bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ephesians 6
Ephesians 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
1
മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക; അതു ന്യായവും നിങ്ങളുടെ ക്രൈസ്തവ ധര്‍മവുമാകുന്നു.
2
‘നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക’ എന്നത് വാഗ്ദാനസഹിതമുള്ള ആദ്യത്തെ കല്പനയാകുന്നു.
3
നിനക്ക് സകല നന്മകളും കൈവരികയും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യും എന്നുള്ളതാണ് ആ വാഗ്ദാനം.
4
പിതാക്കളേ, നിങ്ങളുടെ മക്കള്‍ പ്രകോപിതരാകത്തക്കവണ്ണം നിങ്ങള്‍ അവരോട് ഇടപെടരുത്. അവരെ ക്രിസ്തീയ ഉപദേശത്തിലും ശിക്ഷണത്തിലും വളര്‍ത്തുക.
5
ദാസന്മാരേ, ലോകത്തിലെ യജമാനന്മാരെ ഭയത്തോടും ബഹുമാനത്തോടും കൂടി അനുസരിക്കുക; അത് ക്രിസ്തുവിനെ എന്നവണ്ണം ആത്മാര്‍ഥതയോടുകൂടി ആയിരിക്കുകയും വേണം.
6
അവരുടെ പ്രീതി നേടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതുകൊണ്ട് അവര്‍ നിങ്ങളെ നോക്കുമ്പോള്‍ മാത്രം അപ്രകാരം ചെയ്യാതെ ക്രിസ്തുവിന്റെ ദാസന്മാര് എന്നവണ്ണം, ദൈവം നിങ്ങളെ സംബന്ധിച്ച് ആഗ്രഹിക്കുന്നതുപോലെ പൂര്‍ണഹൃദയത്തോടുകൂടി പ്രവര്‍ത്തിക്കുക.
7
കേവലം മനുഷ്യരെ എന്നവണ്ണമല്ല കര്‍ത്താവിനെ സേവിക്കുന്നതുപോലെ സന്മനസ്സോടെ നിങ്ങളുടെ പ്രവൃത്തിചെയ്യുക.
8
അടിമയെന്നോ സ്വതന്ത്രനെന്നോ ഉള്ള ഭേദം കൂടാതെ ഓരോ മനുഷ്യനും ചെയ്യുന്ന നല്ല പ്രവൃത്തിക്കു തക്ക പ്രതിഫലം കര്‍ത്താവു നല്കുമെന്നു കരുതിക്കൊള്ളുക.
9
യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ ദാസന്മാരോട് അങ്ങനെതന്നെ പെരുമാറണം. ഇനി അവരെ ഭീഷണിപ്പെടുത്തരുത്. നിങ്ങളുടെയും അവരുടെയും യജമാനന് സ്വര്‍ഗത്തിലുണ്ടല്ലോ. അവിടുന്ന് ആരുടെയും മുഖം നോക്കാതെ ഒരേ മാനദണ്ഡത്താല്‍ എല്ലാവരെയും വിധിക്കുന്നു.
10
അവസാനമായി കര്‍ത്താവിനോട് ഏകീഭവിച്ച് അവിടുത്തെ അജയ്യശക്തി മുഖേന നിങ്ങള്‍ കരുത്തുറ്റവരായിത്തീരുക.
11
പിശാചിന്റെ കുതന്ത്രങ്ങളോട് എതിര്‍ത്തു നില്ക്കുവാന് നിങ്ങള്‍ പ്രാപ്തരാകേണ്ടതിന് ദൈവം നിങ്ങള്‍ക്കു നല്കുന്ന എല്ലാ ആയുധങ്ങളും ധരിച്ചുകൊള്ളുക.
12
നാം പോരാടുന്നത് മനുഷ്യരോടല്ല, അധികാരങ്ങളോടും ശക്തികളോടും ഈ അന്ധകാരലോകത്തിന്റെ അധിപതികളോടും ആകാശത്തിലെ ദുഷ്ടാത്മസേനയോടുമത്രേ.
