bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Kings 2
2 Kings 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 3 →
1
യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വര്‍ഗത്തിലേക്ക് എടുത്തുകൊള്വാന് ഭാവിച്ചിരിക്കുമ്പോള്‍ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു.
2
ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊള്‍ക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോട്: യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.
3
ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശായുടെ അടുക്കൽ പുറത്തുവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവന്: അതെ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
4
ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവന്: യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ യെരീഹോവിലേക്കു പോയി.
5
യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശായുടെ അടുക്കൽവന്ന് അവനോട്: യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന് അവന്: അതെ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.
6
ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യോര്ദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന് അവന്: യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരുംകൂടെ പോയി.
7
പ്രവാചകശിഷ്യന്മാരിൽ അമ്പതു പേര് ചെന്ന് അവര്‍ക്കെതിരേ ദൂരത്തു നിന്നു; അവര്‍ ഇരുവരും യോര്‍ദ്ദാനരികെ നിന്നു.
8
അപ്പോള്‍ ഏലീയാവ് തന്റെ പുതപ്പ് എടുത്തുമടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു.
9
അവര്‍ അക്കരെ കടന്നശേഷം ഏലീയാവ് എലീശായോട്: ഞാന്‍ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പേ ഞാന്‍ നിനക്ക് എന്തു ചെയ്തുതരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന് എലീശാ: നിന്റെ ആത്മാവിൽ ഇരട്ടി പങ്ക് എന്റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.
10
അതിന് അവന്: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാന്‍ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോള്‍ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.
11
അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വര്‍ഗത്തിലേക്കു കയറി.
12
എലീശാ അതുകണ്ടിട്ട്: എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍ അവന് തന്റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.
13
പിന്നെ അവന് ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാനരികെ നിന്നു.
14
ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവന് വെള്ളത്തെ അടിച്ചു: ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവന് വെള്ളത്തെ അടിച്ചപ്പോള്‍ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരയ്ക്കു കടന്നു.
15
യെരീഹോവിൽ അവനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ട്: ഏലീയാവിന്റെ ആത്മാവ് എലീശായുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
16
അവര്‍ അവനോട്: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ട്; അവര്‍ ചെന്ന് നിന്റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന് അവന്: നിങ്ങള്‍ അയയ്ക്കരുത് എന്നു പറഞ്ഞു.
17
അവര്‍ അവനെ അത്യന്തം നിര്‍ബന്ധിച്ചപ്പോള്‍ അവന്: എന്നാൽ അയച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നു ദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
18
അവന് യെരീഹോവിൽ പാര്‍ത്തിരുന്നതുകൊണ്ട് അവര്‍ അവന്റെ അടുക്കൽ മടങ്ങിവന്നു; അവന് അവരോട്: പോകരുത് എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
19
അനന്തരം ആ പട്ടണക്കാര് എലീശായോട്: ഈ പട്ടണത്തിന്റെ ഇരിപ്പ് മനോഹരമായതെന്നു യജമാനന് കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവും ആകുന്നു എന്നു പറഞ്ഞു.
20
അതിന് അവന്: ഒരു പുതിയ തളിക കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുവിന്‍ എന്നു പറഞ്ഞു. അവര്‍ അത് അവന്റെ അടുക്കൽ കൊണ്ടുവന്നു.
21
അവന് നീരുറവിന്റെ അടുക്കൽ ചെന്ന് അതിൽ ഉപ്പ് ഇട്ടു. ഞാന്‍ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗര്‍ഭനാശവും ഉണ്ടാകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
22
എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നെ ഇരിക്കുന്നു.
23
പിന്നെ അവന് അവിടെനിന്നു ബേഥേലിലേക്കു പോയി; അവന് വഴിയിൽ നടക്കുമ്പോള്‍ ബാലന്മാര് പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്ന് അവനെ പരിഹസിച്ച് അവനോട്: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ എന്നു പറഞ്ഞു.
24
അവന് പിന്നോക്കം തിരിഞ്ഞ് അവരെ നോക്കി യഹോവാനാമത്തിൽ അവരെ ശപിച്ചു; അപ്പോള്‍ കാട്ടിൽനിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.
25
അവന് അവിടം വിട്ടു കര്മ്മേൽപര്വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25