bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Lamentations 4
Lamentations 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
1
പൊന്ന് എങ്ങനെ നിഷ്പ്രഭമായി! തങ്കം എങ്ങനെ മങ്ങിപ്പോയി! വിശുദ്ധമന്ദിരത്തിലെ രത്നങ്ങള്‍ തെരുവീഥികളില്‍ ചിതറിക്കിടക്കുന്നു
2
തങ്കത്തെപ്പോലെ അമൂല്യരായ സീയോന്റെ മക്കള്‍ കുശവന്റെ കൈപ്പണിയായ മണ്‍പാത്രം പോലെ ഗണിക്കപ്പെട്ടത് എങ്ങനെ?
3
കുറുനരികള്‍ പോലും അവയുടെ കുട്ടികളെ മുലയൂട്ടി വളര്‍ത്തുന്നു. എന്റെ ജനമാകട്ടെ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരമായി തങ്ങളുടെ മക്കളോടു വര്‍ത്തിക്കുന്നു.
4
മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ട് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു. കുട്ടികള്‍ അപ്പത്തിനുവേണ്ടി യാചിക്കുന്നു. പക്ഷേ, ആരും ഒരു നുറുക്കുപോലും കൊടുക്കുന്നില്ല.
5
സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഭക്ഷിച്ചിരുന്നവര്‍ തെരുവീഥികളില്‍ പട്ടിണികൊണ്ടു മരിക്കുന്നു; വിശിഷ്ടവസ്ത്രങ്ങള്‍ അണിഞ്ഞു നടന്നവര്‍ കുപ്പക്കൂനകളില്‍ കിടക്കുന്നു.
6
ദൈവം ഒരു നിമിഷംകൊണ്ടു നശിപ്പിച്ച സൊദോമ്യര്‍ക്കുണ്ടായതിനെക്കാള്‍ വലുതായിരുന്നു എന്റെ ജനത്തിനുണ്ടായ ശിക്ഷ.
7
അവളുടെ പ്രഭുക്കന്മാര് ഹിമത്തെക്കാള്‍ നിര്‍മ്മലരും പാലിനെക്കാള്‍ വെണ്‍മയുള്ളവരും ആയിരുന്നു. അവരുടെ ദേഹം പവിഴത്തെക്കാള്‍ ചുവന്നു തുടുത്തിരുന്നു; അവരുടെ ആകാരഭംഗി നീലക്കല്ലിനു സദൃശം ആയിരുന്നു.
8
ഇപ്പോള്‍ അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു. തെരുവീഥികളില്‍ അവരെ കണ്ടിട്ട് ആരും തിരിച്ചറിയുന്നില്ല; അവരുടെ തൊലി ഉണങ്ങി അസ്ഥികളോട് ഒട്ടിപ്പിടിച്ചു മരംപോലെ ആയിരിക്കുന്നു.
9
യുദ്ധത്തില്‍ മരിക്കുന്നവര്‍ പട്ടിണികൊണ്ടു മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്മാര്! വിളഭൂമിയില്‍നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ അവര്‍ വിശന്നു തളര്‍ന്നു നശിക്കുന്നു.
10
കരുണാമയികളായ സ്ത്രീകള്‍പോലും സ്വന്തം മക്കളെ പാകം ചെയ്യുന്നു. എന്റെ ജനത്തിന്റെ വിനാശത്തില്‍ ആ കുഞ്ഞുങ്ങള്‍ അവര്‍ക്ക് ആഹാരമായിത്തീര്‍ന്നു.
11
സര്വേശ്വരന് അവിടുത്തെ ക്രോധം അഴിച്ചുവിട്ട്; അവിടുന്ന് ഉഗ്രരോഷം കോരിച്ചൊരിഞ്ഞു. അവിടുന്നു സീയോനില്‍ അഗ്നി ജ്വലിപ്പിച്ച്; അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചു.
12
യെരൂശലേമിന്റെ കവാടങ്ങള്‍ക്കുള്ളില്‍ ശത്രു കടക്കും എന്നു ഭൂമിയിലെ രാജാക്കന്മാരോ ഭൂവാസികളോ കരുതിയിരുന്നില്ല.
