bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Galatians 2
Galatians 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 3 →
1
പിന്നീട് പതിനാല് വര്‍ഷം കഴിഞ്ഞ് ബര്‍നബാസിനോടുകൂടി ഞാന്‍ വീണ്ടും യെരൂശലേമിലേക്കു പോയി. തീത്തോസിനെയും എന്റെകൂടെ കൊണ്ടുപോയിരുന്നു.
2
ദൈവത്തിന്റെ ഒരു വെളിപാടു ലഭിച്ചതുകൊണ്ടാണ് ഞാന്‍ അങ്ങോട്ടു പോയത്. അവിടത്തെ നേതാക്കന്മാരെ തനിച്ചു കണ്ട് വിജാതീയരോടു ഞാന്‍ പ്രസംഗിച്ചുവന്ന സുവിശേഷം അവര്‍ക്കു വിശദീകരിച്ചുകൊടുത്തു. ഞാന്‍ ചെയ്തതും ചെയ്യുന്നതുമായ പ്രവൃത്തി വിഫലമായിത്തീരാതിരിക്കുവാനാണ് അപ്രകാരം ചെയ്തത്.
3
എന്റെ കൂടെയുണ്ടായിരുന്ന തീത്തോസ് ഗ്രീക്കുകാരനായിരുന്നെങ്കിലും പരിച്ഛേദനകര്‍മത്തിനു വിധേയനാകണമെന്ന് അയാളെ ആരും നിര്‍ബന്ധിച്ചില്ല.
4
എന്നാല്‍ അതിനു വിധേയനാക്കണമെന്നു ചിലര്‍ക്ക് ഉദ്ദേശ്യമുണ്ടായിരുന്നു. ക്രിസ്തുയേശുവിനോടുള്ള ഐക്യത്തില്‍ ഞങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം എങ്ങനെയുള്ളതാണെന്നു കണ്ടുപിടിക്കുന്നതിനുവേണ്ടി അവര്‍ സഹവിശ്വാസികളെന്ന ഭാവത്തില്‍ ഞങ്ങളുടെ സംഘത്തില്‍ ഒറ്റുകാരായി നുഴഞ്ഞുകയറി. നമ്മെ അടിമകളാക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം.
5
സുവിശേഷസത്യം നിങ്ങള്‍ക്കുവേണ്ടി സുരക്ഷിതമായി നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് ഒരു നിമിഷംപോലും ഞങ്ങള്‍ അവര്‍ക്കു വിധേയരായില്ല.
6
പ്രമാണിമാരെപ്പോലെ കാണപ്പെട്ട അവര്‍ ആരുതന്നെ ആയാലും വേണ്ടില്ല; ഞാന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നുംതന്നെ അവര്‍ നിര്‍ദേശിച്ചില്ല. പുറമേ എങ്ങനെയുള്ളവരാണെന്നു നോക്കിയല്ലല്ലോ ദൈവം വിധിക്കുന്നത്.
7
നേരെമറിച്ച് യെഹൂദന്മാരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല പത്രോസിനെ ഏല്പിച്ചിരിക്കുന്നതുപോലെ, വിജാതീയരോടു സുവിശേഷം പ്രസംഗിക്കുന്ന ചുമതല എന്നെ ദൈവം ഏല്പിച്ചിരിക്കുന്നു എന്ന് അവര്‍ക്കു ബോധ്യമായി.
8
പത്രോസില്‍ വ്യാപരിച്ച ദൈവശക്തി അദ്ദേഹത്തെ യെഹൂദന്മാരുടെ അപ്പോസ്തോലനാക്കി. ആ ശക്തിയുടെ വ്യാപാരം തന്നെയാണ് എന്നെ വിജാതീയരുടെ അപ്പോസ്തോലന്‍ ആക്കിയത്.
9
ഈ പ്രത്യേക ചുമതല എന്നെ ഏല്പിച്ചിരിക്കുന്നു എന്നു ബോധ്യമായപ്പോള്‍, സഭയുടെ നെടുംതൂണുകളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും പത്രോസും യോഹന്നാനും എന്റെയും ബര്‍നബാസിന്റെയും നേരേ സൗഹൃദഹസ്തം നീട്ടി. അങ്ങനെ ഞങ്ങള്‍ വിജാതീയരുടെ ഇടയിലും, അവര്‍ യെഹൂദന്മാരുടെ ഇടയിലും പ്രവര്‍ത്തിക്കുന്നു.
10
ദരിദ്രരുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നല്ലാതെ മറ്റൊന്നും അവര്‍ പറഞ്ഞില്ല. അക്കാര്യത്തില്‍ ഞാന്‍ ശ്രദ്ധിച്ചുമിരുന്നു.
11
പത്രോസ് അന്ത്യോക്യയില്‍ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ശരിയല്ലാഞ്ഞതുകൊണ്ട് മുഖത്തുനോക്കി ഞാന്‍ അദ്ദേഹത്തെ എതിര്‍ത്തു.
