bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Ephesians 4
Ephesians 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 5 →
1
കര്‍ത്താവിനെ സേവിക്കുന്നതുകൊണ്ട് തടവുകാരനായിരിക്കുന്ന എനിക്കു നിങ്ങളെ പ്രബോധിപ്പിക്കുവാനുള്ളത് ഇതാണ്: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നതുകൊണ്ട്, ആ പരമമായ വിളിക്കു യോഗ്യമായ വിധത്തില്‍ ജീവിക്കുക.
2
എപ്പോഴും വിനയവും സൗമ്യതയും സഹനശക്തിയും ഉള്ളവരായിരിക്കുക; അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിച്ചുകൊണ്ട് നിങ്ങളുടെ സ്നേഹം പ്രകടമാക്കുകയും വേണം.
3
നിങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സമാധാനം മുഖേന, ആത്മാവു നല്കുന്ന ഐക്യം നിലനിറുത്തുവാന്‍ പരമാവധി ശ്രമിക്കുക.
4
നിങ്ങളെ ദൈവം വിളിച്ചിരിക്കുന്നത് ഏകപ്രത്യാശയിലേക്കാണ്. അതുപോലെതന്നെ ശരീരം ഒന്നാണ്, ആത്മാവും ഒന്നാണ്;
5
കര്‍ത്താവ് ഒരുവന്; വിശ്വാസം ഒന്ന്, സ്നാപനവും ഒന്ന്.
6
സര്‍വമനുഷ്യവര്‍ഗത്തിന്റെയും പിതാവും ദൈവവും ഒരുവനത്രേ. അവിടുന്ന് പരമോന്നതന് ആകുന്നു; അവിടുന്ന് എല്ലാവരിലുംകൂടി പ്രവര്‍ത്തിക്കുകയും എല്ലാവരിലും വ്യാപരിക്കുകയും ചെയ്യുന്നു.
7
ക്രിസ്തുവിന്റെ ദാനത്തിന്റെ അളവിനനുസൃതമായി നമുക്കോരോരുത്തര്‍ക്കും പ്രത്യേക കൃപാവരം ലഭിച്ചിരിക്കുന്നു.
8
വേദഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ: അവിടുന്ന് അത്യുന്നതങ്ങളിലേക്കു കയറിയപ്പോള്‍ അനേകം ബദ്ധന്മാരെ തന്നോടുകൂടി കൊണ്ടുപോയി; അവിടുന്നു മനുഷ്യവര്‍ഗത്തിനു വരങ്ങള്‍ നല്കി.
9
‘അവിടുന്നു കയറിപ്പോയി’ എന്നു പറയുന്നതിന്റെ അര്‍ഥം എന്താണ്? ഭൂമിയുടെ അഗാധതലങ്ങളിലേക്ക് ആദ്യം ഇറങ്ങി എന്നതല്ലേ?
10
അതുകൊണ്ട് താഴേക്ക് ഇറങ്ങിയവന് സകല സ്വര്‍ഗങ്ങള്‍ക്കുമുപരി കയറിയവനുമാകുന്നു; അങ്ങനെ തന്റെ സാന്നിധ്യംകൊണ്ട് അവിടുന്ന് പ്രപഞ്ചത്തെ ആകമാനം നിറയ്ക്കുന്നു.
11
മനുഷ്യവര്‍ഗത്തിനു വരങ്ങള്‍ നല്കിയതും അവിടുന്നു തന്നെ; ചിലരെ അവിടുന്ന് അപ്പോസ്തോലന്മാരായും മറ്റു ചിലരെ പ്രവാചകന്മാരായും വേറെ ചിലരെ സുവിശേഷ പ്രസംഗകരായും ആത്മീയ ഇടയന്മാരായും ഗുരുക്കന്മാരായും നിയമിച്ചു.
12
[12,13] ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ നിര്‍മാണ ജോലിക്കുവേണ്ടിയുള്ള ക്രിസ്തീയ ശുശ്രൂഷയ്ക്കായി എല്ലാ ദൈവജനത്തെയും സജ്ജമാക്കുന്നതിനായിട്ടാണ് അപ്രകാരം ചെയ്തിരിക്കുന്നത്. അങ്ങനെ ദൈവപുത്രനെ സംബന്ധിച്ച പരിജ്ഞാനത്തിലും വിശ്വാസത്തിലുമുള്ള ഐക്യത്തിലേക്ക് നാം എല്ലാവരും ഒരുമിച്ചു ചേര്‍ന്നുവരും; ക്രിസ്തുവിന്റെ പൂര്‍ണതയുടെ പാരമ്യത്തോളം എത്തുന്ന പക്വത നാം പ്രാപിക്കുകയും ചെയ്യും.
14
കൗശലത്താല്‍ മറ്റുള്ളവരെ വഴിതെറ്റിക്കുന്ന വഞ്ചകരായ മനുഷ്യരുണ്ട്. അവരുടെ ഉപദേശമാകുന്ന കാറ്റിനാലും തിരമാലകളാലും ചിതറിക്കുകയും ഉലയ്ക്കുകയും ചെയ്യുവാന്‍ തക്കവണ്ണം നാം ഇനിമേല്‍ ശിശുക്കളാകരുത്.
15
നേരേമറിച്ച് സ്നേഹപൂര്‍വം സത്യം പ്രഘോഷിച്ചുകൊണ്ട് നമ്മുടെ ശിരസ്സാകുന്ന ക്രിസ്തുവിനോളം എല്ലാവിധത്തിലും നാം വളരണം.
