bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Kings 19
2 Kings 19
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 20 →
1
ഹിസ്കീയാരാജാവ് അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.
2
പിന്നെ അവന് രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
3
അവര്‍ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
4
ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂര്‍രാജാവ് അയച്ചു പറയിക്കുന്ന വാക്കൊക്കെയും നിന്റെ ദൈവമായ യഹോവ പക്ഷേ കേള്‍ക്കും; നിന്റെ ദൈവമായ യഹോവ കേട്ടവാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ.
5
ഹിസ്കീയാരാജാവിന്റെ ഭൃത്യന്മാര് യെശയ്യാവിന്റെ അടുക്കൽ വന്നപ്പോള്‍ യെശയ്യാവ് അവരോടു പറഞ്ഞത്:
6
നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂര്‍രാജാവിന്റെ ഭൃത്യന്മാര് എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്‍ നിമിത്തം ഭയപ്പെടേണ്ടാ.
7
ഞാന്‍ അവന് ഒരു മനോവിഭ്രമം വരുത്തും; അവന് ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്റെ സ്വന്തദേശത്തുവച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.
8
റബ്-ശാക്കേമടങ്ങിച്ചെന്ന് അശ്ശൂര്‍രാജാവ് ലിബ്നയുടെ നേരേ യുദ്ധംചെയ്യുന്നതു കണ്ടു; അവന് ലാഖീശ് വിട്ടുപോയി എന്ന് അവന് കേട്ടിരുന്നു.
9
കൂശ്രാജാവായ തിര്‍ഹാക്ക തന്റെ നേരേ യുദ്ധം ചെയ്വാന് പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവന് പിന്നെയും ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ:
10
നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂര്‍രാജാവിന്റെ കൈയിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുത്.
11
അശ്ശൂര്‍രാജാക്കന്മാര്‍ സകല ദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?
12
ഗോസാന്‍, ഹാരാന്‍, രേസെഫ്, തെലസ്സാരിലെ എദേന്യര്‍ എന്നിങ്ങനെ എന്റെ പിതാക്കന്മാര് നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര് അവരെ വിടുവിച്ചിട്ടുണ്ടോ?
13
ഹമാത്ത്രാജാവും അര്പ്പാദ്രാജാവും സെഫര്‍വ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?
14
ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു: ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അതു വിടര്‍ത്തി.
15
ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാര്‍ഥിച്ചു പറഞ്ഞത് എന്തെന്നാൽ: കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തന് മാത്രം ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.
16
യഹോവേ, ചെവിചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ അയച്ചിരിക്കുന്ന സന്‍ഹേരീബിന്റെ വാക്കു കേള്‍ക്കേണമേ.
17
യഹോവേ, അശ്ശൂര്രാജാക്കന്മാര്ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യംതന്നെ.
18
അവരുടെ ദേവന്മാരെ അവര്‍ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.
19
ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന് മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിക്കേണമേ.
20
ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂര്‍രാജാവായ സന്ഹേരീബിന് നിമിത്തം എന്നോടു പ്രാര്‍ഥിച്ചതു ഞാന്‍ കേട്ടു.
21
അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനമാവിത്: സീയോന്‍പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്റെ പിന്നാലെ തലകുലുക്കുന്നു.
22
നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആര്‍ക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തത്? യിസ്രായേലിന്റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലോ.
23
നിന്റെ ദൂതന്മാര് മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു: എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.
24
ഞാന്‍ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്റെ കാലടികളാൽ മിസ്രയീമിലെ സകല നദികളെയും വറ്റിക്കും എന്നു പറഞ്ഞു.
25
ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂര്‍വകാലത്തുതന്നെ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.
26
അതുകൊണ്ട് അവയിലെ നിവാസികള്‍ ദുര്ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പേ കരിഞ്ഞുപോയ ധാന്യവും പോലെ ആയിത്തീര്‍ന്നു.
27
എന്നാൽ നിന്റെ ഇരിപ്പും നിന്റെ ഗമനവും ആഗമനവും എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.
28
എന്റെ നേരേയുള്ള നിന്റെ കോപഭ്രാന്തുകൊണ്ടും, നിന്റെ അഹങ്കാരം എന്റെ ചെവിയിൽ എത്തിയിരിക്കുന്നതുകൊണ്ടും ഞാന്‍ എന്റെ കൊളുത്തു നിന്റെ മൂക്കിലും എന്റെ കടിഞ്ഞാണ്‍ നിന്റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടുപോകും.
29
എന്നാൽ ഇതു നിനക്ക് അടയാളം ആകും; നിങ്ങള്‍ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുര്‍ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങള്‍ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.
30
യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.
31
ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോന്‍പര്‍വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.
32
അതുകൊണ്ട് യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന് ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്റെ നേരേ പരിചയോടുകൂടെ വരികയില്ല; അതിന് എതിരേ വാടകോരുകയുമില്ല.
33
അവന് വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.
34
എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാന്‍ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്ന് യഹോവയുടെ അരുളപ്പാട്.
35
അന്നുരാത്രി യഹോവയുടെ ദൂതന് പുറപ്പെട്ട് അശ്ശൂര്‍പാളയത്തിൽ ഒരു ലക്ഷത്തെണ്പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.
36
അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാര്‍ത്തു.
37
അവന് തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ട് അരാരത്ത്ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്റെ മകനായ ഏസെര്‍-ഹദ്ദോന്‍ അവനു പകരം രാജാവായിത്തീര്‍ന്നു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25