bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Galatians 1
Galatians 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 2 →
1
മനുഷ്യരില്‍നിന്നോ, മനുഷ്യന് മുഖേനയോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരില്‍നിന്ന് അവിടുത്തെ ഉയിര്‍പ്പിച്ച പിതാവായ ദൈവത്തിനാലും അപ്പോസ്തോലനായി വിളിക്കപ്പെട്ടിരിക്കുന്ന പൗലൊസ് എഴുതുന്നു:
2
ഗലാത്യയിലെ സഭകള്‍ക്ക് എന്റെയും എന്നോടുകൂടി ഇവിടെയുള്ള എല്ലാ സഹോദരരുടെയും അഭിവാദനങ്ങള്‍.
3
നമ്മുടെ പിതാവായ ദൈവവും കര്‍ത്താവായ യേശുക്രിസ്തുവും നിങ്ങള്‍ക്കു കൃപയും സമാധാനവും നല്കുമാറാകട്ടെ.
4
ദുഷ്ടത നിറഞ്ഞ ഈ യുഗത്തില്‍നിന്നു നമ്മെ സ്വതന്ത്രരാക്കുന്നതിന് നമ്മുടെ പിതാവായ ദൈവത്തിന്റെ തിരുഹിതമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു സ്വയം അര്‍പ്പിച്ചു.
5
ദൈവത്തിന് എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേന്‍.
6
ക്രിസ്തുവിന്റെ കൃപയാലാണ് നിങ്ങള്‍ വിളിക്കപ്പെട്ടത്. നിങ്ങളെ വിളിച്ചവനെ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ച് മറ്റൊരു സുവിശേഷം നിങ്ങള്‍ സ്വീകരിച്ചതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു! വാസ്തവത്തില്‍ മറ്റൊരു സുവിശേഷവുമില്ല.
7
നിങ്ങളെ തകിടം മറിക്കാനും, ക്രിസ്തുവിന്റെ സുവിശേഷത്തെ മാറ്റിമറിക്കാനും ശ്രമിക്കുന്ന ചിലരുള്ളതുകൊണ്ടാണ് ഞാനിതു പറയുന്നത്.
8
എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം നിങ്ങളോടു പ്രസംഗിക്കുന്നത് ഞങ്ങള്‍ തന്നെ ആയാലും സ്വര്‍ഗത്തില്‍നിന്നുള്ള ഒരു മാലാഖ ആയാലും ശപിക്കപ്പെട്ടവന്‍ ആകുന്നു.
9
ഞങ്ങള്‍ നേരത്തെ നിങ്ങളോടു പറഞ്ഞിട്ടുള്ളതു വീണ്ടും പറയുന്നു. നിങ്ങള്‍ സ്വീകരിച്ച ആ സുവിശേഷത്തില്‍നിന്നു വിഭിന്നമായ സുവിശേഷം ആരുതന്നെ പ്രസംഗിച്ചാലും അയാള്‍ ശപിക്കപ്പെട്ടവനാകുന്നു.
10
മനുഷ്യരുടെ അംഗീകാരം നേടുന്നതിനുവേണ്ടി ഞാന്‍ ശ്രമിക്കുന്നു എന്നു തോന്നുന്നുവോ? ഒരിക്കലുമില്ല! എനിക്കു വേണ്ടത് ദൈവത്തിന്റെ അംഗീകാരമാണ്! ജനസമ്മിതി നേടാന്‍വേണ്ടിയാണോ ഞാന്‍ ശ്രമിക്കുന്നത്? അപ്രകാരം ചെയ്യുന്നപക്ഷം ഞാന്‍ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല.
11
സഹോദരരേ, ഞാന്‍ നിങ്ങളോടു പറയട്ടെ: ഞാന്‍ പ്രസംഗിക്കുന്ന സുവിശേഷം മനുഷ്യനില്‍നിന്ന് ഉദ്ഭവിക്കുന്നതല്ല.