16
അവിടുത്തെ നിയന്ത്രണത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കൂട്ടിയിണക്കപ്പെട്ട്, എല്ലാ സന്ധിബന്ധങ്ങള്‍കൊണ്ടും ശരീരത്തെ ആകമാനം സംഘടിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഓരോ അവയവവും അതിന്റേതായ പ്രവൃത്തിചെയ്യുമ്പോള്‍ ശരീരം ആസകലം വളരുകയും സ്നേഹത്തിലൂടെ പടുത്തുയുര്‍ത്തപ്പെടുകയും ചെയ്യുന്നു.
17
കര്‍ത്താവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയട്ടെ: വിജാതീയരെപ്പോലെ നിങ്ങള്‍ ഇനി വ്യര്‍ഥചിന്തകളനുസരിച്ചു ജീവിക്കരുത്.
18
അവരുടെ മനസ്സ് അന്ധകാരത്തിലാണ്ടിരിക്കുന്നു. അവര്‍ തികച്ചും അജ്ഞരും വഴങ്ങാത്ത പ്രകൃതമുള്ളവരുമാകയാല്‍ ദൈവം നല്കുന്ന ജീവനില്‍ അവര്‍ക്കു പങ്കില്ല.
19
അവര്‍ ലജ്ജയില്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു; യാതൊരു സംയമവും കൂടാതെ ദുര്‍മാര്‍ഗ ജീവിതത്തിനും എല്ലാവിധ അയോഗ്യമായ നടപടികള്‍ക്കും അവര്‍ തങ്ങളെത്തന്നെ ഏല്പിച്ചുകൊടുക്കുന്നു.
20
നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി പഠിച്ചത് ഇതല്ലല്ലോ.
21
നിശ്ചയമായും നിങ്ങള്‍ ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടുണ്ട്. അവിടുത്തെ അനുയായികള്‍ എന്ന നിലയില്‍ യേശുവില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സത്യം നിങ്ങള്‍ പഠിച്ചിട്ടുമുണ്ട്.
22
പൂര്‍വകാലജീവിതത്തിനു നിങ്ങളെ പ്രേരിപ്പിച്ച പഴയ മനുഷ്യപ്രകൃതി ഉപേക്ഷിക്കുക. വഞ്ചനാത്മകമായ ദുര്‍മോഹങ്ങള്‍കൊണ്ട് ആ പഴയ മനുഷ്യന് നശിക്കുന്നു.
23
നിങ്ങളുടെ ഹൃദയവും മനസ്സും സമ്പൂര്‍ണമായി നവീകരിക്കപ്പെടണം.
24
യഥാര്‍ഥ നീതിയിലും വിശുദ്ധിയിലും ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യപ്രകൃതി ധരിച്ചുകൊള്ളുക.
25
അതിനാല്‍ ഇനി നിങ്ങള്‍ വ്യാജം പറയരുത്! നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായതുകൊണ്ട്, നാം ഓരോ വ്യക്തിയും, സഹവിശ്വാസികളോടു സത്യംതന്നെ സംസാരിക്കണം.
26
കോപിച്ചാലും കോപം നിങ്ങളെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. സൂര്യന് അസ്തമിക്കുന്നതുവരെ നിങ്ങളുടെ കോപം വച്ചുകൊണ്ടിരിക്കരുത്.
27
സാത്താന് അവസരം കൊടുക്കരുതല്ലോ.
28
മോഷ്ടിച്ചിരുന്നവര് ഇനി അപ്രകാരം ചെയ്യാതെ, ദരിദ്രരെ സഹായിക്കുവാന്‍ വകയുണ്ടാകുന്നതിന് ഉത്തമമായ ജോലിയില്‍ ഏര്‍പ്പെട്ട് സ്വന്തം കൈകൊണ്ട് അധ്വാനിക്കണം.
29
നിങ്ങളുടെ വായില്‍നിന്ന് ദുര്‍ഭാഷണം പുറപ്പെടരുത്. കേള്‍ക്കുന്നവര്‍ക്കു നന്മയുണ്ടാകത്തക്കവണ്ണം നിങ്ങളുടെ വാക്കുകള്‍ സന്ദര്‍ഭോചിതവും, ശ്രോതാവിന് ആത്മീയമായ പ്രചോദനം പ്രദാനം ചെയ്യുന്നതുമായിരിക്കണം.
30
ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; നിങ്ങളുടെ വീണ്ടെടുപ്പിന്റെ ദിവസത്തിലേക്കു ദൈവത്തിന്റെ വകയായി നിങ്ങളെ മുദ്രയിട്ടിരിക്കുന്നത് ആ പരിശുദ്ധാത്മാവിനാലാണല്ലോ;
31
എല്ലാ വിദ്വേഷവും ക്രോധവും അമര്‍ഷവും ഉപേക്ഷിക്കുക; അട്ടഹാസവും, ദൂഷണവും, എന്നല്ല എല്ലാ പകയും നിങ്ങളില്‍നിന്നു വിട്ടുപോകട്ടെ. ദയയോടും മനസ്സലിവോടുംകൂടി അന്യോന്യം പെരുമാറുകയും, ദൈവം നിങ്ങളോടു ക്രിസ്തു മുഖേന ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുകയും ചെയ്യുക.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 5 →
All chapters:
1
2
3
4
5
6