bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Thessalonians 4
1 Thessalonians 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
1
അവസാനമായി, സഹോദരരേ, ദൈവത്തിനു സംപ്രീതികരമായ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങളില്‍നിന്നു നിങ്ങള്‍ പഠിച്ചു. നിങ്ങള്‍ അങ്ങനെതന്നെയാണു ജീവിക്കുന്നതും. എന്നാല്‍ നിങ്ങളുടെ ജീവിതം പൂര്‍വാധികം അഭിവൃദ്ധി പ്രാപിക്കണമെന്ന് കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ ഇപ്പോള്‍ അഭ്യര്‍ഥിക്കുകയും, നിങ്ങളെ പ്രബോധിപ്പിക്കുകയും ചെയ്യുന്നു.
2
കര്‍ത്താവായ യേശുവിന്റെ അധികാരത്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്കു നല്കിയ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് അറിയാമല്ലോ.
3
നിങ്ങള്‍ ജീവിതവിശുദ്ധി പാലിക്കുന്നവരും ദുര്‍മാര്‍ഗത്തില്‍നിന്നു പൂര്‍ണമായി വിമുക്തരുമായിരിക്കണമെന്നത്രേ ദൈവം ആഗ്രഹിക്കുന്നത്.
4
ഓരോരുത്തനും അവനവന്റെ ഭാര്യയോടൊത്ത് പരിശുദ്ധമായും മാന്യമായും ജീവിക്കേണ്ടത് എങ്ങനെയെന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.
5
ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ വിഷയാസക്തരായി നിങ്ങള്‍ ജീവിക്കരുത്.
6
ഇക്കാര്യത്തില്‍ ആരും നിയമം ലംഘിച്ച് തന്റെ സഹോദരനെ വഞ്ചിക്കരുത്. അങ്ങനെ ചെയ്യുന്നവരെ കര്‍ത്താവു ശിക്ഷിക്കുമെന്നു നേരത്തെ ഞങ്ങള്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ടല്ലോ.
7
ദുര്‍മാര്‍ഗത്തില്‍ ജീവിക്കുവാനല്ല, വിശുദ്ധിയില്‍ ജീവിക്കുവാനാണു ദൈവം നമ്മെ ആഹ്വാനം ചെയ്തിരിക്കുന്നത്.
8
ഈ ഉപദേശം അവഗണിക്കുന്ന ഏതൊരുവനും മനുഷ്യനെയല്ല അവഗണിക്കുന്നത്, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്കുന്ന ദൈവത്തെ തന്നെയാണ്.
9
സഹവിശ്വാസികളോടുള്ള സ്നേഹത്തെക്കുറിച്ച് എഴുതേണ്ട ആവശ്യമില്ല. നിങ്ങള്‍ പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നു ദൈവം നിങ്ങളെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
10
വാസ്തവത്തില്‍ മാസിഡോണിയയിലെങ്ങുമുള്ള എല്ലാ സഹോദരരോടും ഇങ്ങനെയാണ് നിങ്ങള്‍ പെരുമാറുന്നത്. സഹോദരരേ, നിങ്ങളുടെ സ്നേഹം അതിലുമധികമായി തീരണമെന്നാണ് ഞങ്ങള്‍ പ്രബോധിപ്പിക്കുന്നത്.
11
ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുള്ളതുപോലെ, അവനവന്റെ ജോലി ചെയ്ത്, നിങ്ങളുടെ ഉപജീവനത്തിനുള്ള വക സമ്പാദിച്ച്, ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
12
അങ്ങനെ ജീവിച്ചാല്‍ വിശ്വാസികളല്ലാത്തവരുടെ ബഹുമാനം നിങ്ങള്‍ ആര്‍ജിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ആരെയും ആശ്രയിക്കേണ്ടിവരികയുമില്ല.
13
സഹോദരരേ, പ്രത്യാശയില്ലാത്തവരെപ്പോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കേണ്ടതിന്, മരണമടഞ്ഞവരെ സംബന്ധിച്ച സത്യം നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.
14
യേശു മരിക്കുകയും വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു. അതുകൊണ്ട് യേശുവില്‍ വിശ്വസിച്ചു മരണമടഞ്ഞവരെ അവിടുത്തോടുകൂടി ദൈവം ഉയിര്‍പ്പിക്കുമെന്നും നാം വിശ്വസിക്കുന്നു.
15
ഇപ്പോള്‍ ഞങ്ങള്‍ കര്‍ത്താവിന്റെ ഉപദേശമാണ് നിങ്ങള്‍ക്കു നല്‍കുന്നത്; കര്‍ത്താവിന്റെ പ്രത്യാഗമനദിവസം ജീവനോടുകൂടി ഇരിക്കുന്നവരായ നാം മരിച്ചുപോയവരുടെ മുമ്പേയല്ല പോകുന്നത്.
16
ഗംഭീരനാദം, പ്രധാനദൂതന്റെ ഘോഷം, ദൈവത്തിന്റെ കാഹളധ്വനി ഇവയോടുകൂടി കര്‍ത്താവു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരും. ക്രിസ്തുവില്‍ വിശ്വസിച്ചു മരിച്ചവര്‍ ആദ്യം ഉയിര്ത്തെഴുന്നേല്ക്കും.
17
അപ്പോള്‍ ജീവിച്ചിരിക്കുന്നവരായ നാം ആകാശമധ്യത്തില്‍ എഴുന്നള്ളുന്ന കര്‍ത്താവിനെ എതിരേല്ക്കുന്നതിനായി പിന്നീടു മേഘങ്ങളില്‍ അവരോടുകൂടി ചേര്‍ക്കപ്പെടും. അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടി ആയിരിക്കുകയും ചെയ്യും.
18
അതുകൊണ്ട് ഈ വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സമാശ്വസിപ്പിച്ചുകൊള്ളുക.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
All chapters:
1
2
3
4
5