bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Lamentations 2
Lamentations 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
1
സര്വേശ്വരന് സീയോന്‍പുത്രിയെ അവിടുത്തെ കോപത്താല്‍ അന്ധകാരം കൊണ്ടു മൂടിയിരിക്കുന്നു! അവിടുന്ന് ഇസ്രായേലിന്റെ മഹത്ത്വം തകര്‍ത്തുകളഞ്ഞു. അവിടുന്നു കോപത്തിന്റെ ദിവസം തന്റെ ആലയത്തെ വിസ്മരിച്ചു.
2
സര്വേശ്വരന് യെഹൂദായിലെ വാസസ്ഥലങ്ങള്‍ നിഷ്കരുണം നശിപ്പിച്ചു. അവിടുത്തെ ഉഗ്രരോഷത്താല്‍ യെഹൂദാജനത്തിന്റെ കോട്ടകള്‍ ഇടിച്ചു നിരത്തി, അവരുടെ രാജ്യത്തിന്റെയും ഭരണാധികാരികളുടെയുംമേല്‍ അപമാനം ചൊരിഞ്ഞു.
3
അവിടുത്തെ ഉഗ്രകോപത്തില്‍ ഇസ്രായേലിന്റെ അഹങ്കാരം തകര്‍ത്തു; ശത്രു സമീപിച്ചപ്പോള്‍ അവിടുത്തെ വലങ്കൈ അവരില്‍നിന്നു പിന്‍വലിച്ചു; അഗ്നിപോലെ അവിടുന്നു യെഹൂദാജനത്തെ ചുറ്റിവളഞ്ഞു നശിപ്പിച്ചു.
4
ശത്രുവിനെപ്പോലെ അവിടുന്നു വില്ലു കുലച്ചു; വൈരിയെപ്പോലെ അവിടുന്നു വലങ്കൈ പ്രയോഗിച്ചു. ഞങ്ങളുടെ കണ്ണിന് അഭിമാനം ആയിരുന്ന എല്ലാവരെയും അവിടുന്നു കൊന്നുകളഞ്ഞു. യെരൂശലേമിന്റെമേല്‍ അവിടുന്നു രോഷാഗ്നി ചൊരിഞ്ഞു.
5
സര്വേശ്വരന് ഒരു ശത്രുവിനെപ്പോലെയായി, അവിടുന്ന് ഇസ്രായേലിനെ നശിപ്പിച്ചു. അവളുടെ സകല കൊട്ടാരങ്ങളും നാമാവശേഷമാക്കി; അവളുടെ ശക്തിദുര്‍ഗങ്ങളെ തകര്‍ത്തുകളഞ്ഞു. യെഹൂദാജനത്തില്‍ വിലാപവും ദുഃഖവും വര്‍ധിപ്പിച്ചു.
6
തന്റെ ആലയം മുന്തിരിത്തോട്ടത്തിലെ മാടം എന്നപോലെ അവിടുന്നു തകര്‍ത്തുകളഞ്ഞു. ഉത്സവസ്ഥലം അവിടുന്നു ശൂന്യമാക്കി; സീയോനില്‍ ഉത്സവത്തിനും ശബത്താചരണത്തിനും സര്വേശ്വരന് അറുതിവരുത്തിയിരിക്കുന്നു.
7
അവിടുന്ന് ഉഗ്രകോപത്തില്‍ രാജാവിനെയും പുരോഹിതനെയും നിന്ദിച്ചു. സര്വേശ്വരന് തന്റെ യാഗപീഠത്തെ ഉപേക്ഷിച്ചു. തന്റെ വിശുദ്ധമന്ദിരത്തെ നീക്കിക്കളയുകയും ചെയ്തു. അവളുടെ കൊട്ടാരമതിലുകള്‍ ശത്രുവിന് ഏല്പിച്ചുകൊടുത്തു. ഉത്സവത്തില്‍ എന്നപോലെ അവര്‍ സര്‍വേശ്വരന്റെ മന്ദിരത്തില്‍ വിജയാരവം മുഴക്കി.
