bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ephesians 2
Ephesians 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 3 →
1
അനുസരണക്കേടിനാലും പാപങ്ങളാലും ആത്മീയമായി നിങ്ങള്‍ മരിച്ചവരായിരുന്നു.
2
അന്നു ലോകത്തിന്റെ ദുഷ്ടമാര്‍ഗം നിങ്ങള്‍ പിന്തുടര്ന്നു. ദൈവത്തെ അനുസരിക്കാത്തവരെ ഇപ്പോള്‍ നയിക്കുന്ന ആത്മാവായ ദുഷ്ടാത്മശക്തികളുടെ അധിപതിയെ നിങ്ങള്‍ അനുസരിച്ചു.
3
വാസ്തവത്തില്‍ നാമെല്ലാവരും നമ്മുടെ പാപപ്രകൃതിയുടെ തീവ്രാഭിലാഷങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടും അതിന്റെ മോഹങ്ങള്‍ക്കും ചിന്തകള്‍ക്കും അനുസൃതമായി പ്രവര്‍ത്തിച്ചുകൊണ്ടും ജീവിച്ചു. മറ്റ് ഏതൊരുവനെയും പോലെ സ്വഭാവേന നാം ദൈവശിക്ഷയ്ക്ക് അര്‍ഹരായിരുന്നു.
4
[4,5] എന്നാല്‍ അനുസരണക്കേടിനാല് ആത്മീയമായി മരിച്ചവരായിരുന്ന നമ്മെ, തന്റെ അതിരറ്റ കാരുണ്യവും നമ്മോടുള്ള അളവറ്റ സ്നേഹവും നിമിത്തം, ക്രിസ്തുവിനോടുകൂടി ദൈവം ഉജ്ജീവിപ്പിച്ചിരിക്കുന്നു. നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ കൃപയാലത്രേ.
6
ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നമ്മെ, തന്നോടൊപ്പം സ്വര്‍ഗീയലോകത്തില്‍ വാഴുന്നതിനുവേണ്ടി തന്നോടുകൂടി ഉയിര്‍പ്പിച്ചിരിക്കുന്നു.
7
ക്രിസ്തുയേശുവില്‍ നമ്മോടു കാണിച്ച ഔദാര്യത്തിലൂടെ, തന്റെ കൃപാധനത്തിന്റെ അളവറ്റ വൈപുല്യം വരുംകാലങ്ങളിലെല്ലാം പ്രദര്‍ശിപ്പിക്കുന്നതിനാണ് ദൈവം ഇങ്ങനെ ചെയ്തത്.
8
[8,9] എന്തെന്നാല്‍ വിശ്വാസത്തിലൂടെ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്, സ്വപ്രയത്നത്താലല്ല, ദൈവത്തിന്റെ കൃപയാലത്രേ. രക്ഷ, നിങ്ങളുടെ പ്രവൃത്തികളുടെ ഫലമല്ല, പ്രത്യുത ദൈവത്തിന്റെ ദാനമാകുന്നു. അതുകൊണ്ട് അതിനെപ്പറ്റി ആര്‍ക്കും ആത്മപ്രശംസ ചെയ്യുവാന്‍ സാധ്യമല്ല. ദൈവം നിര്‍മിച്ച ശില്പങ്ങളാണു നാം.
10
നേരത്തെ നമുക്കുവേണ്ടി ഒരുക്കിയിട്ടുള്ള സത്ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുവേണ്ടി ദൈവം ക്രിസ്തുയേശുവില്‍കൂടി നമ്മെ സൃഷ്ടിച്ചിരിക്കുന്നു.
11
മുമ്പ് ജന്മംകൊണ്ട് നിങ്ങള്‍ വിജാതീയരായിരുന്നു എന്ന് ഓര്‍ക്കണം. പരിച്ഛേദന എന്ന ആചാരമുള്ള യെഹൂദന്മാര്‍ നിങ്ങളെ “അഗ്രചര്മികള്” എന്നു വിളിച്ചുവന്നു. മനുഷ്യര്‍ തങ്ങളുടെ ശരീരത്തിനു ചെയ്യുന്ന ഒരു കര്‍മമാണു പരിച്ഛേദനം.
