bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ephesians 5
Ephesians 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
1
നിങ്ങള്‍ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കള്‍ ആയതുകൊണ്ട് ദൈവത്തെ അനുകരിക്കുക.
2
ദൈവത്തിനു പ്രസാദകരമായ യാഗവും സുരഭിലമായ വഴിപാടുമായി തന്റെ ജീവന് നമുക്കു നല്കി ക്രിസ്തു നമ്മെ സ്നേഹിച്ചു. അതുപോലെ സ്നേഹം നിങ്ങളുടെ ജീവിതത്തെ ഭരിക്കട്ടെ.
3
നിങ്ങള്‍ ദൈവത്തിന്റെ ജനമായതുകൊണ്ട് ലൈംഗികമായ ദുര്‍ന്നടപ്പ്, അയോഗ്യമായ നടപടികള്‍, അത്യാഗ്രഹം ഇവയെപ്പറ്റി നിങ്ങളുടെ ഇടയില്‍ സംസാരിക്കുന്നതുപോലും അനുചിതമാകുന്നു.
4
അശ്ലീലവും അസഭ്യവും സംസ്കാരശൂന്യവുമായ സംഭാഷണവും ഉപേക്ഷിക്കണം. നിങ്ങളുടെ നാവില്‍ ദൈവത്തിനു സ്തോത്രം പറയുക അത്രേ വേണ്ടത്.
5
അധര്‍മിക്കും അയോഗ്യമായി ജീവിക്കുന്നവനും അത്യാഗ്രഹിക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തില്‍ ഒരു പങ്കുമുണ്ടായിരിക്കുകയില്ലെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. വിഗ്രഹാരാധനയുടെ മറ്റൊരു രൂപമാണല്ലോ അത്യാഗ്രഹം.
6
വ്യര്‍ഥവാക്കുകളാല്‍ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേല്‍ ദൈവത്തിന്റെ കോപം വന്നുചേരുന്നത്.
7
അതിനാല്‍ അങ്ങനെയുള്ളവരുമായി യാതൊരു സമ്പര്‍ക്കവും പാടില്ല.
8
ഒരിക്കല്‍ നിങ്ങള്‍ ഇരുട്ടിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ കര്‍ത്താവിന്റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങള്‍ ജീവിക്കണം.
9
എന്തെന്നാല്‍ പ്രകാശത്തിന്റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും.
10
കര്‍ത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക.
11
അന്ധകാരത്തിന്റെ നിഷ്ഫലപ്രവൃത്തികളില് നിങ്ങള്‍ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്.
12
വാസ്തവത്തില്‍ അവര്‍ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ.
13
എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോള്‍ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു.
14
അതുകൊണ്ടാണ്, ഉറങ്ങുന്നവരേ ഉണരുക; മരണത്തില്‍നിന്ന് എഴുന്നേല്ക്കുക; എന്നാല്‍ ക്രിസ്തു നിന്റെമേല്‍ പ്രകാശിക്കും എന്നു പറയുന്നത്.
15
അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങള്‍ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങള്‍ ജീവിക്കുക.
16
നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാല്‍ ഇത് ദുഷ്കാലമാണ്.
17
നിങ്ങള്‍ ബുദ്ധിശൂന്യരാകാതെ നിങ്ങള്‍ ചെയ്യണമെന്നു കര്‍ത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക.
18
വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങള്‍ നിറയേണ്ടത്.
19
സങ്കീര്‍ത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാല്‍ നിങ്ങള്‍ അന്യോന്യം സംസാരിക്കുകയും, പൂര്‍ണഹൃദയത്തോടെ ഗീതങ്ങളും സങ്കീര്‍ത്തനങ്ങളും പാടി കര്‍ത്താവിനെ സ്തുതിക്കുകയും,
20
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം.
21
ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം നിങ്ങള്‍ അന്യോന്യം വഴങ്ങുക.
22
ഭാര്യമാരേ, കര്‍ത്താവിനെന്നവണ്ണം നിങ്ങളുടെ ഭര്ത്താക്കന്മാര്ക്കു സ്വയം വഴങ്ങുക.
23
ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേല്‍ കര്ത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേല്‍ ഭര്‍ത്താവിന് അധികാരമുണ്ട്.
24
അതുകൊണ്ട് സഭ ക്രിസ്തുവിനു സ്വയം സമര്‍പ്പിക്കുന്നതുപോലെതന്നെ, ഭാര്യമാരും തങ്ങളുടെ ഭര്ത്താക്കന്മാര്ക്കു പൂര്‍ണമായും സ്വയം സമര്‍പ്പിക്കേണ്ടതാണ്.
25
ഭര്ത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുകയും ചെയ്തതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക.
26
സഭയെ ജലസ്നാനം ചെയ്ത്, വചനത്താല്‍ ശുദ്ധീകരിച്ച്,
27
മാലിന്യമോ, ഊനമോ, മറ്റേതെങ്കിലും കുറവോ ഇല്ലാതെ അണിഞ്ഞൊരുങ്ങിയവളും പരിശുദ്ധയും നിഷ്കളങ്കയുമായി തന്റെ മുമ്പില്‍ നിറുത്തുന്നതിനുവേണ്ടിയാണ് ക്രിസ്തു അപ്രകാരം ചെയ്തത്.
28
പുരുഷന്മാര് സ്വന്തം ശരീരത്തെ എന്നവണ്ണം തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതാണ്. ഭാര്യയെ സ്നേഹിക്കുന്ന ഒരു മനുഷ്യന് തന്നെത്തന്നെയാണു സ്നേഹിക്കുന്നത്.
29
സ്വന്തം ശരീരത്തെ ആരും വെറുക്കുന്നില്ല. പകരം ക്രിസ്തു സഭയെ എന്നവണ്ണം അവന് ഭക്ഷണം നല്കി ശരീരത്തെ പോഷിപ്പിക്കുകയാണല്ലോ ചെയ്യുന്നത്.
30
നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്.
31
ഇതുകൊണ്ടാണ്, മനുഷ്യന് മാതാപിതാക്കളെ വിട്ടു തന്റെ ഭാര്യയോട് ഏകീഭവിക്കുമെന്നും അവര്‍ ഇരുവരും ഒന്നായിത്തീരുമെന്നും വേദപുസ്തകത്തില്‍ പറയുന്നത്.
32
ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ള മര്‍മ്മം വളരെ വലുതാണ്; ഞാന്‍ പറയുന്നത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചാണ്.
33
അതു നിങ്ങളെ സംബന്ധിച്ചും വാസ്തവമത്രേ. ഭര്‍ത്താവ് തന്നെപ്പോലെ തന്നെ തന്റെ ഭാര്യയെ സ്നേഹിക്കുകയും ഭാര്യ തന്റെ ഭര്‍ത്താവിനെ ബഹുമാനിക്കുകയും വേണം.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
All chapters:
1
2
3
4
5
6