bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Galatians 5
Galatians 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
1
സ്വതന്ത്രരായിരിക്കുന്നതിനുവേണ്ടി ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; അതുകൊണ്ട് ആ സ്വാതന്ത്ര്യത്തില്‍ ഉറച്ചു നില്ക്കുക; വീണ്ടും അടിമനുകം നിങ്ങളുടെ ചുമലില്‍ ഏറ്റരുത്.
2
പൗലൊസ് എന്ന ഞാന്‍ പറയുന്നതു ശ്രദ്ധിക്കുക: പരിച്ഛേദനകര്‍മത്തിനു വിധേയരാകുവാന്‍ നിങ്ങളെത്തന്നെ അനുവദിക്കുന്നെങ്കില്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്കൊരു പ്രയോജനവുമില്ല.
3
പരിച്ഛേദനകര്‍മം സ്വീകരിക്കുന്ന ഏതൊരു മനുഷ്യനും നിയമസംഹിത മുഴുവനും അനുസരിക്കുവാന്‍ ബാധ്യസ്ഥനാണെന്നു ഞാന്‍ ഒരിക്കല്‍ക്കൂടി ഉറപ്പിച്ചു പറയുന്നു.
4
നിയമത്തിന്റെ മാര്‍ഗത്തിലൂടെ ദൈവസമക്ഷം കുറ്റമറ്റവരായിത്തീരുവാന്‍ ശ്രമിക്കുന്ന നിങ്ങള്‍, നിങ്ങളെത്തന്നെ ക്രിസ്തുവിനോടുള്ള ബന്ധത്തില്‍നിന്നു വിച്ഛേദിക്കുന്നു; നിങ്ങള്‍ ദൈവത്തിന്റെ കൃപയ്ക്കു പുറത്താകുകയും ചെയ്യുന്നു.
5
നമ്മെ സംബന്ധിച്ചിടത്തോളം, ദൈവം നമ്മെ കുറ്റമറ്റവരായി അംഗീകരിക്കും എന്നുള്ളതാണു നമ്മുടെ പ്രത്യാശ. വിശ്വാസത്തിലൂടെ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിന്റെ ശക്തിയാല്‍ ഈ പ്രത്യാശ സഫലമാകുന്നതിനുവേണ്ടി നാം കാത്തിരിക്കുന്നു.
6
ക്രിസ്തുയേശുവിനോടു നാം ഏകീഭവിച്ചു കഴിയുമ്പോള്‍ പരിച്ഛേദനം ചെയ്യുന്നതിലും ചെയ്യാത്തതിലും കാര്യമൊന്നുമില്ല; സ്നേഹത്തിലൂടെ പ്രവര്‍ത്തിക്കുന്ന വിശ്വാസമാണു പ്രധാനം.
7
വിശ്വാസത്തില്‍ നിങ്ങള്‍ നന്നായി മുന്നേറുകയായിരുന്നു. സത്യത്തില്‍നിന്നു വ്യതിചലിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് ആരാണ്?
8
ആ പ്രേരണ നിശ്ചയമായും നിങ്ങളെ വിളിക്കുന്ന ദൈവത്തില്‍ നിന്നല്ല.
9
പുളിച്ചമാവ് അല്പമായാലും പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
10
എന്റെ ചിന്താഗതിയില്‍നിന്നു വിഭിന്നമായ ഒരു ചിന്താഗതി നിങ്ങള്‍ സ്വീകരിക്കുകയില്ല എന്ന് എനിക്കു ദൃഢവിശ്വാസമുണ്ട്. കര്‍ത്താവിനോടുള്ള നമ്മുടെ ഏകീഭാവമാണ് ആ ഉറപ്പ് എനിക്കു നല്‍കുന്നത്. നിങ്ങളെ തകിടം മറിക്കുന്നത് ആരുതന്നെ ആയാലും അവന് ശിക്ഷ അനുഭവിക്കും.
11
എന്നാല്‍ സഹോദരരേ, പരിച്ഛേദനം വേണമെന്നു ഞാന്‍ ഇപ്പോഴും പ്രസംഗിക്കുന്നു എങ്കില്‍ എന്തിനു ഞാന്‍ പീഡിപ്പിക്കപ്പെടുന്നു? ഞാന്‍ അതിനുവേണ്ടി വാദിച്ചിരുന്നു എങ്കില്‍, ക്രിസ്തുവിന്റെ കുരിശുമരണത്തെക്കുറിച്ചുള്ള എന്റെ പ്രസംഗം യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയാകുമായിരുന്നില്ല.
