bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Galatians 4
Galatians 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 5 →
1
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പിതാവിന്റെ സ്വത്ത് അവകാശിക്കു ലഭിക്കുമെങ്കിലും, അവന് ശിശുവായിരിക്കുമ്പോള്‍ എല്ലാറ്റിന്റെയും ഉടമസ്ഥനാണെങ്കില്‍കൂടി, അടിമയ്ക്കു സമനാണ്.
2
പിതാവു നിശ്ചയിക്കുന്ന സമയംവരെ, തന്നെ സംരക്ഷിക്കുന്നതിനും തന്റെ കാര്യങ്ങള്‍ നോക്കുന്നതിനും നിയോഗിക്കപ്പെട്ടിട്ടുള്ളവരുടെ കീഴിലായിരിക്കും അവന്.
3
അതുപോലെതന്നെ നാം ആത്മീയപക്വത പ്രാപിക്കുന്നതുവരെ, പ്രപഞ്ചത്തിന്റെ ബാലപാഠങ്ങള്‍ക്ക് അടിമകളായിരുന്നു.
4
എന്നാല്‍ കാലത്തികവില്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവിടുന്ന് ഒരു സ്ത്രീയുടെ പുത്രനായി ജനിച്ചു. യെഹൂദനിയമത്തിന് അധീനനായി അവിടുന്നു ജീവിക്കുകയും ചെയ്തു.
5
നിയമത്തിന് കീഴിലുള്ളവരെ വീണ്ടെടുക്കുന്നതിനും, അങ്ങനെ നമുക്കു പുത്രത്വം ലഭിക്കുന്നതിനുംവേണ്ടിയാണ് അവിടുന്നു വന്നത്.
6
“അബ്ബാ-എന്റെ പിതാവേ!” എന്നു വിളിക്കുന്ന പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതില്‍നിന്ന് നിങ്ങള്‍ അവിടുത്തെ പുത്രന്മാരാണെന്നു തെളിയുന്നു.
7
അതുകൊണ്ട് നീ ഇനി അടിമയല്ല, പുത്രനാണ്. പുത്രനായതുകൊണ്ട് തന്റെ പുത്രന്മാര്‍ക്കുള്ളതെല്ലാം ദൈവം നിനക്കു നല്‍കും.
8
മുമ്പ് നിങ്ങള്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് നിങ്ങള്‍ സത്യദൈവമല്ലാത്ത മറ്റു ദൈവങ്ങളുടെ അടിമകളായിരുന്നു.
9
എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ സാക്ഷാല്‍ ദൈവത്തെ അറിയുന്നു-അഥവാ ദൈവം നിങ്ങളെ അറിയുന്നു എന്നു പറയുകയായിരിക്കും കൂടുതല്‍ ശരി. അപ്പോള്‍ ദുര്‍ബലവും വ്യര്‍ഥവുമായ പ്രാപഞ്ചികശക്തികളെ അനുസരിക്കുവാന്‍ അവയുടെ അടുക്കലേക്കു തിരിച്ചുപോകുന്നതിന് നിങ്ങള്‍ എങ്ങനെ ആഗ്രഹിക്കും? വീണ്ടും അവയുടെ അടിമകളായിത്തീരുന്നതിനു നിങ്ങള്‍ താത്പര്യപ്പെടുന്നത് എന്തുകൊണ്ട്?
10
ചില ദിവസങ്ങളും മാസങ്ങളും മുഹൂര്‍ത്തങ്ങളും വര്‍ഷങ്ങളും നിങ്ങള്‍ ആചരിക്കുന്നുവല്ലോ!
11
നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ അധ്വാനം വ്യര്‍ഥമായിത്തീരുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.
12
എന്റെ സഹോദരരേ, നിങ്ങള്‍ എന്നെപ്പോലെ ആകണമെന്നാണ് എന്റെ അപേക്ഷ; ഞാനും നിങ്ങളെപ്പോലെ ആയല്ലോ. നിങ്ങള്‍ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല.
13
എന്റെ ശാരീരിക ബലഹീനതയാണ് സുവിശേഷം പ്രസംഗിക്കുവാന്‍ ആദ്യമായി എനിക്ക് അവസരമുണ്ടാക്കിയത് എന്നു നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ.
14
എന്റെ രോഗം നിങ്ങള്‍ക്ക് ഒരു വലിയ പരീക്ഷണമായിരുന്നിട്ടും നിങ്ങള്‍ എന്നെ നിന്ദിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്തില്ല. മറിച്ച്, സ്വര്‍ഗത്തില്‍ നിന്നു വന്ന ഒരു മാലാഖയെപ്പോലെ നിങ്ങള്‍ എന്നെ കൈക്കൊള്ളുകയാണു ചെയ്തത്; ക്രിസ്തുയേശുവിനെ എന്നവണ്ണം നിങ്ങള്‍ എന്നെ സ്വീകരിച്ചു.
15
നിങ്ങള്‍ എത്ര സന്തുഷ്ടരായിരുന്നു! നിങ്ങള്‍ക്കു കഴിയുമായിരുന്നെങ്കില്‍, നിങ്ങളുടെ സ്വന്തം കണ്ണുകള്‍ ചുഴന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നുള്ളതിനു ഞാന്‍ തന്നെ സാക്ഷി.
16
ഇപ്പോള്‍ എന്തു സംഭവിച്ചു? സത്യം തുറന്നു പറഞ്ഞതുകൊണ്ട് ഞാനിപ്പോള്‍ നിങ്ങളുടെ ശത്രുവായിത്തീര്‍ന്നിരിക്കുന്നുവോ?