12
വിജാതീയരായ നിങ്ങള്‍ മുമ്പ് എങ്ങനെയുള്ളവരായിരുന്നു എന്ന് ഓര്‍ത്തുകൊള്ളുക. അന്നു നിങ്ങള്‍ ക്രിസ്തുവില്‍നിന്ന് അകന്നു ജീവിച്ചിരുന്നു. തന്റെ ജനങ്ങള്‍ക്കു ദൈവം നല്‍കിയിട്ടുള്ള വാഗ്ദാനങ്ങളില്‍ അധിഷ്ഠിതമായ ഉടമ്പടികളില്‍, തിരഞ്ഞെടുക്കപ്പെട്ട ജനമല്ലാത്ത നിങ്ങള്‍ക്ക് ഒരു പങ്കുമില്ലായിരുന്നു. നിങ്ങള്‍ അന്യരായിരുന്നു. പ്രത്യാശയില്ലാത്തവരും ദൈവമില്ലാത്തവരുമായി നിങ്ങള്‍ ലോകത്തില്‍ ജീവിച്ചു.
13
എന്നാല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇന്ന് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച് രക്തം ചിന്തിയുള്ള അവിടുത്തെ മരണത്താല്‍ സമീപസ്ഥരാക്കപ്പെട്ടിരിക്കുന്നു.
14
യെഹൂദന്മാരെയും വിജാതീയരെയും ഒന്നാക്കിത്തീര്‍ത്തുകൊണ്ട് ക്രിസ്തുതന്നെ നമുക്കു സമാധാനം കൈവരുത്തി. അവരെ തമ്മില്‍ വേര്‍തിരിക്കുകയും ശത്രുക്കളായി അകറ്റി നിറുത്തുകയും ചെയ്ത ചുവര് അവിടുന്ന് ഇടിച്ചു നിരത്തി.
15
തന്നോടുള്ള സംയോജനത്താല്‍ രണ്ടു വര്‍ഗങ്ങളില്‍നിന്ന് ഒരു പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനും അങ്ങനെ സമാധാനം ഉണ്ടാക്കുന്നതിനുംവേണ്ടി, അവിടുന്നു തന്റെ ആത്മപരിത്യാഗത്താല്‍ കല്പനകളും ചട്ടങ്ങളുമടങ്ങിയ യെഹൂദനിയമസംഹിത നീക്കിക്കളഞ്ഞു.
16
കുരിശിലെ തന്റെ മരണത്താല്‍, അവരുടെ ശത്രുത അവിടുന്ന് ഇല്ലാതാക്കി; അങ്ങനെ രണ്ടു വര്‍ഗങ്ങളെയും ഏകശരീരമായി സംയോജിപ്പിക്കുകയും ദൈവത്തിങ്കലേക്ക് അവരെ തിരിച്ചുകൊണ്ടുവരികയും ചെയ്തു.
17
ക്രിസ്തു വന്ന്, വിജാതീയരും വിദൂരസ്ഥരുമായിരുന്ന നിങ്ങളോടും സമീപസ്ഥരായിരുന്ന യെഹൂദന്മാരോടും സമാധാനത്തിന്റെ സുവിശേഷം പ്രസംഗിച്ചു.
18
ക്രിസ്തുവില്‍കൂടിയാണ് യെഹൂദന്മാരും വിജാതീയരുമായ നമുക്കെല്ലാവര്‍ക്കും ഒരേ ആത്മാവിനാല്‍ പിതാവിന്റെ സന്നിധാനത്തില്‍ പ്രവേശിക്കുവാന്‍ കഴിയുന്നത്.
19
അതുകൊണ്ട് വിജാതീയരായ നിങ്ങള്‍ ഇനിമേല്‍ അന്യരോ വിദേശിയരോ അല്ല; നിങ്ങള്‍ ഇപ്പോള്‍ ദൈവജനത്തിന്റെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനത്തിലെ അംഗങ്ങളുമാകുന്നു.
20
അപ്പോസ്തോലന്മാരും പ്രവാചകന്മാരുമായ അടിസ്ഥാനത്തിന്മേലത്രേ നിങ്ങളും പണിയപ്പെടുന്നത്. മൂലക്കല്ല് ക്രിസ്തുയേശു തന്നെ.
21
അവിടുന്നാണ് ഭവനത്തെ ആകമാനം ചേര്‍ത്തു നിറുത്തുകയും, കര്‍ത്താവിനു പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിശുദ്ധമന്ദിരമായി അതു വളര്‍ന്നു വരുവാന്‍ ഇടയാക്കുകയും ചെയ്യുന്നത്.
22
ക്രിസ്തുവിനോട് ഏകീഭവിച്ച് നിങ്ങളും പരിശുദ്ധാത്മാവു മുഖേന ദൈവം വസിക്കുന്ന മന്ദിരമായി പണിയപ്പെടുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 3 →
All chapters:
1
2
3
4
5
6