13
യെരൂശലേമില്‍ നീതിമാന്മാരുടെ രക്തം ചൊരിയാന്‍ ഇടയാക്കിയ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അകൃത്യങ്ങളും പാപങ്ങളും ഹേതുവായി ഇതു സംഭവിച്ചു.
14
തെരുവീഥികളില്‍ അന്ധരെപ്പോലെ അവര്‍ അലഞ്ഞു നടന്നു; അവര്‍ രക്തം പുരണ്ടു മലിനരായിരുന്നതിനാല്‍ ആരും അവരുടെ വസ്ത്രത്തില്‍ സ്പര്‍ശിച്ചില്ല.
15
‘അകന്നു പോകുവിന്‍! അകന്നു പോകുവിന്‍! അശുദ്ധരേ അകന്നു പോകുവിന്‍ തൊടരുത്’ എന്നു ജനം അവരോടു വിളിച്ചു പറഞ്ഞു. അവര്‍ ഉഴറി ഓടുമ്പോള്‍ ഇനി ഇവിടെ വന്ന് ഇവര്‍ പാര്‍ക്കുകയില്ല എന്നു വിജാതീയര്‍ പറഞ്ഞു.
16
സര്വേശ്വരന് തന്നെയാണ് അവരെ ചിതറിച്ചത്; അവിടുന്ന് ഇനി അവരെ കടാക്ഷിക്കുകയില്ല. അവിടുന്നു പുരോഹിതന്മാരെയും ജനപ്രമാണികളെയും പരിഗണിച്ചില്ല.
17
സഹായത്തിനുവേണ്ടി വ്യര്‍ഥമായി നോക്കിയിരുന്നു ഞങ്ങളുടെ കണ്ണുകള്‍ കുഴഞ്ഞു. ഞങ്ങളെ രക്ഷിക്കാന്‍ കഴിയാത്ത ഒരു ജനതയ്ക്കുവേണ്ടി ഞങ്ങള്‍ കാത്തിരുന്നു.
18
വീഥികളില്‍ കൂടി നടക്കാന്‍ കഴിയാത്തവിധം അവര്‍ ഞങ്ങളെ വേട്ടയാടി. ഞങ്ങളുടെ അവസാനം അടുത്തു; ഞങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു; ഞങ്ങളുടെ അന്ത്യം വന്നുചേര്‍ന്നിരിക്കുന്നു.
19
ഞങ്ങളെ പിന്തുടര്ന്നവര് ആകാശത്തിലെ കഴുകനെക്കാള്‍ വേഗത്തില്‍ ഞങ്ങളെ സമീപിച്ചു. അവര്‍ മലമുകളില്‍ ഞങ്ങളെ വേട്ടയാടി മരുഭൂമിയില്‍ ഞങ്ങള്‍ക്കുവേണ്ടി പതിയിരുന്നു.
20
ഞങ്ങളുടെ ജീവശ്വാസമായ സര്‍വേശ്വരന്റെ അഭിഷിക്തന് അവരുടെ കെണിയില്‍ അകപ്പെട്ടിരിക്കുന്നു; അദ്ദേഹത്തിന്റെ തണലില്‍ ഞങ്ങള്‍ വിജാതീയരുടെ മധ്യേ ജീവിക്കുമെന്നാണു വിചാരിച്ചിരുന്നത്.
21
ഊസ് ദേശത്തു പാര്‍ക്കുന്ന എദോമ്യരേ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക; എന്നാല്‍ നിങ്ങളുടെ ന്യായവിധി അടുത്തിരിക്കുന്നു. നിങ്ങള്‍ കുടിച്ചു മത്തരായി നിങ്ങളെത്തന്നെ നഗ്നരാക്കും.
22
സീയോനേ, നിന്റെ അകൃത്യത്തിനുള്ള ശിക്ഷ തീര്‍ന്നു; അവിടുന്ന് ഇനി പ്രവാസം തുടരാന്‍ നിന്നെ അനുവദിക്കുകയില്ല. എന്നാല്‍ എദോമേ, നിന്റെ അകൃത്യത്തിന് അവിടുന്നു നിന്നെ ശിക്ഷിക്കും; നിന്റെ പാപം വെളിച്ചത്തു കൊണ്ടുവരും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 5 →
All chapters:
1
2
3
4
5