12
നിങ്ങളെ തകിടം മറിക്കുന്നവര്‍ പരിച്ഛേദനംകൊണ്ടു തൃപ്തിപ്പെടാതെ അംഗവിച്ഛേദനം കൂടി ചെയ്ത് സ്വയം നിര്‍വീര്യരാക്കപ്പെടട്ടെ.
13
സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്വാതന്ത്ര്യം പാപജടിലമായ ഇച്ഛകളുടെ പൂര്‍ത്തീകരണത്തിന് ഇടവരുത്തരുത്. സ്നേഹത്തിന്റെ പ്രചോദനത്താല്‍ നിങ്ങള്‍ അന്യോന്യം സേവനം ചെയ്യുകയാണു വേണ്ടത്.
14
എന്തെന്നാല്‍ നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക എന്നതില്‍ നിയമസംഹിത മുഴുവനും അടങ്ങിയിരിക്കുന്നു.
15
അന്യോന്യം കടിച്ചുകീറുന്ന വന്യമൃഗങ്ങളെപ്പോലെ വര്‍ത്തിച്ചാല്‍, നിങ്ങള്‍ പരസ്പരം നിശ്ശേഷം നശിപ്പിക്കപ്പെടും എന്നു കരുതിക്കൊള്ളുക.
16
ഞാന്‍ പറയുന്നത് ഇതാണ്: ആത്മാവു നിങ്ങളുടെ ജീവിതത്തെ നയിക്കട്ടെ. പാപജടിലമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുവാന്‍ ശ്രമിക്കരുത്.
17
എന്തെന്നാല്‍ മാനുഷികമായ അധമാഭിലാഷങ്ങള്‍ ആത്മാവിനും, ആത്മാവിന്റെ അഭിലാഷങ്ങള്‍ മനുഷ്യന്റെ അധമസ്വഭാവത്തിനും എതിരാകുന്നു. ഇവ രണ്ടും അന്യോന്യം എതിരായതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നതു ചെയ്യുവാന്‍ കഴിയുകയില്ല.
18
ആത്മാവാണു നിങ്ങളെ നയിക്കുന്നതെങ്കില്‍, നിങ്ങള്‍ നിയമസംഹിതയ്ക്കു വിധേയരല്ല.
19
മനുഷ്യന്റെ അധമസ്വഭാവത്തിന്റെ വ്യാപാരങ്ങള്‍ എന്തെല്ലാമെന്ന് എല്ലാവര്‍ക്കുമറിയാം; അവ അസാന്മാര്ഗികത, അശുദ്ധി, കാമാസക്തി,
20
വിഗ്രഹാരാധന, മന്ത്രവാദം മുതലായവയാണ്. മാത്രമല്ല, മനുഷ്യര്‍ ശത്രുക്കളായിത്തീര്ന്ന് പരസ്പരം പടവെട്ടുന്നു; അവര്‍ അസൂയാലുക്കളും കോപിഷ്ഠരും അത്യാഗ്രഹികളുമായിത്തീരുന്നു;
21
അവര്‍ അന്യന്റെ മുതലിനായി ആഗ്രഹിക്കുകയും മദ്യപിച്ചു കൂത്താടുകയും ചെയ്യുന്നു; അതുപോലെയുള്ള മറ്റു പ്രവൃത്തികളിലും ഏര്‍പ്പെടുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവരാജ്യത്തിന് അവകാശം ലഭിക്കുകയില്ല എന്നു ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
22
[22,23] എന്നാല്‍ ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, വിനയം, ആത്മനിയന്ത്രണം ഇവയാണ്. ഇവയ്ക്കെതിരെ ഒരു നിയമവുമില്ല.
24
ക്രിസ്തുയേശുവിനുള്ളവര്‍ തങ്ങളുടെ പ്രാകൃതസ്വഭാവത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടി ക്രൂശിച്ചിരിക്കുന്നു.
25
ആത്മാവു നമുക്കു ജീവന് പ്രദാനം ചെയ്യുന്നു. നമ്മുടെ ജീവിതത്തെ നയിക്കേണ്ടതും ആത്മാവുതന്നെ.
26
നാം അഹങ്കരിക്കുകയോ, അന്യോന്യം പ്രകോപിപ്പിക്കുകയോ, അസൂയാലുക്കളായി വര്‍ത്തിക്കുകയോ ചെയ്യരുത്.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 6 →
All chapters:
1
2
3
4
5
6