bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Lamentations 3
Lamentations 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
1
അവിടുത്തെ ഉഗ്രകോപത്തിന്റെ ദണ്ഡനം സഹിച്ചവനാണു ഞാന്‍,
2
അവിടുന്ന് എന്നെ പ്രകാശത്തിലേക്കല്ല കൂരിരുട്ടിലേക്കു തള്ളിയിട്ടിരിക്കുന്നു.
3
അവിടുത്തെ കരം ഇടവിടാതെ എന്റെമേല്‍ പതിക്കുന്നു.
4
അവിടുന്നെന്റെ മാംസവും ത്വക്കും ജീര്‍ണിപ്പിച്ച് അസ്ഥികളെ തകര്‍ക്കുകയും ചെയ്തിരിക്കുന്നു.
5
അവിടുന്ന് അയച്ചിരിക്കുന്ന ഉഗ്രശോകവും വേദനയും എന്നെ പൊതിഞ്ഞിരിക്കുന്നു.
6
പണ്ടേ മരിച്ചവനെപ്പോലെ അവിടുന്നെന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
7
പുറത്തുകടക്കാന്‍ കഴിയാത്തവിധം എന്റെ ചുറ്റും അവിടുന്നു മതില്‍കെട്ടി ഭാരമേറിയ ചങ്ങലകൊണ്ടെന്നെ ബന്ധിച്ചു.
8
സഹായത്തിനുവേണ്ടി ഞാന്‍ കരഞ്ഞു വിളിക്കുന്നെങ്കിലും എന്റെ പ്രാര്‍ഥന അവിടുന്നു കേള്‍ക്കുന്നില്ല.
9
അവിടുന്നു ചെത്തിയൊരുക്കിയ കല്ലുകൊണ്ട് എന്റെ വഴി കെട്ടിയടച്ചു. എന്റെ പാതകളെ ദുര്‍ഗമമാക്കി
10
അവിടുന്നെനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും ഒളിച്ചിരിക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
11
അവിടുന്നെന്നെ വഴിതെറ്റിച്ചു കൊണ്ടുപോയി കടിച്ചു കീറിയിരിക്കുന്നു; അവിടുന്നെന്നെ കൈവെടിഞ്ഞിരിക്കുന്നു.
12
അവിടുന്നു വില്ലു കുലച്ചു തന്റെ അമ്പിന് എന്നെ ഉന്നമാക്കിയിരിക്കുന്നു.
13
അവിടുത്തെ പൂണിയിലെ അമ്പുകള്‍കൊണ്ട് എന്റെ അന്തരംഗം കുത്തിത്തുളച്ചിരിക്കുന്നു.
14
ഞാന്‍ എല്ലാവരുടെയും പരിഹാസപാത്രമായിരിക്കുന്നു; എപ്പോഴും അവരുടെ പാട്ടിനു വിഷയവുമായിരിക്കുന്നു.
15
അവിടുന്നെന്നെ കയ്പുകൊണ്ടു നിറച്ചു കാഞ്ഞിരം കൊണ്ടെന്നെ മത്തുപിടിപ്പിച്ചിരിക്കുന്നു.
16
കല്ലു കടിച്ചു പല്ലു തകരാനും ചാരം തിന്നാനും അവിടുന്നെനിക്ക് ഇടവരുത്തി.
17
സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാന്‍ മറന്നു.
18
എന്റെ ശക്തിയും സര്‍വേശ്വരനിലുള്ള എന്റെ പ്രത്യാശയും പൊയ്പോയിരിക്കുന്നു.
19
എന്റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓര്‍ക്കണമേ.
20
ഞാന്‍ എപ്പോഴും അവയെ ഓര്‍ത്തു വിഷാദിച്ചിരിക്കുന്നു.
21
ഒരു കാര്യം ഓര്‍ക്കുമ്പോള്‍ എനിക്കു പ്രത്യാശയുണ്ട്.
22
സര്‍വേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല.
23
പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും.
24
സര്‍വേശ്വരനാണെന്റെ സര്‍വസ്വവും; അവിടുന്നാണെന്റെ പ്രത്യാശ.
25
സര്‍വേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവര്‍ക്ക് അവിടുന്നു നല്ലവനാകുന്നു.
26
സര്വേശ്വരന് രക്ഷിക്കാന്‍വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം.
27
യൗവനത്തില്‍ നുകം ചുമക്കുന്നതു മനുഷ്യനു നല്ലതാണ്.
28
അവിടുന്നവന്റെമേല്‍ അതു വച്ചിരിക്കകൊണ്ട് അവന് ഏകനായി മൗനമായിരിക്കട്ടെ.
29
അവന് തന്റെ മുഖം പൂഴിയോളം താഴ്ത്തട്ടെ; എന്നാലും അവനു പ്രത്യാശയ്ക്കു വകയുണ്ട്.
30
അടിക്കുന്നതിന് അവന് ചെകിടു കാണിച്ചു കൊടുക്കട്ടെ; അവന് നിന്ദനം കൊണ്ടു നിറയട്ടെ.
31
സര്വേശ്വരന് അവനെ എന്നേക്കും ഉപേക്ഷിക്കുകയില്ല.
32
അവിടുന്നു ദുഃഖിക്കാന്‍ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും.
33
മനസ്സോടെയല്ലല്ലോ അവിടുന്നു മനുഷ്യരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്.
34
ബന്ധനസ്ഥരെ ചവിട്ടി മെതിക്കുന്നതും
35
അത്യുന്നതനായ അവിടുത്തെ മുമ്പില്‍ മനുഷ്യന്റെ ന്യായം നിഷേധിക്കുന്നതും
36
വ്യവഹാരത്തില്‍ ന്യായത്തെ തകിടം മറിക്കുന്നതും അവിടുന്നു കാണുന്നുണ്ട്.
