഉല്‍ക്കണ്ഠ എനിക്കുണ്ടായിരുന്നു.
6
ഇപ്പോള്‍ ഇതാ, നിങ്ങളുടെ സ്നേഹത്തെയും വിശ്വാസത്തെയും സംബന്ധിച്ചുള്ള സന്തോഷവാര്‍ത്തയുമായി തിമൊഥെയോസ് നിങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിയെത്തിയിരിക്കുന്നു. നിങ്ങളെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ ഞങ്ങളെ കാണാന്‍ നിങ്ങളും ആഗ്രഹിക്കുന്നു എന്നും, നിങ്ങള്‍ എപ്പോഴും ഞങ്ങളെ സ്നേഹപൂര്‍വം അനുസ്മരിക്കുന്നു എന്നും, അയാള്‍ ഞങ്ങളോടു പറഞ്ഞു.
7
അതുകൊണ്ട് സഹോദരരേ, ഞങ്ങളുടെ സകല കഷ്ടതകളിലും വിഷമതകളിലും നിങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്ക് ഉത്തേജനം നല്കുന്നു.
8
എന്തുകൊണ്ടെന്നാല്‍ കര്‍ത്താവിനോടുള്ള ബന്ധത്തില്‍ അടിപതറാതെ നിങ്ങള്‍ ഉറച്ചുനില്ക്കുന്നതുകൊണ്ടാണ് വാസ്തവത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ ജീവിക്കുന്നത് എന്നു പറയേണ്ടിയിരിക്കുന്നു.
9
നിങ്ങളെപ്രതി ഇപ്പോള്‍ ഞങ്ങള്‍ ദൈവത്തെ സ്തുതിക്കുന്നു. നിങ്ങള്‍ നിമിത്തം ദൈവസന്നിധിയില്‍ ഞങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആനന്ദത്തിന്റെ പേരില്‍ ഞങ്ങള്‍ എങ്ങനെ സ്തോത്രം ചെയ്യാതിരിക്കും!
10
നിങ്ങളെ അഭിമുഖം കാണുന്നതിനും, നിങ്ങളുടെ വിശ്വാസത്തികവിന് ആവശ്യമായതു ചെയ്യുവാന്‍ ഇടയാകുന്നതിനുംവേണ്ടി രാവും പകലും ഞങ്ങള്‍ സര്‍വാത്മനാ പ്രാര്‍ഥിക്കുന്നു.
11
ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന് നമ്മുടെ പിതാവായ ദൈവംതന്നെയും, കര്‍ത്താവായ യേശുവും വഴിയൊരുക്കട്ടെ.
12
നിങ്ങള്‍ക്ക് അന്യോന്യമുള്ളതും മറ്റ് എല്ലാവരോടുമുള്ളതും ആയ സ്നേഹം ഉത്തരോത്തരം വര്‍ധിച്ച്, നിങ്ങളോടു ഞങ്ങള്‍ക്കുള്ള സ്നേഹത്തോടൊപ്പമായിത്തീരുവാന്‍ കര്‍ത്താവ് ഇടയാക്കട്ടെ.
13
നമ്മുടെ കര്‍ത്താവായ യേശു, സകല വിശുദ്ധന്മാരോടുമൊത്തു വരുമ്പോള്‍, നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയില്‍ നിര്‍ദോഷികളും വിശുദ്ധരുമായിത്തീരത്തക്കവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ ശക്തമാക്കുകയും ചെയ്യട്ടെ.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
All chapters:
1
2
3
4
5