17
തങ്ങളുടെ പക്ഷത്തേക്കു നിങ്ങളെ കൊണ്ടുവരുന്നതിന് അവര്‍ നിങ്ങളില്‍ അത്യധികമായ താത്പര്യം പ്രദര്‍ശിപ്പിക്കുന്നു. പക്ഷേ, അതു സദുദ്ദേശ്യത്തോടുകൂടിയല്ല. എന്നില്‍നിന്നു നിങ്ങളെ വേര്‍പെടുത്തി അവരില്‍ നിങ്ങള്‍ക്കു താത്പര്യം ഉളവാക്കുക എന്നതു മാത്രമാണ് അവരുടെ ലക്ഷ്യം.
18
ഉദ്ദേശ്യം നല്ലതാണെങ്കില്‍ അങ്ങനെയുള്ള താത്പര്യം നല്ലതുതന്നെ. എന്നാല്‍ അത് ഞാന്‍ നിങ്ങളോടുകൂടിയുള്ളപ്പോള്‍ മാത്രമല്ല, എപ്പോഴും ഉണ്ടായിരിക്കണം.
19
എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളേ, ക്രിസ്തുവിന്റെ സ്വഭാവം നിങ്ങളില്‍ ജന്മമെടുക്കുന്നതുവരെ, ഒരമ്മയുടെ പ്രസവവേദന പോലെയുള്ള വേദന നിങ്ങളെ സംബന്ധിച്ച് എനിക്കുണ്ട്.
20
നിങ്ങളെ നേരില്‍ കണ്ടിരുന്നെങ്കില്‍ സന്ദര്‍ഭോചിതമായി സംസാരിക്കുവാന്‍ കഴിയുമായിരുന്നു. നിങ്ങളെക്കുറിച്ച് ഞാന്‍ വളരെയധികം അസ്വസ്ഥനാണ്.
21
നിയമസംഹിതയ്ക്ക് വിധേയരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന നിങ്ങളോടു ഞാനൊന്നു ചോദിക്കട്ടെ: നിയമം പറയുന്നതെന്താണെന്ന് യഥാര്‍ഥത്തില്‍ നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?
22
അവിടെ കാണുന്നത് ശ്രദ്ധിക്കുക: അബ്രഹാമിന് രണ്ടു പുത്രന്മാര് ഉണ്ടായിരുന്നു. ഒരാള്‍ അടിമസ്ത്രീയില് ജനിച്ചവനും, അപരന് സ്വതന്ത്രയായ സ്വഭാര്യയില്‍ ജനിച്ചവനും.
23
ദാസിയുടെ പുത്രന് സാധാരണഗതിയിലും സ്വഭാര്യയില്‍ പിറന്ന പുത്രന് വാഗ്ദാനഫലമായും ജനിച്ചു.
24
മേല്പറഞ്ഞ കാര്യങ്ങള്‍ ഒരു ഉദാഹരണം എന്ന നിലയില്‍ മനസ്സിലാക്കേണ്ടതാണ്. ആ രണ്ടു സ്ത്രീകള്‍ രണ്ട് ഉടമ്പടികളെ പ്രതിനിധാനം ചെയ്യുന്നു.
25
സീനായ്പര്‍വതത്തില്‍വച്ച് നല്കപ്പെട്ടതും അടിമത്തത്തിലേക്കു നയിക്കുന്നതുമാണ് അവയിലൊന്ന്; ഹാഗാര്‍ അതിനെ കുറിക്കുന്നു. സീനായ്പര്‍വതം അറേബ്യയിലാണല്ലോ. ഹാഗാര്‍ അറേബ്യയിലെ സീനായ്പര്‍വതമാണ്. അവര്‍ അടിമത്തത്തിലിരിക്കുന്ന ഇന്നത്തെ യെരൂശലേമിന്റെയും അവിടത്തെ ജനങ്ങളുടെയും പ്രതീകമാകുന്നു.
26
എന്നാല്‍ നമ്മുടെ മാതാവായ സ്വര്‍ഗീയ യെരൂശലേം സ്വതന്ത്രയാണ്.
27
വേദഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: മക്കളില്ലാത്ത സ്ത്രീയേ, സന്തോഷിക്കുക! പ്രസവവേദന അനുഭവിച്ചിട്ടില്ലാത്ത നീ ആനന്ദത്തോടെ ആര്‍പ്പുവിളിക്കുക! എന്തെന്നാല്‍ പരിത്യക്തയുടെ മക്കള്‍ ഭര്‍ത്തൃമതിയുടെ മക്കളെക്കാള്‍ അധികമാണ്.
28
സഹോദരരേ, നിങ്ങള്‍ ഇസ്ഹാക്കിനെപ്പോലെ വാഗ്ദാനഫലമായി ജനിച്ച മക്കളാകുന്നു.
29
ജഡപ്രകാരം ജനിച്ചവന് ദൈവത്തിന്റെ ആത്മാവിനാല്‍ ജനിച്ചവനെ അന്നു പീഡിപ്പിച്ചു. ഇന്നും അതുപോലെതന്നെയാണ്.
30
എന്നാല്‍ വേദഗ്രന്ഥം എന്താണു പറയുന്നത്? “ദാസിയെയും അവളുടെ മകനെയും പറഞ്ഞയയ്ക്കുക; സ്വതന്ത്രയുടെ പുത്രനെപ്പോലെ ദാസിയുടെ മകന് പിതൃസ്വത്തിന് അവകാശിയല്ലല്ലോ.”
31
അതുകൊണ്ട് സഹോദരരേ, നാം ദാസിയുടെ മക്കളല്ല, പിന്നെയോ സ്വതന്ത്രയുടെ മക്കളാണ്.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 5 →
All chapters:
1
2
3
4
5
6