8
സീയോന്റെ ചുറ്റുമുള്ള മതില് ഇടിച്ചുകളയാന്‍ അവിടുന്നു നിശ്ചയിച്ചു; അവിടുന്ന് അതിനെ അളവുനൂല്‍കൊണ്ട് അളന്നു തിരിച്ചു നശിപ്പിച്ചു. അതില്‍നിന്ന് അവിടുന്നു പിന്തിരിഞ്ഞില്ല. കോട്ടയെയും കൊത്തളത്തെയും വിലപിക്കുമാറാക്കി; അവ രണ്ടും ഒപ്പം ക്ഷയിച്ചുപോയി.
9
അവളുടെ കവാടങ്ങള്‍ മണ്ണില്‍ താണു; അവളുടെ ഓടാമ്പലുകള്‍ അവിടുന്നു തകര്‍ത്തു; അവരുടെ രാജാക്കന്മാരും ഭരണകര്‍ത്താക്കളും വിജാതീയരുടെ ഇടയിലായി; നിയമങ്ങള്‍ പഠിപ്പിക്കാനാരുമില്ല; പ്രവാചകന്മാര്ക്ക് സര്‍വേശ്വരനില്‍നിന്നു ദര്‍ശനം ലഭിക്കുന്നതുമില്ല.
10
യെരൂശലേമിന്റെ ജനപ്രമാണികള്‍ നിശ്ശബ്ദരായി നിലത്തിരിക്കുന്നു; അവര്‍ തലയില്‍ പൊടിവാരിയിട്ടു ചാക്കുതുണി ഉടുത്തിരിക്കുന്നു. യെരൂശലേംകന്യകമാര്‍ നിലംപറ്റെ തല താഴ്ത്തുന്നു.
11
എന്റെ കണ്ണു കരഞ്ഞു കരഞ്ഞു താണിരിക്കുന്നു; എന്റെ അന്തരംഗം അസ്വസ്ഥമായിരിക്കുന്നു; എന്റെ ജനത്തിന്റെ നാശവും നഗരവീഥികളില്‍ കുഞ്ഞുകുട്ടികള്‍ വാടിത്തളര്‍ന്നു കിടക്കുന്നതും എന്റെ ഹൃദയത്തെ തളര്‍ത്തുന്നു.
12
ക്ഷതമേറ്റവരെപ്പോലെ നഗരവീഥികളില്‍ തളര്‍ന്നു വീഴുമ്പോഴും മാതാക്കളുടെ മടിയില്‍ക്കിടന്ന് ഇഞ്ചിഞ്ചായി മരിക്കുമ്പോഴും അവര്‍ അമ്മമാരോട് അപ്പവും വീഞ്ഞും ചോദിക്കുന്നു.
13
യെരൂശലേമേ, നിന്നോടു ഞാന്‍ എന്തു പറയും? എന്തിനോടു നിന്നെ തുലനം ചെയ്യും? നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഏതൊന്നിനോടു നിന്നെ സാമ്യപ്പെടുത്തും? നിന്റെ മുറിവു സമുദ്രംപോലെ ആഴമേറിയത്. നിന്നെ സുഖപ്പെടുത്താന്‍ ആര്‍ക്കു കഴിയും?
14
നിന്റെ പ്രവാചകന്മാരുടെ ദര്‍ശനം വ്യാജവും ഭോഷത്തവുമായിരുന്നു. നിന്റെ പ്രവാസം ഒഴിവാക്കത്തക്കവിധം അവര്‍ നിന്റെ അകൃത്യം വെളിപ്പെടുത്തിയില്ല. അവരുടെ അരുളപ്പാടുകള്‍ വ്യാജവും വഞ്ചനാപരവുമായിരുന്നു.
