bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Kings 16
2 Kings 16
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 17 →
1
രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകന് ആഹാസ് രാജാവായി.
2
ആഹാസ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപതു വയസ്സായിരുന്നു; അവന് യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്റെ ദൈവമായ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തില്ല.
3
അവന് യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകള്‍ക്കൊത്തവണ്ണം തന്റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.
4
അവന് പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.
5
അക്കാലത്ത് അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്റെ മകന് പേക്കഹും യെരൂശലേമിനു നേരേ യുദ്ധത്തിനു പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.
6
അന്ന് അരാംരാജാവായ രെസീന്‍ ഏലത്ത് വീണ്ടെടുത്ത് അരാമിനോട് ചേര്‍ത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു. അരാമ്യര്‍ ഏലത്തിൽ വന്ന് ഇന്നുവരെയും അവിടെ പാര്‍ക്കുന്നു.
7
ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസരിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ നിന്റെ ദാസനും നിന്റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്റെ കൈയിൽനിന്നും യിസ്രായേൽരാജാവിന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.
8
അതിനായിട്ട് ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്ത് അശ്ശൂര്രാജാവിനുസമ്മാനമായി കൊടുത്തയച്ചു.
9
അശ്ശൂര്‍രാജാവ് അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവ് ദമ്മേശെക്കിലേക്കു ചെന്ന് അതിനെ പിടിച്ച് അതിലെനിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
10
ആഹാസ്രാജാവ് അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാന് ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്രാജാവ് ബലിപീഠത്തിന്റെ ഒരു പ്രതിമയും അതിന്റെ എല്ലാ പണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതനു കൊടുത്തയച്ചു.
11
ഊരീയാപുരോഹിതന് ഒരു യാഗപീഠം പണിതു; ആഹാസ്രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ചപ്രകാരമൊക്കെയും ആഹാസ്രാജാവ് ദമ്മേശെക്കിൽനിന്നു വരുമ്പോഴേക്ക് ഊരീയാപുരോഹിതന് അതു പണിതിരുന്നു.
12
രാജാവ് ദമ്മേശെക്കിൽനിന്നു വന്നപ്പോള്‍ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി.
13
ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
14
യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന് ആലയത്തിന്റെ മുന്‍വശത്തു തന്റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മധ്യേ നിന്നു നീക്കി തന്റെ യാഗപീഠത്തിന്റെ വടക്കുവശത്തു കൊണ്ടുപോയി വച്ചു.
15
ആഹാസ്രാജാവ് ഊരീയാപുരോഹിതനോടു കല്പിച്ചത്: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകല ജനത്തിന്റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചുകൊള്ളാം.
16
ആഹാസ്രാജാവ് കല്പിച്ചതുപോലെയൊക്കെയും ഊരീയാപുരോഹിതന് ചെയ്തു.
17
ആഹാസ്രാജാവ് പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിന്മേൽ വച്ചു.
18
ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത്താഴ്വാരവും രാജാവിനു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ച് യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.
19
ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
20
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്റെ മകന് ഹിസ്കീയാവ് അവനു പകരം രാജാവായി.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25