13
അതുകൊണ്ട് ദൈവത്തിന്റെ എല്ലാ പടക്കോപ്പുകളും ധരിക്കുക! അങ്ങനെ ചെയ്താല്‍ ദുര്‍ദിനത്തില്‍ ശത്രുവിന്റെ ആക്രമണത്തെ പ്രതിരോധിക്കുവാനും അവസാനംവരെ പോരാടിയശേഷവും വീഴാതെ കാലുറപ്പിച്ചു നില്ക്കുവാനും നിങ്ങള്‍ക്കു കഴിയും.
14
അതിനാല്‍ സത്യംകൊണ്ട് അരമുറുക്കിയും നീതി എന്ന കവചം ധരിച്ചും തയ്യാറായി നില്ക്കുക.
15
സമാധാനത്തിന്റെ സുവിശേഷം പ്രഖ്യാപനം ചെയ്യുവാനുള്ള സന്നദ്ധത ആയിരിക്കട്ടെ നിങ്ങളുടെ പാദരക്ഷ.
16
വിശ്വാസം എന്ന പരിച എല്ലാസമയത്തും നിങ്ങളുടെ കൈയിലുണ്ടായിരിക്കണം. തന്മൂലം ദുഷ്ടന് തൊടുത്തുവിടുന്ന ആഗ്നേയാസ്ത്രങ്ങളെ കെടുത്തുവാന്‍ നിങ്ങള്‍ക്കു കഴിയും.
17
രക്ഷ പടത്തൊപ്പിയായും ദൈവവചനം ആത്മാവു നല്കുന്ന വാളായും സ്വീകരിച്ചുകൊള്ളുക.
18
[18,19] ആത്മാവു പ്രേരിപ്പിക്കുന്നതനുസരിച്ച് എല്ലാ സമയവും പ്രാര്‍ഥിക്കുക. എപ്പോഴും ജാഗരൂകരായിരിക്കുക. ഞാന്‍ സുധീരം സംസാരിക്കുകയും സുവിശേഷത്തിന്റെ മര്‍മ്മം അറിയിക്കുകയും ചെയ്യേണ്ടതിന് ഞാന്‍ പ്രസംഗിക്കുമ്പോള്‍ ഒരു സന്ദേശം എനിക്കു ലഭിക്കുവാന്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കുക. എല്ലാ ദൈവജനങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണം. ദൈവത്തിന്റെ സഹായം അപേക്ഷിച്ചുകൊണ്ട് ഇവയെല്ലാം ചെയ്യണം.
20
ഇപ്പോള്‍ തടവില്‍ കിടക്കുകയാണെങ്കിലും ഞാന്‍ സുവിശേഷത്തിന്റെ സ്ഥാനപതിയാണ്. സുവിശേഷം വേണ്ടതുപോലെ പ്രസംഗിക്കുന്നതിനുള്ള ധീരത എനിക്ക് ഉണ്ടാകുവാന്‍ വേണ്ടിയും പ്രാര്‍ഥിക്കണം.
21
എന്റെ വിശേഷങ്ങള്‍ അറിയുവാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരിക്കുമല്ലോ. നമ്മുടെ പ്രിയ സഹോദരനും കര്‍ത്താവിന്റെ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് എല്ലാ വിവരങ്ങളും വിശിഷ്യ ഞാന്‍ എന്തു ചെയ്യുന്നു എന്നും നിങ്ങളോടു പറയും.
22
ഞങ്ങളെല്ലാവരും എങ്ങനെ കഴിയുന്നു എന്ന് അറിയിക്കുന്നതിനും നിങ്ങളെ ധൈര്യപ്പെടുത്തുന്നതിനുമാണ് അയാളെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കുന്നത്.
23
പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും എല്ലാ സഹോദരന്മാര്ക്കും സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും നല്കുമാറാകട്ടെ.
24
അക്ഷയമായ സ്നേഹത്താല്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്ന എല്ലാവരോടുംകൂടി ദൈവത്തിന്റെ കൃപ ഉണ്ടായിരിക്കട്ടെ.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
All chapters:
1
2
3
4
5
6