bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ephesians 3
Ephesians 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 4 →
1
ഇക്കാരണത്താല്‍ വിജാതീയരായ നിങ്ങളെപ്രതി ക്രിസ്തുയേശുവിന്റെ തടവുകാരനായ പൗലൊസ് എന്ന ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു.
2
നിങ്ങളുടെ നന്മയ്ക്കുവേണ്ടിയുള്ള ഈ ദൗത്യം ദൈവം തന്റെ കൃപയാല്‍ എന്നെ ഏല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
3
ദൈവം തന്റെ പദ്ധതിയുടെ മര്‍മ്മം വെളിപാടിലൂടെ എന്നെ അറിയിച്ചു. ഇതേപ്പറ്റി ചുരുക്കമായി മുകളില്‍ ഞാന്‍ എഴുതിയിട്ടുണ്ടല്ലോ.
4
ഞാന്‍ എഴുതിയത് നിങ്ങള്‍ വായിക്കുമെങ്കില്‍ ക്രിസ്തുവില്‍ വെളിപ്പെട്ട നിഗൂഢരഹസ്യത്തെക്കുറിച്ചുള്ള എന്റെ അറിവ് നിങ്ങള്‍ക്കു ഗ്രഹിക്കാം.
5
കഴിഞ്ഞ കാലത്ത് ഈ മര്‍മ്മം മനുഷ്യവര്‍ഗത്തെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പരിശുദ്ധാത്മാവ് അവിടുത്തെ വിശുദ്ധ അപ്പോസ്തോലന്മാര്‍ക്കും പ്രവാചകന്മാര്ക്കും അതു വെളിപ്പെടുത്തിയിരിക്കുന്നു.
6
സുവിശേഷം മുഖേന ദൈവത്തിന്റെ അനുഗ്രഹങ്ങളില്‍ വിജാതീയര്‍ക്ക് യെഹൂദന്മാരോട് ഒപ്പം പങ്കുണ്ട് എന്നതാണ് ആ രഹസ്യം; ഒരേ ശരീരത്തിന്റെ അവയവങ്ങളാണവര്‍. ദൈവം ക്രിസ്തുയേശു മുഖേന ചെയ്തിട്ടുള്ള വാഗ്ദാനത്തില്‍ അവര്‍ക്ക് ഓഹരിയുമുണ്ട്.
7
തന്റെ ശക്തിയുടെ വ്യാപാരത്തിലൂടെ ദൈവം എനിക്കു നല്കിയ പ്രത്യേക വരദാനത്താലാണ് ഞാന്‍ ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനാക്കപ്പെട്ടത്.
8
[8,9] ദൈവത്തിന്റെ ജനങ്ങളില്‍ ഏറ്റവും എളിയവരില്‍ എളിയവനാണു ഞാന്‍. എന്നിട്ടും ക്രിസ്തുവിന്റെ അനന്തമായ ധനത്തെ സംബന്ധിച്ചുള്ള സദ്വാര്ത്ത വിജാതീയരെ അറിയിക്കുവാനും, ദൈവത്തിന്റെ രഹസ്യപദ്ധതി എങ്ങനെയാണു പ്രാവര്‍ത്തികമാക്കുന്നതെന്ന് എല്ലാവര്ക്കും വ്യക്തമാക്കിക്കൊടുക്കുവാനുമുള്ള പദവി ദൈവം എനിക്കു നല്കി. എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവം പൂര്‍വയുഗങ്ങളില്‍ ഈ രഹസ്യം മറച്ചുവച്ചിരുന്നു.
10
സ്വര്‍ഗലോകത്തെ മാലാഖമാരുടെ തലത്തിലുള്ള അധികാരികളും ശക്തികളും പ്രപഞ്ചസ്രഷ്ടാവിനുള്ള ദിവ്യജ്ഞാനത്തിന്റെ നാനാവശങ്ങള്‍ ഇക്കാലത്ത് സഭ മുഖേന അറിയുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്.
11
ഇത് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖേന സാധിച്ച ആത്യന്തിക ലക്ഷ്യമനുസരിച്ചും ആയിരുന്നു.
12
ക്രിസ്തുവിനോട് ഏകീഭവിച്ച് ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസത്തില്‍കൂടി നിര്‍ഭയം ദൈവമുമ്പാകെ ചെല്ലുവാനുള്ള ആത്മധൈര്യം നമുക്കുണ്ട്.
13
അതിനാല്‍ നിങ്ങള്‍ക്കുവേണ്ടി ഞാന്‍ സഹിക്കുന്ന ക്ലേശങ്ങള്‍ നിമിത്തം നിങ്ങള്‍ അധൈര്യപ്പെടരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ഇവയെല്ലാം നിങ്ങളുടെ ശ്രേയസ്സിനുവേണ്ടിയുള്ളതാകുന്നു.
14
ഇക്കാരണത്താല്‍ ഞാന്‍ പിതാവിന്റെ മുമ്പില്‍ മുട്ടുകുത്തി വണങ്ങുന്നു.
15
സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങളുടെയും പേരും സ്വഭാവവും ലഭിക്കുന്നത് ആ പിതാവില്‍ നിന്നാകുന്നു.
16
നിങ്ങളുടെ ആന്തരിക മനുഷ്യന് ബലപ്പെടുവാന്‍ ദൈവത്തിന്റെ മഹത്ത്വത്തിന്റെ സമ്പന്നതയില്‍നിന്ന് അവിടുത്തെ ആത്മാവില്‍കൂടി നിങ്ങള്‍ക്കു ശക്തി ലഭിക്കുവാനും,
17
ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ അവിടുന്നു നിങ്ങളുടെ ഹൃദയങ്ങളെ തന്റെ വാസസ്ഥലങ്ങള്‍ ആക്കുവാനുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നുകയും അടിസ്ഥാനമുറപ്പിക്കുകയും ചെയ്യുന്നതിനുവേണ്ടിയും ഞാന്‍ പ്രാര്‍ഥിക്കുന്നു.
18
അങ്ങനെ ക്രിസ്തുവിന്റെ സ്നേഹം എത്ര നീളവും വീതിയും ഉയരവും ആഴവും ഏറിയതാണെന്നു ഗ്രഹിക്കുവാനുള്ള ശക്തി സകല ദൈവജനങ്ങളോടുമൊപ്പം നിങ്ങള്‍ക്കുണ്ടാകട്ടെ.
19
മനുഷ്യബുദ്ധിക്കതീതമായ ക്രിസ്തുവിന്റെ സ്നേഹത്തെ അറിയുവാന്‍ നിങ്ങള്‍ക്ക് ഇടയാകട്ടെ. അങ്ങനെ ദൈവത്തിന്റെ സ്വഭാവമഹിമയാല്‍ നിങ്ങള്‍ പൂര്‍ണമായി നിറയപ്പെടട്ടെ.
20
നമ്മില്‍ വ്യാപരിക്കുന്ന ശക്തി മുഖേന നാം ചോദിക്കുന്നതിലും, നാം പ്രതീക്ഷിക്കുന്നതിലും വളരെ മടങ്ങു നമുക്കു നല്കുവാന് കഴിയുന്ന ദൈവത്തിന് സഭയിലും ക്രിസ്തുയേശുവിലും മഹത്ത്വം എന്നെന്നേക്കും ഉണ്ടാകട്ടെ, ആമേന്‍.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 4 →
All chapters:
1
2
3
4
5
6