12
അത് ഏതെങ്കിലും മനുഷ്യനില്‍നിന്ന് എനിക്കു ലഭിക്കുകയോ, ആരെങ്കിലും എന്നെ പഠിപ്പിക്കുകയോ ചെയ്തതുമല്ല. യേശുക്രിസ്തുതന്നെയാണ് അത് എനിക്കു വെളിപ്പെടുത്തിത്തന്നത്.
13
യെഹൂദമതാവലംബി ആയിരുന്നപ്പോള്‍ എങ്ങനെയാണു ഞാന്‍ ജീവിച്ചതെന്നു നിങ്ങള്‍ കേട്ടിരിക്കുമല്ലോ. അന്നു ദൈവത്തിന്റെ സഭയെ പീഡിപ്പിക്കുവാനും അതിനെ നശിപ്പിക്കുവാനും ഞാന്‍ പരമാവധി പരിശ്രമിച്ചു.
14
മതാനുഷ്ഠാനത്തില്‍ ഞാന്‍ എന്റെ സമകാലികരായ യെഹൂദന്മാരുടെ മുന്‍പന്തിയിലായിരുന്നു; പൂര്‍വികരുടെ പാരമ്പര്യങ്ങള്‍ പാലിക്കുന്നതില്‍ അതീവ നിഷ്ഠയുള്ളവനും ആയിരുന്നു.
15
[15,16] എന്നാല്‍ ഞാന്‍ ജനിക്കുന്നതിനുമുമ്പുതന്നെ ദൈവം തിരുകൃപയാല്‍ എന്നെ തിരഞ്ഞെടുത്ത് വിജാതീയരോടു സുവിശേഷം പ്രസംഗിക്കുവാന്‍ അവിടുത്തെ പുത്രനെ എനിക്കു വെളിപ്പെടുത്തിത്തന്നു. അങ്ങനെ എന്നെ വിളിച്ചപ്പോള്‍ ഉപദേശം തേടി ഞാന്‍ ആരുടെയും അടുക്കല്‍ പോയില്ല.
17
എനിക്കു മുമ്പ് അപ്പോസ്തോലന്മാരായവരെ കാണാന്‍ ഞാന്‍ യെരൂശലേമിലേക്കും പോയില്ല. പിന്നെയോ, ഉടനെതന്നെ ഞാന്‍ അറേബ്യയിലേക്കു പോകുകയും അവിടെനിന്നു ദമാസ്കസിലേക്കു തിരിച്ചുവരികയുമാണ് ചെയ്തത്.
18
പത്രോസിനെ കണ്ടു വിവരങ്ങള്‍ അറിയുവാന്‍ ഞാന്‍ യെരൂശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തിന്റെ കൂടെ പാര്‍ക്കുകയും ചെയ്തത് മൂന്നു വര്‍ഷത്തിനു ശേഷമാണ്.
19
കര്‍ത്താവിന്റെ സഹോദരന് യാക്കോബിനെ അല്ലാതെ അപ്പോസ്തോലന്മാരില് വേറെ ആരെയും ഞാന്‍ കണ്ടില്ല.
20
ഞാന്‍ എഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നു ദൈവം അറിയുന്നു.
21
പിന്നീടു ഞാന്‍ സിറിയ, കിലിക്യപ്രദേശങ്ങളിലേക്കു പോയി.
22
ആ സമയത്ത് യെഹൂദ്യയിലുള്ള സഭാംഗങ്ങളും ഞാനും തമ്മില്‍ മുഖപരിചയം ഉണ്ടായിരുന്നില്ല.
23
“നമ്മെ പീഡിപ്പിച്ചു വന്നിരുന്ന ആ മനുഷ്യന്, താന്‍ നിര്‍മാര്‍ജനം ചെയ്യുവാന്‍ ശ്രമിച്ച വിശ്വാസത്തെപ്പറ്റി ഇപ്പോള്‍ പ്രസംഗിക്കുന്നു” എന്ന് അവര്‍ കേട്ടു. അങ്ങനെ ഞാന്‍ നിമിത്തം അവര്‍ ദൈവത്തെ സ്തുതിച്ചു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 2 →
All chapters:
1
2
3
4
5
6