bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Lamentations 5
Lamentations 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
1
സര്‍വേശ്വരാ, ഞങ്ങള്‍ക്ക് എന്താണു സംഭവിച്ചതെന്ന് ഓര്‍ക്കണമേ; ഞങ്ങള്‍ എത്രമാത്രം നിന്ദിതരായിരിക്കുന്നു എന്നു കണ്ടാലും.
2
ഞങ്ങളുടെ അവകാശം അന്യര്‍ക്കും; ഞങ്ങളുടെ ഭവനങ്ങള്‍ വിദേശികള്‍ക്കും അധീനമായിരിക്കുന്നു.
3
ഞങ്ങള്‍ പിതാവില്ലാതെ അനാഥരായിത്തീര്‍ന്നിരിക്കുന്നു. ഞങ്ങളുടെ മാതാക്കള്‍ വിധവകളും ആയി.
4
കുടിനീരും വിറകും ഞങ്ങള്‍ വില കൊടുത്തു വാങ്ങണം.
5
ഞങ്ങളുടെ കഴുത്തില്‍ നുകം വച്ചിരിക്കുന്നു; ഞങ്ങളെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കുന്നു; ഞങ്ങള്‍ ആകെ തളര്‍ന്നു ഞങ്ങള്‍ക്കു വിശ്രമവുമില്ല.
6
ആഹാരത്തിനുവേണ്ടി ഞങ്ങള്‍ ഈജിപ്തിന്റെയും അസ്സീറിയായുടെയും മുമ്പില്‍ കൈ നീട്ടേണ്ടിവന്നു.
7
ഞങ്ങളുടെ പിതാക്കന്മാര് പാപം ചെയ്തു; അവരെല്ലാം മരിച്ചു. അവരുടെ അകൃത്യങ്ങള്‍ മൂലം ഞങ്ങള്‍ കഷ്ടത അനുഭവിക്കുന്നു.
8
അടിമകളെപ്പോലെയുള്ളവര്‍ ഞങ്ങളെ ഭരിക്കുന്നു; അവരില്‍നിന്നു ഞങ്ങളെ മോചിപ്പിക്കാന്‍ ആരുമില്ല.
9
മരുഭൂമിയിലെ പൊള്ളുന്ന ചൂടു നിമിത്തം ജീവന് പണയം വച്ചാണ് ഞങ്ങള്‍ ആഹാരം സമ്പാദിക്കുന്നത്.
10
ക്ഷാമത്തിന്റെ ഉഗ്രത നിമിത്തം ഞങ്ങളുടെ ത്വക്ക് ചുട്ടുപഴുത്ത അടുപ്പുപോലെ ആയിരിക്കുന്നു.
11
അവര്‍ സീയോനില്‍ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളില്‍ കന്യകമാരെയും അപമാനിച്ചിരിക്കുന്നു.
12
പ്രഭുക്കന്മാരെ അവര്‍ തൂക്കിക്കൊന്നു; ജനപ്രമാണികളെ ആദരിച്ചതുമില്ല
13
തിരികല്ലില്‍ ധാന്യം പൊടിക്കാന്‍ യുവാക്കളെ അവര്‍ നിര്‍ബന്ധിക്കുന്നു; ദുര്‍വഹമായ വിറകുചുമട് എടുത്തു ബാലന്മാര് ഇടറിവീഴുന്നു.
14
ജനപ്രമാണികള്‍ നഗരകവാടങ്ങള്‍ വിട്ടുപോയിരിക്കുന്നു; യുവാക്കന്മാര് ഗാനാലാപം നടത്തുന്നില്ല.
15
ഞങ്ങളുടെ സന്തോഷം നിലച്ചിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി തീര്‍ന്നിരിക്കുന്നു.
16
ഞങ്ങളുടെ ശിരസ്സില്‍നിന്നു കിരീടം വീണുപോയി; ഞങ്ങള്‍ക്ക് ഹാ ദുരിതം! ഞങ്ങള്‍ പാപം ചെയ്തുവല്ലോ!
17
ഇതു നിമിത്തം ഞങ്ങളുടെ ഹൃദയം വിങ്ങുന്നു. ഞങ്ങളുടെ കണ്ണുകള്‍ മങ്ങുന്നു.
18
സീയോന് പര്‍വതം ശൂന്യമായി കുറുനരികള്‍ അവിടെ പതുങ്ങി നടക്കുന്നു.
19
എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എന്നേക്കുമായി വാഴുന്നു. അവിടുത്തെ സിംഹാസനം ശാശ്വതമാകുന്നു.
20
അവിടുന്ന് ഞങ്ങളെ എന്നേക്കുമായി വിസ്മരിക്കുന്നത് എന്ത്? ഇത്രയേറെക്കാലമായി ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നതും എന്ത്?
21
[21,22] ഞങ്ങളെ അവിടുന്നു തീര്‍ത്തും കൈവെടിഞ്ഞുവോ? ഞങ്ങളോട് അവിടുന്ന് അത്യധികം കോപിച്ചിരിക്കുന്നുവോ! സര്‍വേശ്വരാ, ഞങ്ങളെ അങ്ങയുടെ അടുക്കലേക്കു തിരിക്കണമേ; എന്നാല്‍ ഞങ്ങള്‍ തിരുസന്നിധിയിലേക്ക് മടങ്ങിവരും. ഞങ്ങള്‍ക്കു പണ്ടുണ്ടായിരുന്ന സൗഭാഗ്യം പുനഃസ്ഥാപിക്കണമേ!
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
All chapters:
1
2
3
4
5