15
കടന്നുപോകുന്നവരെല്ലാം നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേമിനെ നോക്കി നിന്ദിച്ചു തല കുലുക്കുന്നു. സൗന്ദര്യപരിപൂര്‍ത്തിയുടെ സാക്ഷാത്കാരമെന്നും സര്‍വലോകത്തിന്റെയും ആനന്ദമെന്നും വിളിക്കപ്പെട്ടിരുന്ന നഗരം ഇതു തന്നെയോ?
16
നിന്റെ ശത്രുക്കളെല്ലാം നിന്നെ പരിഹസിച്ചു നിന്ദയോടെ നോക്കുന്നു; നാം അവളെ നശിപ്പിച്ചു; നാം കാത്തിരുന്ന ദിവസം ഇതുതന്നെ, ഇതു കാണാന്‍ നമുക്കു സാധിച്ചല്ലോ എന്നവര്‍ പറയുന്നു.
17
സര്വേശ്വരന് നിശ്ചയിച്ചതു നടപ്പാക്കിയിരിക്കുന്നു. പണ്ട് അവിടുന്ന് അരുളിച്ചെയ്തതു നിറവേറ്റിയിരിക്കുന്നു. അവിടുന്നു നിഷ്ക്കരുണം നിന്നെ നശിപ്പിച്ചു; ശത്രു നിന്നെ ചൊല്ലി രസിക്കാന്‍ ഇടയാക്കി. അവിടുന്നു ശത്രുവിന്റെ ശക്തി വര്‍ധിപ്പിച്ചു.
18
യെരൂശലേമേ, സര്‍വേശ്വരനോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കുക; നിന്റെ അശ്രുധാര രാപകല്‍ നദിപോലെ ഒഴുകട്ടെ. നീ സ്വസ്ഥയായിരിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്കുകയുമരുത്.
19
രാത്രിയിലെ യാമങ്ങള്‍തോറും എഴുന്നേറ്റു നിലവിളിക്കുക; നിന്റെ ഹൃദയം ദൈവസന്നിധിയില്‍ വെള്ളംപോലെ പകരുക; തെരുവീഥികളുടെ തലയ്ക്കലെല്ലാം വിശന്നു തളര്‍ന്നു കിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി സര്‍വേശ്വരനിലേക്ക് കൈകള്‍ ഉയര്‍ത്തുക.
20
സര്‍വേശ്വരാ, ആരോടാണ് അവിടുന്ന് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നു കണ്ടാലും! താലോലിച്ചു വളര്‍ത്തുന്ന സ്വന്തം മക്കളെത്തന്നെ അമ്മമാര്‍ ഭക്ഷിക്കണമോ? സര്‍വേശ്വരന്റെ വിശുദ്ധമന്ദിരത്തില്‍ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടണമോ?
21
ബാലനും വൃദ്ധനും തെരുവീഥിയിലെ പൊടിയില്‍ കിടക്കുന്നു; എന്റെ കന്യകമാരും യുവാക്കളും വാളിനിരയായി വീണിരിക്കുന്നു; അവിടുത്തെ കോപദിവസത്തില്‍ അവിടുന്ന് അവരെയെല്ലാം നിഷ്കരുണം സംഹരിച്ചു.
22
ഉത്സവദിവസത്തില് എന്നപോലെ എനിക്കു ചുറ്റും ശത്രുക്കളെ അങ്ങു വിളിച്ചു വരുത്തിയിരിക്കുന്നു. സര്‍വേശ്വരന്റെ കോപദിവസത്തില്‍ ആരും രക്ഷപെടുകയോ ശേഷിക്കുകയോ ചെയ്തില്ല. ഞാന്‍ താലോലിച്ചു വളര്‍ത്തിയവരെ എന്റെ ശത്രുക്കള്‍ നശിപ്പിച്ചിരിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 3 →
All chapters:
1
2
3
4
5