37
സര്‍വേശ്വരന്റെ നിയോഗപ്രകാരമല്ലാതെ ആരുടെ കല്പന മൂലമാണിതു സംഭവിക്കുന്നത്?
38
അത്യുന്നതന്റെ കല്പന പ്രകാരമല്ലേ നന്മയും തിന്മയും ഉണ്ടാകുന്നത്?
39
തന്റെ പാപത്തിനു മനുഷ്യന് ശിക്ഷിക്കപ്പെടുമ്പോള്‍ അവന് എന്തിനു പരാതിപ്പെടുന്നു?
40
നമുക്കു നമ്മുടെ വഴികള്‍ സൂക്ഷ്മമായി പരിശോധിച്ചു സര്‍വേശ്വരന്റെ അടുക്കലേക്കു തിരിയാം.
41
സ്വര്‍ഗസ്ഥനായ ദൈവത്തോടു ഹൃദയം തുറന്നു നമുക്കു പ്രാര്‍ഥിക്കാം.
42
ഞങ്ങള്‍ പാപം ചെയ്തു; ധിക്കാരം കാട്ടി; അവിടുന്നു ക്ഷമിച്ചില്ല.
43
അവിടുന്നു കോപാവേശത്തോടെ ഞങ്ങളെ പിന്തുടര്ന്നു ഞങ്ങളെ നിര്‍ദയം കൊന്നുകളഞ്ഞു.
44
ഞങ്ങളുടെ പ്രാര്‍ഥന കടന്നുവരാത്തവിധം അവിടുന്നു മേഘംകൊണ്ടു സ്വയം മറച്ചു.
45
വിജാതീയരുടെ ഇടയില്‍ ഞങ്ങളെ ചപ്പും കുപ്പയുമാക്കിയിരിക്കുന്നു.
46
ശത്രുക്കള്‍ ഞങ്ങളെ ഭത്സിക്കുന്നു.
47
ഞങ്ങള്‍ സംഭ്രാന്തിയിലും കെണിയിലും പെട്ടിരിക്കുന്നു. തകര്‍ച്ചയ്ക്കും വിനാശത്തിനും വിധേയരായിരിക്കുന്നു.
48
എന്റെ ജനത്തിന്റെ നാശംമൂലം കണ്ണുനീര് നദിപോലെ എന്നില്‍ നിന്നൊഴുകുന്നു.
49
എന്റെ കണ്ണുകള്‍ ഇടമുറിയാതെ കവിഞ്ഞൊഴുകും.
50
സ്വര്‍ഗാധി സര്വേശ്വരന് കാണുവോളം അതു നിലയ്ക്കുകയില്ല.
51
നഗരത്തിലെ കന്യകമാരുടെ ദുരന്തം കണ്ട് എന്റെ അന്തരംഗം വേദനിക്കുന്നു.
52
അകാരണമായി ശത്രുക്കള്‍ പക്ഷിയെ എന്നപോലെ എന്നെ വേട്ടയാടുന്നു.
53
അവര്‍ എന്നെ ജീവനോടെ കുഴിയിലിട്ടു; അതിന്റെ വായ് കല്ലു വച്ചടച്ചു.
54
വെള്ളം എന്റെ തലയ്ക്കു മീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചു എന്നു ഞാന്‍ പറഞ്ഞു.
55
അഗാധഗര്‍ത്തത്തില്‍ കിടന്നു ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിച്ചു.
56
എന്റെ നിലവിളി കേള്‍ക്കാതെ ചെവിപൊത്തിക്കളയരുതേ എന്ന പ്രാര്‍ഥന അവിടുന്നു കേട്ടിരിക്കുന്നു.
57
ഞാന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്ന് അടുത്തു വന്നു ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
58
സര്വേശ്വരന് എന്റെ വ്യവഹാരം നടത്തി എന്റെ ജീവന് രക്ഷിച്ചിരിക്കുന്നു
59
എന്നോടു ചെയ്ത ദ്രോഹം സര്‍വേശ്വരാ, അവിടുന്നു കണ്ടിരിക്കുന്നുവല്ലോ. എനിക്കുവേണ്ടി ന്യായം നടത്തിയാലും.
60
അവരുടെ പ്രതികാരവും എനിക്കെതിരെയുള്ള ഗൂഢാലോചനകളും അവിടുന്നു കണ്ടിരിക്കുന്നു.
61
സര്‍വേശ്വരാ, അവരുടെ കുത്തുവാക്കുകളും എനിക്കെതിരെയുള്ള കെണികളും
62
ഇടവിടാതെയുള്ള കുശുകുശുപ്പും എനിക്കെതിരെയുള്ള അടക്കംപറച്ചിലും അവിടുന്നു കേട്ടിരിക്കുന്നു.
63
അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കിയാലും; ഞാനാണ് അവരുടെ പരിഹാസവിഷയം.
64
സര്‍വേശ്വരാ, അവരുടെ പ്രവൃത്തിക്കൊത്ത വിധം അവരെ ശിക്ഷിക്കണമേ.
65
അവിടുന്നവര്‍ക്കു ഹൃദയകാഠിന്യം വരുത്തും; അവിടുത്തെ ശാപം അവരുടെമേല്‍ പതിക്കും.
66
സര്‍വേശ്വരാ, അവിടുന്നു കോപത്തോടെ അവരെ പിന്തുടര്ന്ന് ആകാശത്തിന് കീഴില്‍നിന്ന് അവരെ നശിപ്പിക്കണമേ.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
All chapters:
1
2
3
4
5