12
യാക്കോബിന്റെ അടുക്കല്‍നിന്നു വന്ന ഏതാനും പേര് അവിടെ എത്തുന്നതിനുമുമ്പ്, അദ്ദേഹം വിജാതീയ സഹോദരന്മാരോടുകൂടി ഭക്ഷണം കഴിച്ചു വന്നിരുന്നു. എന്നാല്‍ അവര്‍ വന്നുകഴിഞ്ഞ് ആ പതിവു നിറുത്തി അവരില്‍നിന്ന് അകന്നുനിന്നു. എന്തുകൊണ്ടെന്നാല്‍ പരിച്ഛേദനവാദികളെ അദ്ദേഹം ഭയപ്പെട്ടു.
13
പത്രോസിനോടൊപ്പം ഇതരയെഹൂദ സഹോദരന്മാരും ഭീരുക്കളെപ്പോലെ പെരുമാറുവാന്‍ തുടങ്ങി; ബര്‍നബാസുപോലും ഈ കാപട്യത്തിനു വഴിപ്പെട്ടു.
14
അവര്‍ സുവിശേഷസത്യം അനുസരിച്ചല്ല നടക്കുന്നതെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ പത്രോസിനോടു പറഞ്ഞു: “താങ്കള്‍ ഒരു യെഹൂദനായിരുന്നിട്ടും യെഹൂദമര്യാദപ്രകാരമല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നത്; അങ്ങനെയെങ്കില്‍ യെഹൂദന്മാരെപ്പോലെ ജീവിക്കണമെന്നു വിജാതീയരെ നിങ്ങള്‍ നിര്‍ബന്ധിക്കുന്നതെന്തിന്?”
15
“നാം ജന്മനാ യെഹൂദന്മാരാണ്, വിജാതീയരായ പാപികളല്ല”
16
എന്നിരുന്നാലും ഒരുവന് കുറ്റമറ്റവനായി ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നത് യെഹൂദമതനിയമം പാലിക്കുന്നതുകൊണ്ടല്ല, യേശുക്രിസ്തുവിലുള്ള വിശ്വാസംകൊണ്ടു മാത്രമാകുന്നു എന്നു നമുക്ക് അറിയാമല്ലോ. നിയമങ്ങള്‍ അനുസരിക്കുന്നതുകൊണ്ടല്ല, പ്രത്യുത ക്രിസ്തുവിലുള്ള വിശ്വാസംമൂലമാണ് ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നതെന്നു നാം അറിയുന്നു. എന്തുകൊണ്ടെന്നാല്‍ നിയമങ്ങള്‍ പാലിക്കുന്നതുകൊണ്ടു മാത്രം ആരും കുറ്റമറ്റവനായി ദൈവത്താല്‍ അംഗീകരിക്കപ്പെടുന്നില്ല.
17
ക്രിസ്തുവിനോട് ഐക്യപ്പെട്ട് ദൈവത്താല്‍ കുറ്റമറ്റവരായി അംഗീകരിക്കപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം വിജാതീയരെപ്പോലെ ‘പാപികളായി’ ഭവിക്കുന്നു. ഇതിന്റെ അര്‍ഥം ക്രിസ്തു പാപത്തിനു കാരണഭൂതനാണെന്നാണോ? ഒരിക്കലുമല്ല.
18
ഞാന്‍ ഇടിച്ചുപൊളിച്ചതു ഞാന്‍ തന്നെ വീണ്ടും കെട്ടിപ്പടുക്കുന്നെങ്കില്‍ ഞാന്‍ നിയമലംഘനക്കാരന്‍ എന്നു സ്വയം തെളിയിക്കുകയാണ്.
19
ദൈവത്തിനായി ജീവിക്കുന്നതിനുവേണ്ടി യെഹൂദമത നിയമത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ മരിച്ചു-നിയമത്താല്‍തന്നെ കൊല്ലപ്പെട്ടു.
20
ക്രിസ്തുവിനോടുകൂടി ഞാന്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല; എന്നില്‍ ജീവിക്കുന്നതു ക്രിസ്തുവാകുന്നു. ഇപ്പോഴത്തെ എന്റെ ജീവിതമാകട്ടെ, എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്റെ ജീവന് നല്‍കുകയും ചെയ്ത ദൈവപുത്രനിലുള്ള വിശ്വാസത്താലാകുന്നു.
21
ദൈവകൃപ ഞാന്‍ നിരസിക്കുന്നില്ല. യെഹൂദമതനിയമംകൊണ്ട് ദൈവത്തിന്റെ അംഗീകാരം ലഭിക്കുമെങ്കില്‍ ക്രിസ്തുവിന്റെ മരണം വ്യര്‍ഥമാണല്ലോ.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 3 →
All chapters:
1
2
3
4
5
6