bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Galatians 6
Galatians 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
1
സഹോദരരേ, ആത്മാവിനാല്‍ നയിക്കപ്പെട്ട നിങ്ങള്‍, ഒരാള്‍ ഏതെങ്കിലും തെറ്റില്‍ വീണുപോയാല്‍ സൗമ്യതയോടെ അയാളെ വീഴ്ചയില്‍നിന്ന് ഉദ്ധരിക്കുക. നിങ്ങളും പ്രലോഭനങ്ങള്‍ക്ക് അടിപ്പെടാതെ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളണം.
2
ഭാരങ്ങള്‍ ചുമക്കുന്നതില്‍ അന്യോന്യം സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ ക്രിസ്തുവിന്റെ നിയമം നിറവേറ്റണം.
3
ഒരുവന് കേവലം നിസ്സാരനായിരിക്കെ വലിയവനാണെന്നു ഭാവിച്ചാല്‍, തന്നെത്തന്നെ വഞ്ചിക്കുകയാണു ചെയ്യുന്നത്.
4
ഓരോ വ്യക്തിയും അവരവരുടെ ചെയ്തികളെ വിധിക്കട്ടെ. അവ നല്ലതാണെങ്കില്‍ അന്യരുടെ അംഗീകാരത്തെ ആശ്രയിക്കാതെ താന്‍ ചെയ്തതിനെക്കുറിച്ച് അഭിമാനം കൊള്ളുവാന്‍ കഴിയും.
5
ഓരോ വ്യക്തിയും താന്താങ്ങളുടെ ഭാരം ചുമക്കേണ്ടിയിരിക്കുന്നു.
6
ക്രിസ്തുവിന്റെ സുവിശേഷം പഠിച്ചുകൊണ്ടിരിക്കുന്നവന്‍ പഠിപ്പിക്കുന്നവന് തനിക്കുള്ള എല്ലാ നല്ല വസ്തുക്കളും പങ്കിടണം.
7
നിങ്ങള്‍ സ്വയം വഞ്ചിക്കരുത്; ദൈവത്തെ വഞ്ചിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ഒരുവന് വിതച്ചതുതന്നെ കൊയ്യും.
8
പ്രാകൃതമായ അഭിലാഷങ്ങളുടെ വിളഭൂമിയിലാണു വിതയ്ക്കുന്നതെങ്കില്, അതില്‍നിന്ന് അവന് നാശം കൊയ്യും; ആത്മാവിന്റെ വിളഭൂമിയിലാണു വിതയ്ക്കുന്നതെങ്കില് അവന് കൊയ്യുന്നത് അനശ്വരജീവനായിരിക്കും.
9
നന്മ ചെയ്യുന്നതില്‍ നാം ക്ഷീണിച്ചു പോകരുത്; ക്ഷീണിക്കാതിരുന്നാല്‍ യഥാകാലം അതിന്റെ വിളവെടുക്കാം.
10
അതുകൊണ്ട് എല്ലാവര്ക്കും വിശിഷ്യ സഹവിശ്വാസികള്‍ക്ക് അവസരം ലഭിക്കുമ്പോഴെല്ലാം നന്മചെയ്യണം; വിശ്വാസികളായ നാമെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണല്ലോ.
11
എന്റെ സ്വന്തം കൈകൊണ്ട് എത്ര വലിയ അക്ഷരത്തിലാണ് ഞാന്‍ എഴുതിയിരിക്കുന്നതെന്നു നോക്കൂ!
12
പരിച്ഛേദനം ചെയ്യാന്‍ നിങ്ങളെ ഹേമിക്കുന്നത്, പുറമേയുള്ള കാര്യങ്ങളെപ്പറ്റി ആത്മപ്രശംസ ചെയ്യുന്നവരാണ്. ക്രിസ്തുവിന്റെ കുരിശിനുവേണ്ടി പീഡനം സഹിക്കാതിരിക്കുവാനാണ് അവര്‍ അപ്രകാരം ചെയ്യുന്നത്.
13
പരിച്ഛേദനകര്‍മത്തിനു വിധേയരായവര്‍പോലും നിയമം അനുസരിക്കുന്നില്ല. ഈ ബാഹ്യകര്‍മത്തിനു നിങ്ങള്‍ വഴങ്ങിയെന്നു പൊങ്ങച്ചം പറയുന്നതിനുവേണ്ടിയാണ് നിങ്ങള്‍ പരിച്ഛേദനം നടത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്.
14
ഞാനാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കുരിശിനെക്കുറിച്ചു മാത്രമേ അഭിമാനം കൊള്ളുകയുള്ളൂ. എന്തുകൊണ്ടെന്നാല്‍, അവിടുത്തെ കുരിശു മുഖേന ലോകം എനിക്കും, ഞാന്‍ ലോകത്തിനും മരിച്ചിരിക്കുന്നു.
15
ഒരുവന് പരിച്ഛേദനകര്‍മത്തിനു വിധേയനാകട്ടെ, വിധേയനാകാതിരിക്കട്ടെ അതില്‍ അര്‍ഥമൊന്നുമില്ല. ഒരുവന് പുതിയ സൃഷ്‍ടിയായിത്തീരുന്നതാണു പ്രധാനം.
16
ഈ പ്രമാണമനുസരിച്ചു ജീവിക്കുന്ന എല്ലാ ദൈവജനത്തോടും കൂടി സമാധാനവും കാരുണ്യവും ഉണ്ടായിരിക്കട്ടെ.
17
ഇനി ആരും എന്നെ വിഷമിപ്പിക്കരുത്; എന്തെന്നാല്‍ എന്റെ ശരീരത്തിലുള്ള പാടുകള്‍ ഞാന്‍ യേശുവിന്റെ വകയാണെന്നു വ്യക്തമാക്കുന്നു.
18
സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടി ഉണ്ടായിരിക്കട്ടെ. ആമേന്‍.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
All chapters:
1
2
3
4
5
6